Showing posts with label Makaramanju. Show all posts
Showing posts with label Makaramanju. Show all posts

Wednesday, October 24, 2018

Manjil Melle Lyrics | മഞ്ഞിൽ മെല്ലെ ചായം തൂവി | Makaramanju Movie Songs Lyrics


മഞ്ഞിൽ മെല്ലെ ചായം തൂവി
തങ്കച്ചായികച്ചേലുണർന്നു
ആർദ്രമായ് നിലാമഴയും
പറയാതെ നീ
എങ്ങോ മായുന്നുവോ

മഞ്ഞിൽ മെല്ലെ ചായം തൂവി
തങ്കച്ചായികച്ചേലുണർന്നു

തീരം തേടുംപോലെ
വാനിൽ മേഘം മൗനം
ശംഖിൻ നാദം വരവർണ്ണിനിയായ്
നിറമായ് മാധവം
മൊഴിയായ് യാദവം
മിഴികളാം സ്ഫടികങ്ങളിൽ നിറയുന്നുവോ പ്രണയം
അതിലായിരം ഋതുഭംഗികൾ
അവിരാമമായി

മഞ്ഞിൽ മെല്ലെ ചായം തൂവി
തങ്കച്ചായികച്ചേലുണർന്നു

ചായം ചേരും നീളേ
രാവിൽ മോഹം മൂകം
ചുണ്ടിൽ രാഗം നിറപൗർണ്ണമിയായ്
കനവായ് മാനസം
നിഴലായ് ആ മുഖം
വരകളാം സ്ഫുലിംഗങ്ങളിൽ വിടരുന്നുവോ ഹൃദയം
അതിലായിരം മൃദുശീലുകൾ
അവിരാമമായി

മഞ്ഞിൽ മെല്ലെ ചായം തൂവി
തങ്കച്ചായികച്ചേലുണർന്നു
ആർദ്രമായ് നിലാമഴയും
പറയാതെ നീ
എങ്ങോ മായുന്നുവോ

മഞ്ഞിൽ മെല്ലെ ചായം തൂവി
തങ്കച്ചായികച്ചേലുണർന്നു

Popular Posts