Showing posts with label Ithu Nammude Katha. Show all posts
Showing posts with label Ithu Nammude Katha. Show all posts

Thursday, October 25, 2018

Pathiye Sandhya Lyrics | പതിയെ സന്ധ്യ രാവിന്‍ | Ithu Nammude Katha Movie Songs Lyrics


പതിയെ സന്ധ്യ രാവിന്‍ മാറില്‍ ചായവേ
പകലിന്‍ സൂര്യനെന്തേ ഉള്ളം തേങ്ങിയോ
വിരഹം നമ്മളില്‍ നിറയുന്നല്ലോ
സ്നേഹിച്ചൊട്ടുമേ കൊതി തീര്‍ന്നില്ലല്ലോ
അരികെ നീ ഇല്ലെങ്കില്‍ ജന്മത്തിൽ എന്തര്‍ത്ഥം

പതിയെ സന്ധ്യ രാവിന്‍ മാറില്‍ ചായവേ
പകലിന്‍ സൂര്യനെന്തേ ഉള്ളം തേങ്ങിയോ

കരിമുകില്‍ മേലെ അഴകല നെയ്യും
മഴവില്‍ക്കൊടിപോലെ
ഒരു ഞൊടി മിന്നും മറു ഞൊടി മായും
മണ്ണിലെ അനുരാഗം
പുതു മഴ പെയ്താല്‍ അന്നു കുരുക്കും
തകരക്കൊടി പോലെ
വേരു പിടിക്കും മുന്‍പേ കരിയും
പാഴ്ച്ചെടി അനുരാഗം

ആരോമലേ ആ ആരാരീയനുരാഗത്തെ
വാനോളം വാഴ്ത്തി
സ്വപ്നം കണ്ടാല്‍ ദുഃഖം മാത്രം
സ്നേഹിച്ചാലോ നഷ്ടം മാത്രം
ഇനിയൊരു ജന്മം ഇവിടെയെടുത്താല്‍
വരുമോ തുണയായി
കഥയിതിലന്നും വേര്‍പെടല്‍ തന്നെ
വരുമോ വിധിയായി
ഒക്കെ മറക്കാമെന്നൊരു വാക്കില്‍
പ്രണയം തീര്‍ന്നാലും
ഓര്‍മ്മകളെത്തും കനലു വിതയ്ക്കും
എന്നും പതിവായി

ഏകാകിയായ്‌ ഈ വീഥിയില്‍
ഇനിയും ഞാന്‍ കാതോര്‍ക്കും നിന്‍
കാലൊച്ച കേള്‍ക്കാന്‍
നേരം മങ്ങും നേരത്തോളം
ശ്വാസം തീരും കാലത്തോളം

പതിയെ സന്ധ്യ രാവിന്‍ മാറില്‍ ചായവേ
പകലിന്‍ സൂര്യനെന്തേ ഉള്ളം തേങ്ങിയോ
വിരഹം നമ്മളില്‍ നിറയുന്നല്ലോ
സ്നേഹിച്ചൊട്ടുമേ കൊതി തീര്‍ന്നില്ലല്ലോ
അരികെ നീ ഇല്ലെങ്കില്‍ ജന്മത്തിൽ എന്തര്‍ത്ഥം

പതിയെ സന്ധ്യ രാവിന്‍ മാറില്‍ ചായവേ
പകലിന്‍ സൂര്യനെന്തേ ഉള്ളം തേങ്ങിയോ

Popular Posts