Showing posts with label Manikyakkallu. Show all posts
Showing posts with label Manikyakkallu. Show all posts

Saturday, October 27, 2018

Chembarathi Kammalittu Lyrics | ചെമ്പരത്തിക്കമ്മലിട്ട് | Manikyakkallu Movie Songs Lyrics



കുരുവീ കുറു കുരുവീ
കുനു കുരുവീ കുരുവീ
നീ വരുമോ തേന്‍കുരുവീ
തൈമാവിന്‍ കൊമ്പത്ത്
മിഴിയില്‍ കടമിഴിയില്‍
കളമെഴുതും കാറ്റേ
നീ വരുമോ ഇതുവഴിയേ
മലരെണ്ണും പൂങ്കാറ്റേ

ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള
കൊഞ്ചലിട്ടു കാത്തു നിന്നതാര്
അന്തിവെയില്‍ പൊന്നെടുത്ത് പത്തു മുഴം
പട്ടെടുത്ത് പാര്‍ത്തു നിന്നതാര്

തെളിവാനില്‍ നിന്ന മേഘം
പനിനീരിന്‍ കൈ കുടഞ്ഞൂ
അണിവാക പൂക്കുമീ
നാളില്‍ നാണം കൊണ്ടു്
ചെമ്പരത്തി
ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള
കൊഞ്ചലിട്ടു കാത്തു നിന്നതാര്
അന്തിവെയില്‍ പൊന്നെടുത്ത് പത്തു മുഴം
പട്ടെടുത്ത് പാര്‍ത്തു നിന്നതാര്

മഞ്ചാടിത്തുരുത്തിലെ കുഞ്ഞാറ്റക്കുരുവിക്കു
മകരനിലാവിന്‍ മനസ്സറിയാം
വല്ലാതെ വലയ്ക്കുന്ന കണ്ണോട്ടമേല്‍ക്കുമ്പോള്‍
മനസ്സിന്റെ ജാലകം തുറന്നു പോകും

പകല്‍ക്കിനാവിന്‍ ഇതളുകളില്‍
പരാഗമായ്‌ നിന്നോര്‍മ്മകള്‍
വിയല്‍ച്ചെരാതിലൊളി വിതറും
നിറങ്ങളേഴു തിരിമലരായ്
ഓ വരാതെ വന്ന താരം ചൊല്ലി മെല്ലെ

ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള
കൊഞ്ചലിട്ടു കാത്തു നിന്നതാര്
അന്തിവെയില്‍ പൊന്നെടുത്ത് പത്തു മുഴം
പട്ടെടുത്ത് പാര്‍ത്തു നിന്നതാര്

വണ്ണാത്തിപ്പുഴയിലെ ചങ്ങാതിത്തിരകളും
തരളിതമാമൊരു കഥ പറയും
വെള്ളാട്ടക്കാവിലെ തുള്ളാട്ടത്തളിരില
പുളകിതയായതു കേട്ടിരിക്കും
പിണങ്ങി നിന്ന പരലുകളും
ഇണങ്ങി വന്നു കഥയറിയാന്‍
കണങ്ങള്‍ വീണ മണല്‍വിരിയില്‍
അനംഗരാഗം അലിയുകയായ്‌
ഓ അഴിഞ്ഞുലഞ്ഞ തെന്നല്‍ ചൊല്ലി മെല്ലെ

ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള
കൊഞ്ചലിട്ടു കാത്തു നിന്നതാര്
അന്തിവെയില്‍ പൊന്നെടുത്ത് പത്തു മുഴം
പട്ടെടുത്ത് പാര്‍ത്തു നിന്നതാര്

തെളിവാനില്‍ നിന്ന മേഘം
പനിനീരിന്‍ കൈ കുടഞ്ഞൂ
അണിവാക പൂക്കുമീ
നാളില്‍ നാണം കൊണ്ടു്

ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള
കൊഞ്ചലിട്ടു കാത്തു നിന്നതാര്
അന്തിവെയില്‍ പൊന്നെടുത്ത് പത്തു മുഴം
പട്ടെടുത്ത് പാര്‍ത്തു നിന്നതാര്

Popular Posts