Showing posts with label Urumi. Show all posts
Showing posts with label Urumi. Show all posts

Saturday, October 27, 2018

Aaranne Aaranne Lyrics | ആരാന്നെ ആരാന്നെ | Urumi Movie Songs Lyrics



ആർപ്പോയ് ഇർ‌റോഇർ‌റോ ഇർ‌റോ

ആരാന്നെ ആരാന്നെ ഒത്തുപിടിക്കുന്നതാരാന്നെ
തീയാടാൻ തിറയാടാൻ മാണിക്കക്കാവിലുറഞ്ഞാടാൻ
ഓനാന്ന് ഓനാന്ന് എത്തു പിടിക്കണതോനാന്ന്
നേരാന്നേ നേരാന്നേ ഊട്ടിനു വന്നതവനാന്നേ
മണ്ണാന്ന് മണ്ണാന്ന് പൊന്നു വിളയണ മണ്ണാന്ന്
പോയോരും വന്നോരും ചോര പൊടിച്ചൊരു മണ്ണാന്ന്

കതിരെല്ലാം കെട്ടണ്‌കെട്ടണ്
പതിരെല്ലാം പാറ്റണ്‌പാറ്റണ്
നിറപറയറ വിറയട്ടെ തന്തിര തന്താനോ

കതിരെല്ലാം കെട്ടണ്‌കെട്ടണ്
പതിരെല്ലാം പാറ്റണ്‌പാറ്റണ്
നിറപറയറ വിറയട്ടെ തന്തിര തന്താനോ

ആരാന്നെ ആരാന്നെ ഒത്തുപിടിക്കുന്നതാരാന്നെ
തീയാടാൻ തിറയാടാൻ മാണിക്കക്കാവിലുറഞ്ഞാടാൻ

ചെമ്പകെയ് റാണിമാല നിര നിരയാല്‌
തകിലടി ചെണ്ടയും പൂ കുറുങ്കുഴലും താളമായല്ലോ
വള കിലുക്കി തള കിലുക്കി കിളിയാട്ടില്ലെ
ഞങ്ങൾ കനക കതിർ മണി മീട്ടാൻ
കാവൽ നിന്നില്ലേ
കുമിര കുമിര കുടി കൊട്ടിന
തകിട തകിട തക തിത്തന
തറ തറ തറ തറയിളക്കി തലയിളക്കി മുടിയാട്ടി
ഉയിരിൻ ഉയിരേ പാടൂ നമ്മളൊന്നല്ലേ

കതിരെല്ലാം കെട്ടണ്‌കെട്ടണ്
പതിരെല്ലാം പാറ്റണ്‌പാറ്റണ്
നിറപറയറ വിറയട്ടെ തന്തിര തന്താനോ

കതിരെല്ലാം കെട്ടണ്‌കെട്ടണ്
പതിരെല്ലാം പാറ്റണ്‌പാറ്റണ്
നിറപറയറ വിറയട്ടെ തന്തിര തന്താനോ

ആരാന്നെ ആരാന്നെ ഒത്തുപിടിക്കുന്നതാരാന്നെ
തീയാടാൻ തിറയാടാൻ മാണിക്കക്കാവിലുറഞ്ഞാടാൻ
ഓനാന്ന് ഓനാന്ന് എത്തു പിടിക്കണതോനാന്ന്
നേരാന്നേ നേരാന്നേ ഊട്ടിനു വന്നതവനാന്നേ

ഒത്തുപിടിച്ചേ അയ്‌ലസ എടുത്തുപിടിച്ചേ അയ്‌ലസ
നീട്ടിവലിച്ചേ അയ്‌ലസ ആഞ്ഞുവലിച്ചേ ഏയ്

പൊന്നാര്യൻ പാടത്തും ഉത്സവമേളം
നമ്മള്‌ തുടികൊട്ടി അടി വെച്ചീത്താളമിട്ടില്ലേ
പട്ടുടുത്തു ഞൊറിയിട്ടു കുറിയിട്ടോരെ
ഒന്നു വട്ടമിട്ടു കൈകൊട്ടി പൂപ്പൊലി പാടാം
കുമിര കുമിര കുടി കൊട്ടിന തകിട തകിട തകതിത്തന
തെല്‌ന്ത് തെല്‌ന്ത് വിളവ് ഇളക്കി പറ പറ പറ പറ കൊട്ടട
ഉയിരിൻ ഉയിരേ പാടൂ നമ്മളൊന്നല്ലേ

കതിരെല്ലാം കെട്ടണ്‌കെട്ടണ്
പതിരെല്ലാം പാറ്റണ്‌പാറ്റണ്
നിറപറയറ വിറയട്ടെ തന്തിര തന്താനോ

കതിരെല്ലാം കെട്ടണ്‌കെട്ടണ്
പതിരെല്ലാം പാറ്റണ്‌പാറ്റണ്
നിറപറയറ വിറയട്ടെ തന്തിര തന്താനോ

ആരാന്നെ ആരാന്നെ ഒത്തുപിടിക്കുന്നതാരാന്നെ
തീയാടാൻ തിറയാടാൻ മാണിക്കക്കാവിലുറഞ്ഞാടാൻ
ഓനാന്ന് ഓനാന്ന് എത്തു പിടിക്കണതോനാന്ന്
നേരാന്നേ നേരാന്നേ ഊട്ടിനു വന്നതവനാന്നേ
മണ്ണാന്ന് മണ്ണാന്ന് പൊന്നു വിളയണ മണ്ണാന്ന്
പോയോരും വന്നോരും ചോര പൊടിച്ചൊരു മണ്ണാന്ന്

കതിരെല്ലാം കെട്ടണ്‌കെട്ടണ്
പതിരെല്ലാം പാറ്റണ്‌പാറ്റണ്
നിറപറയറ വിറയട്ടെ തന്തിര തന്താനോ

കതിരെല്ലാം കെട്ടണ്‌കെട്ടണ്
പതിരെല്ലാം പാറ്റണ്‌പാറ്റണ്
നിറപറയറ വിറയട്ടെ തന്തിര തന്താനോ

കതിരെല്ലാം കെട്ടണ്‌കെട്ടണ്
പതിരെല്ലാം പാറ്റണ്‌പാറ്റണ്
നിറപറയറ വിറയട്ടെ തന്തിര തന്താനോ

കതിരെല്ലാം കെട്ടണ്‌കെട്ടണ്
പതിരെല്ലാം പാറ്റണ്‌പാറ്റണ്
നിറപറയറ വിറയട്ടെ തന്തിര തന്താനോ

Thursday, October 27, 2016

Aaro Nee Aaro Lyrics | ആരോ നീയാരോ | Urumi Movie Songs Lyrics



ആരോ നീയാരോ
ആരോ നീയാരോ

അലകടലൊലിയാരു നീ
കനലൊളിയഴകാരു നീ
തിറയുടെ വരവാരോ
കലയുടെ തികവാരോ
മുടിയിടയുമൊരഴകേ
തിര ചിതറിയ മിഴിയില്‍
രതിയോ സതിയോ കനവോ കതിരോ
കനലോ മൊഴിയോ ഇനി നീ പറയൂ

ആരോ നീയാരോ
അലകടലൊലിയാരോ കനലൊളിയഴകാരോ
തിറയുടെ വരവാരോ
കലയുടെ തികവാരോ

ഇരുള്‍പരപ്പില്‍ ഈറന്‍ മുടിയില്‍
തിങ്കള്‍ക്കല ചൂടി
പറന്നുയര്‍ന്നൊരു പൊന്നുറുമിയിലെ
പൊന്നായ് മിന്നി നീ
ഏഴിമലയിലെ ഏലമലയിലെ
പീ‍ലിനീര്‍ത്തും മയിലുപോല്‍
നീയെന്‍ കനവില്‍ കളിയാടുന്നു
തീരാമോഹം ഉടലാര്‍ന്നവനേ

ആരോ നീയാരോ
മുടിയിടയുമൊരഴകേ
തിര ചിതറിയ മിഴിയില്‍
രതിയോ സതിയോ കനവോ കതിരോ
കനലോ മൊഴിയോ ഇനി നീ പറയൂ

കാവില്‍ വാഴുമൊരു കന്നി
പൊന്‍കളരി വാതിലിലെ ദേവി
ചിലുചിലെ ചിലമ്പും
ചിലമ്പൊലിയോടെ ചിതറിവരുന്നോളേ
തെന്നല്‍ തോല്‍ക്കും തളിരാളേ
ഒളിമിന്നല്‍ പോലെ അഴകോളേ
കറുകറെ കറുത്തൊരു കരിമുകില്‍ പോലെ
മുടിയുലയുന്നോളേ
മധുകരമൊഴി മദകരമിഴി
പടിയേറി വന്ന പനിമതിയേ

ആരോ നീയാരോ

മുടിയിടയുമൊരഴകേ
തിര ചിതറിയ മിഴിയില്‍
രതിയോ സതിയോ കനവോ കതിരോ
കനലോ മൊഴിയോ ഇനി നീ പറയൂ
അലകടലൊലിയാരോ കനലൊളിയഴകാരോ
തിറയുടെ വരവാരോ കലയുടെ തികവാരോ

ആരോ നീയാരോ
ആരോ നീയാരോ

Tuesday, October 27, 2015

Chimmi Chimmi Lyrics | ചിമ്മിചിമ്മി മിന്നിത്തിളങ്ങുന്ന | Urumi Movie Songs Lyrics



ചിമ്മിചിമ്മി മിന്നിത്തിളങ്ങുന്ന
വാരൊളിക്കണ്ണെനക്ക്
പൂവരശ്ശ് പൂത്ത കണക്കനെ
അഞ്ചുന്ന ചേലനക്ക്
നട നട അന്നനട കണ്ടാ
തെയ്യം മുടിയഴിക്കും
നോക്ക് വെള്ളിക്കിണ്ണം തുള്ളി
തുളുമ്പുന്ന ചേല്

ചിമ്മിചിമ്മി മിന്നിത്തിളങ്ങുന്ന
വാരൊളിക്കണ്ണെനക്ക്
പൂവരശ്ശ് പൂത്ത കണക്കനെ
അഞ്ചുന്ന ചേലനക്ക്
നട നട അന്നനട കണ്ടാ
തെയ്യം മുടിയഴിക്കും
നോക്ക് വെള്ളിക്കിണ്ണം തുള്ളി
തുളുമ്പുന്ന ചേല്

കോലത്തിരി വാഴുന്ന നാട്ടിലെ
വാലിയക്കാരെന്നെ കണ്ടു കൊതിക്കും
ഇല്ലത്തുള്ളോരാമ്പാത്തോരന്നേരം
കണ്ടു കളിയാക്കും
സാമൂതിരി കോലോത്തെ ആണുങ്ങ
മുല്ലപ്പൂവാസനയേറ്റുമയങ്ങും
വാലിട്ടെന്നെ കണ്ണെഴുതിക്കാൻ
വാർമുകിലോടിവരും
പൂരം പൊടി പാറീട്ടും പൂരക്കളി ആടീട്ടും
നോക്കിയില്ല നീ
എന്നിട്ടും നീ എന്തേ ഉം

ചിമ്മിചിമ്മി മിന്നിത്തിളങ്ങുന്ന
വാരൊളിക്കണ്ണെനക്ക്
പൂവരശ്ശ് പൂത്ത കണക്കനെ
അഞ്ചുന്ന ചേലനക്ക്
നട നട അന്നനട കണ്ടാ
തെയ്യം മുടിയഴിക്കും
നോക്ക് വെള്ളിക്കിണ്ണം തുള്ളി
തുളുമ്പുന്ന ചേല്

കു കു കു കു കു കു കു

വിടില്ല വിടില്ല വിടില്ല വിടില്ല
പൂവമ്പന്റെ കൊലച്ചു വച്ചൊരു
കരിമ്പ്‌വില്ലൊത്ത പടത്തലവാ
വാളെടുത്തു വീശല്ലെ
ഞാനതു മുരിക്കിൻപൂവാക്കും
അല്ലിമലർ കുളക്കടവിലായ്
അലൂതി പെണ്ണുങ്ങ് കണ്ടുപിടിക്കും
നാട്ടുനടപ്പൊത്തവർ നമ്മളെ
കെട്ട് നടപ്പാക്കും
എന്തെല്ലാം പാടീട്ടും മിണ്ടാതെ മിണ്ടീട്ടും
മിണ്ടിയില്ല നീ
എന്നിട്ടും നീ എന്തേ ഉം

ചിമ്മിചിമ്മി മിന്നിത്തിളങ്ങുന്ന
വാരൊളിക്കണ്ണെനക്ക്
പൂവരശ്ശ് പൂത്ത കണക്കനെ
അഞ്ചുന്ന ചേലനക്ക്
നട നട അന്നനട കണ്ടാ
തെയ്യം മുടിയഴിക്കും
നോക്ക് വെള്ളിക്കിണ്ണം തുള്ളി
തുളുമ്പുന്ന ചേല്

Popular Posts