Showing posts with label august club. Show all posts
Showing posts with label august club. Show all posts

Saturday, April 20, 2013

August Club - Kattu Theno

PLAY THIS SONG

പോക്കുവെയിലോ കന്നിപ്പെണ്ണു്
കാട്ടു ചെമ്പകപ്പൂവനത്തിലെ
കാറ്റു പോലൊരു കന്നിപ്പെണ്ണു്....
കാട്ടു തേനോ...

തെന്നിക്കുതിക്കണ തുള്ളിപ്പതയണ
നീറ്റൊഴുക്കാണീ കാട്ടുപെണ്ണു്...
മുപ്പാരും കൂപ്പണ
മുക്കണ്ണൻ പാതിമെയ്‌
അക്കുന്നിൻ മോളെപ്പോലുള്ള പെണ്ണു്...
തെന്നിക്കുതിക്കണ...

ദൂരത്തോ അതോ ചാരത്തോ...
കാറ്റേറാ മലർ കാവുണ്ടോ...
എങ്ങോ മായുന്നുവോ...
തോരാത്ത പൂഞ്ചില്ലകൾ...
ദൂരത്തോ..
കാൽച്ചിലമ്പിട്ടു ചാഞ്ചാടി
മാരിവില്ലിന്റെ തോളേറി
നീന്തി നീങ്ങാമിനി...
ഉന്മാദലോകങ്ങളിൽ...
ദൂരത്തോ...അതോ ചാരത്തോ...

കൂമൻ മൂളും രാവിൽ
താരം മായും രാവിൽ
ഈറൻ വാനിൻ താഴെയായ്..
കൂമൻ...
മിടാത്ത വെൺപൂച്ചയോ...
കാണാത്ത ഭാവങ്ങളിൽ
കണ്‍ ചിമ്മി മെല്ലെ വരും...
കാതോർത്തു മെല്ലെ വരും...
ദൂരത്തോ...

കാട്ടു തേനോ..തേക്കു ചാറോ...
പോക്കുവെയിലോ കന്നിപ്പെണ്ണു്
മുപ്പാരും കൂപ്പണ
മുക്കണ്ണൻ പാതിമെയ്‌
അക്കുന്നിൻ മോളെപ്പോലുള്ള പെണ്ണു്...

ആരും കേറാ മേട്ടിൽ
ആടും കേറാ കാട്ടിൽ
മേഘം മേലേ മേയുമ്പോൾ...
ആരും...
മായാ വിരൽ നീങ്ങവേ...
കാലാളു് തേരാളിയായ്‌....
രാജാവു് വീഴുന്നുവോ...
ഓരോ കളം മാറുമോ...
ദൂരത്തോ...

August Club - Kathorthuvo jalakam

 PLAY THIS SONG

ആ രാവിലെ മന്ത്രണം....
കാതോർത്തുവോ ജാലകം
ആ രാവിലെ മന്ത്രണം....
എന്തിനോ....
ആകാശമോർക്കുന്നു മഴയുടെ ഒരു വരി
തൂമഞ്ഞു ചൊല്ലുന്നു തരളമാം മൃദു മൊഴി..
പൊയ്പ്പോയ കാലത്തിൻ ഗാനാലാപനം
കാതോർത്തുവോ ജാലകം
ആ രാവിലെ മന്ത്രണം..

ദൂരേ വിജനമൊരു കോണിൽ
ഒരു നീർ മാതളം പൂത്ത പോൽ നീ...
ഏതോ വിവശകരമേകീ
വേരോളവും കുളിരോടെ...
ഋതുഭേദങ്ങൾ സുഗന്ധം കൈയിലേന്തി
ആദ്യാനുരാഗത്തിൽ ഇരവുകൾ പകലുകൾ
ആപാദമലിയുമ്പോൾ മധുരമാം മറവിയായ്....
ഏകാന്തയാമങ്ങൾ നിദ്രാവിഹീനമായ്
കാതോർത്തുവോ ജാലകം
ആ രാവിലെ മന്ത്രണം....

വാനിൽ സുരഭിലമൊരു തേരിൽ
ഒരു ചന്ദ്രോദയം വന്ന പോൽ നീ
കാറ്റിൽ കുറുനിരകൾ പാറി...
ഒരു വാടാമലർ ചൂടിയാടി...
അനുരാഗത്തിൻ മരന്ദം നെഞ്ചിലേന്തി
കാണാതിരുന്നപ്പോൾ എരിയുമീ വേനലായ്‌
ഓർക്കാതിരുന്നപ്പോൾ മഴമുകിൽപ്പീലിയായ്
ഈറൻ ദിനാന്തത്തിൽ ആശാമേഘമായ്...
കാതോർത്തുവോ ജാലകം
ആ രാവിലെ മന്ത്രണം....

August Club - Vathil Charumo

PLAY THIS SONG

വാരിത്തൂകുമോ...നിറയെനിൻ പരിമളം
പകരുമോ...പ്രണയമാം പൂന്തേൻ തുള്ളി
നുകരുമോ...ഹൃദയമാം വേനൽ തുമ്പി
ആദ്യാമ്പുവീഴും പുതുമണ്ണായി മാറി ഞാൻ...
ആഴങ്ങൾ തേടും കനൽമീനുപോൽ മാറുമോ...
മാറുമോ...മാറുമോ......

പുതുമണിചൂടി കറുകകളാടി ഏതൊരോർമ്മയിൽ
കടലലതേടി അരുവികളോടി ഏതൊരാശയിൽ
ഈ വികാരം നിൻ ചിരാതിൽ തുടുനാളമാകുമോ...
ഈ പരാഗം പടർന്നെൻ ചിറകാകെ മൂടുമോ...
പൊതിയൂ..മുറുകേ...സുരഭീ യാമമേ....

മകരനിലാവുമിലകളുമായി കേളിയാടവേ
കുളിരണിരാവിനലസവിലാസ വേഷമൂർന്നു പോയ്‌
നീ വരാതെ ഒരു കിനാവും വിരിയില്ല കണ്‍കളിൽ
നീ തൊടാനായ് ഇതളനങ്ങും മലരായി മാറി ഞാൻ
രജനീ നദിയിൽ ഒഴുകാൻ അണയൂ....

വാതിൽ ചാരുമോ...തെന്നലേ...മെല്ലെ നീ...
വാരിത്തൂകുമോ...നിറയെ നിൻ പരിമളം
പകരുമോ...പ്രണയമാം പൂന്തേൻ തുള്ളി
നുകരുമോ...ഹൃദയമാം വേനൽ തുമ്പി
ആദ്യാമ്പുവീഴും പുതുമണ്ണായി മാറി ഞാൻ...
ആഴങ്ങൾ തേടും കനൽമീനുപോൽ മാറുമോ...
മാറുമോ...മാറുമോ.....
മാറുമോ......

Popular Posts