Showing posts with label മലയാള സിനിമാഗാനങ്ങൾ. Show all posts
Showing posts with label മലയാള സിനിമാഗാനങ്ങൾ. Show all posts

Thursday, June 05, 2014

Maniyilanjikal Lyrics In Malayalam - മണിയിലഞ്ഞികൾ ഗാനത്തിന്റെ വരികള്‍


മണിയിലഞ്ഞികൾ കസ്തൂരി പൂശുന്ന
മധുനിലാവിൻ അരികെ കിടന്നു ഞാൻ

ചടുലമെൻ ശ്വാസവേഗത്തിനാലതിൻ
സുഖദനിദ്ര മുറിക്കാതെയന്തിയിൽ

നെറുകയിൽ മഞ്ഞുതുള്ളികൾ ചൂടുന്ന
പുലരിയോടൊത്തു പുന്നിലത്തിന്നലെ

ഹൃദയനാദത്തിനാൽപോലും അവളുടെ
നടനലാസ്യം മുടക്കാതെയങ്ങനെ

ഇടവമാസം മുറുക്കും കടുംതുടി
കുരവ കേട്ടൊരു പെരുമഴപ്പായയിൽ

ഒരു വിരൽ ഞൊടി കൊണ്ടുപോലും
രൗദ്രലയമിടയ്ക്കു് നിലച്ചിടാതങ്ങനെ


LYRICS IN ENGLISH

CHANGE LYRICS - വരികള്‍ തിരുത്താം

Sreepadangal Lyrics In Malayalam - ശ്രീപദങ്ങൾ മന്ദമന്ദം ഗാനത്തിന്റെ വരികള്‍


ശ്രീപദങ്ങൾ മന്ദമന്ദം ഹൃദയ ശ്രീകോവിലിന്റെ
തിരുനട കടന്നെത്തും ഉഷഃസന്ധ്യയിൽ

നിറദീപ ദീപ്തികൂടാതകക്കണ്ണിൽ മനസ്വിനി
മമരൂപമൊരിക്കൽ നീ അറിഞ്ഞിരുന്നോ

നവനവ ചിത്രലേഖാ ചതുരയാം നിശാദേവി
ചമയ്ക്കുന്ന സ്വപ്നചിത്ര ച്ചുരുളിനുള്ളിൽ

മറുജന്മകരകളിൽ യുഗങ്ങൾക്കു മുൻപൊരോർമ്മ-
ചിമിഴിലീ പ്രിയരൂപം പതിഞ്ഞിരുന്നോ

വെറും മർത്ത്യമിഴികളാലഗോചരമനുരാഗ-
ലിപികളാലെഴുതിയ ഹൃദയകാവ്യം

തുറക്കാത്ത മിഴികളിൽ ഒളിപ്പിച്ച രശ്മിയാൽ നീ
തുറക്കുകിൽ തിമിരാന്ധഹൃദയഗേഹം

മലിനമീ നടുമുറ്റം മനസ്സാകും ശംഖിലൂറും
ശുഭതീർത്ഥകണങ്ങളാൽ തളിച്ചാലും നീ

ഇളംമഞ്ഞിൻ തുള്ളികളാലലംകൃതയാകുമോമൽ
പുലരിതൻ നറുപുഷ്പദലം കണക്കേ

ധനുമാസനിലാവിന്റെ വളയണിക്കൈകളാലേ
ദശപുഷ്പം തിരയുന്ന കുളിരുപോലെ

വരിക നീ മനസ്വിനി മമ ജന്മവീഥികളിൽ
ഇടംചേരാൻ അനുയാത്ര തുടർന്നു പോകാം


LYRICS IN ENGLISH

CHANGE LYRICS - വരികള്‍ തിരുത്താം

Monday, June 02, 2014

ഏതു കരിരാവിലും ഗാനത്തിന്റെ വരികള്‍ - ബാംഗ്ലൂർ ഡേയ്സ്


ഏതു കരിരാവിലും
ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയവാതിലിന്‍ പഴുതിലുമൊഴുകി വരൂ
അരികിലേ  പുതു മന്ദാരമായ് വിടരു നീ
പുണരുവാന്‍ കൊതി തോന്നുന്നൊരീ പുലരിയില്‍
അങ്ങെങ്ങോ നിന്‍ പൊന്‍പീലി മിന്നുന്നുവോ
അതിലൊന്നെന്റെ നെഞ്ചോരമെയ്യുന്നുവോ
ഉണര്‍ന്നു ഞാന്‍

ഏതു കരിരാവിലും
ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയവാതിലിന്‍ പഴുതിലുമൊഴുകി വരൂ

നീയാം ആത്മാവിന്‍ സങ്കല്പമിന്നിങ്ങനെ
മിണ്ടാതെ മിണ്ടുന്നതെന്തോ
ഓര്‍ക്കാതിരുന്നപ്പോളെന്നുള്ളില്‍ നീ വന്നൂ
തിരശ്ശീല മാറ്റും ഓർമ്മ പോലവേ  സഖീ
ഒരു നാളമായ് പൂത്തുലഞ്ഞു നീ നിന്നെന്തിനോ
അരികിലേ  പുതു മന്ദാരമായ് വിടരു നീ
പുണരുവാന്‍ കൊതി തോന്നുന്നൊരീ പുലരിയില്‍

ഞാനാം ഏകാന്ത സംഗീതമിന്നങ്ങനെ
മണ്‍വീണ തേടുന്ന നേരം
പാടാത്ത പാട്ടിന്റെ തേന്‍തുള്ളി നീ തന്നു
തെളിനീലവാനിലേകതാരമായ് സഖീ
ഒരു രാവില്‍ ദൂരെനിന്നുനോക്കി നീയെന്നേ

ഓ  ഏതു കരിരാവിലും
ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയവാതിലിന്‍ പഴുതിലുമൊഴുകി വരൂ
അരികിലേ  പുതു മന്ദാരമായ് വിടരു നീ
പുണരുവാന്‍ കൊതി തോന്നുന്നൊരീ പുലരിയില്‍
അങ്ങെങ്ങോ നിന്‍ പൊന്‍പീലി മിന്നുന്നുവോ
അതിലൊന്നെന്റെ നെഞ്ചോരമെയ്യുന്നുവോ
ഉണര്‍ന്നു  ഞാന്‍

LYRICS IN ENGLISH

എന്റെ കണ്ണിൽ നിനക്കായ് ഗാനത്തിന്റെ വരികള്‍ - ബാംഗ്ലൂർ ഡേയ്സ്


എന്റെ കണ്ണിൽ നിനക്കായൊരുക്കിയ സ്വപ്‌നങ്ങൾ
കാണേണ്ട നീ കണ്ടു നിൽക്കേണ്ട നീ
ആരാണ് നീ എനിക്കെന്നാരോടും
ചൊല്ലേണ്ട നീ കഥ പറയേണ്ട നീ
തമ്മിൽ തമ്മിൽ മൂളും പാട്ടുകേൾക്കേണ്ട നീ
കൂടെ പാടേണ്ട നീ കൂടെ ആടേണ്ട നീ

ചുമ്മാ ചുമ്മാ നിൻ പിറകെ നടക്കാൻ
അനുവാദം മൂളേണ്ട നീ
തിരികെ നോക്കേണ്ട നീ
കണ്ണിൽ കണ്ണിൽ നോക്കാതെന്നെ കാണുന്നുവോ
എന്തെങ്കിലും മിണ്ടാമോ നീ

കണ്ണിൽ ഈറൻ ഇത് കണ്ണീരോ
എൻ മോഹം അത് നീയോ
ഈ പാട്ടിൻ ആത്മാവിൽ
നീറും വേദന അറിയേണ്ട നീ
ഒന്നും അറിയേണ്ട നീ
എങ്കിലും ഞാൻ പാടും
ഈ പാട്ടെന്റെ സ്വന്തം
എന്നും സ്വന്തം   സ്വന്തം

മനസ്സിൽ സല്ലാപങ്ങൾ പറയാതറിഞ്ഞു നീ
എന്നോടൊന്നും മൊഴിഞ്ഞീല നീ
പിന്നെയും നിന്നെ കാണുമ്പോൾ
എൻ നെഞ്ചിൽ സുഭദ്ര നീ
ഈ ബന്ധത്തിൻ ബലമായി
നീ അറിയാതെ അറിഞ്ഞു നീ
എൻ നെഞ്ചിൽ അറിയാതെ ചേരുന്നു നീ
ചേർന്നു നീ

LYRICS IN ENGLISH

തുമ്പിപ്പെണ്ണേ - ബാംഗ്ലൂർ ഡേയ്സ്


തുമ്പിപ്പെണ്ണേ കൊതിയില്ലേ നേരിൽ കാണാൻ
വന്നിട്ടുണ്ടേ എൻ വേളിപ്പെണ്ണു്
കവിളത്തുണ്ടേ കണ്ണാടിത്തുണ്ടു്
ചുണ്ടത്തുണ്ടേ ചിങ്കാരച്ചെണ്ടു്

നീലക്കായലുപോൽ തോന്നും ഓമൽ കണ്ണാണു്
മുടി കാർമുകിലും തോൽക്കും നാടൻ ചേലാണു്
കൊണ്ടേ പോരാം പെണ്ണാളെ പൊന്നോണക്കാലത്തു്
കണ്ണൊന്നഞ്ചും കണ്ണാളെ നീ കാണും നേരത്തു്
തങ്കത്താമരപോൽ പൂന്തേൻ ചിന്തും നെഞ്ചാണു്
ചെല്ലത്താരകളും പെണ്ണും പണ്ടേ കൂട്ടാണു്

പുലരിക്കിളികൾ കാതോരം കൊഞ്ചും പോലെ
പുളകം വിതറും ചെഞ്ചില്ലം മൊഴിയാണേ  ഹോയ്
കുളിരിൽ വിരിയും പൂമുല്ലപ്പൂവും കൊണ്ട്
ഹൃദയം പൊതിയും പുഞ്ചിരിയാണേ
ഹോ ഒന്നവളേ   നിനച്ചാലേ മഴ പൊഴിയും
ഹൊ  ഹോ കണ്മണിയേ നീ കണ്ടാട്ടേ

നീലക്കായലുപോൽ തോന്നും ഓമൽ കണ്ണാണു്
മുടി കാർമുകിലും തോൽക്കും നാടൻ ചേലാണു്
കൊണ്ടേ പോരാം പെണ്ണാളെ പൊന്നോണക്കാലത്തു്
കണ്ണൊന്നഞ്ചും കണ്ണാളെ നീ കാണും നേരത്തു്
തങ്കത്താമരപോൽ പൂന്തേൻ ചിന്തും നെഞ്ചാണു്
ചെല്ലത്താരകളും പെണ്ണും പണ്ടേ കൂട്ടാണു്

നഗരത്തിരയിൽ നീരാടി പാടിക്കൊണ്ടു്
ഒഴുകും അരയന്നം പോലെൻ പെണ്ണാളു്  ഹോയ്
തൊടിയിൽ കളിവീടുണ്ടാക്കും കാലം തൊട്ടേ
പതിവായ് കനവിൽ ഞാൻ കണ്ടോളു്
ഹോ  ഇന്നുവരെ  ഇവൾക്കായെൻ മനം തുടിച്ചേ
ഓ എൻ കണ്മണിയെ  നീ കണ്ടാട്ടേ

തുമ്പിപ്പെണ്ണേ കൊതിയില്ലേ നേരിൽ കാണാൻ
വന്നിട്ടുണ്ടേ എൻ വേളിപ്പെണ്ണു്
കവിളത്തുണ്ടേ കണ്ണാടിത്തുണ്ടു്
ചുണ്ടത്തുണ്ടേ ചിങ്കാരച്ചെണ്ടു്

നീലക്കായലുപോൽ തോന്നും ഓമൽ കണ്ണാണു്
മുടി കാർമുകിലും തോൽക്കും നാടൻ ചേലാണു്
കൊണ്ടേ പോരാം പെണ്ണാളെ പൊന്നോണക്കാലത്തു്
കണ്ണൊന്നഞ്ചും കണ്ണാളെ നീ കാണും നേരത്തു്
തങ്കത്താമരപോൽ പൂന്തേൻ ചിന്തും നെഞ്ചാണു്
ചെല്ലത്താരകളും പെണ്ണും പണ്ടേ കൂട്ടാണു്
 
LYRICS IN ENGLISH
 
 

Popular Posts