Showing posts with label മലയാള സിനിമാഗാനങ്ങൾ. Show all posts
Showing posts with label മലയാള സിനിമാഗാനങ്ങൾ. Show all posts

Thursday, June 05, 2014

Maniyilanjikal Lyrics In Malayalam - മണിയിലഞ്ഞികൾ ഗാനത്തിന്റെ വരികള്‍


മണിയിലഞ്ഞികൾ കസ്തൂരി പൂശുന്ന
മധുനിലാവിൻ അരികെ കിടന്നു ഞാൻ

ചടുലമെൻ ശ്വാസവേഗത്തിനാലതിൻ
സുഖദനിദ്ര മുറിക്കാതെയന്തിയിൽ

നെറുകയിൽ മഞ്ഞുതുള്ളികൾ ചൂടുന്ന
പുലരിയോടൊത്തു പുന്നിലത്തിന്നലെ

ഹൃദയനാദത്തിനാൽപോലും അവളുടെ
നടനലാസ്യം മുടക്കാതെയങ്ങനെ

ഇടവമാസം മുറുക്കും കടുംതുടി
കുരവ കേട്ടൊരു പെരുമഴപ്പായയിൽ

ഒരു വിരൽ ഞൊടി കൊണ്ടുപോലും
രൗദ്രലയമിടയ്ക്കു് നിലച്ചിടാതങ്ങനെ


LYRICS IN ENGLISH

CHANGE LYRICS - വരികള്‍ തിരുത്താം

Sreepadangal Lyrics In Malayalam - ശ്രീപദങ്ങൾ മന്ദമന്ദം ഗാനത്തിന്റെ വരികള്‍


ശ്രീപദങ്ങൾ മന്ദമന്ദം ഹൃദയ ശ്രീകോവിലിന്റെ
തിരുനട കടന്നെത്തും ഉഷഃസന്ധ്യയിൽ

നിറദീപ ദീപ്തികൂടാതകക്കണ്ണിൽ മനസ്വിനി
മമരൂപമൊരിക്കൽ നീ അറിഞ്ഞിരുന്നോ

നവനവ ചിത്രലേഖാ ചതുരയാം നിശാദേവി
ചമയ്ക്കുന്ന സ്വപ്നചിത്ര ച്ചുരുളിനുള്ളിൽ

മറുജന്മകരകളിൽ യുഗങ്ങൾക്കു മുൻപൊരോർമ്മ-
ചിമിഴിലീ പ്രിയരൂപം പതിഞ്ഞിരുന്നോ

വെറും മർത്ത്യമിഴികളാലഗോചരമനുരാഗ-
ലിപികളാലെഴുതിയ ഹൃദയകാവ്യം

തുറക്കാത്ത മിഴികളിൽ ഒളിപ്പിച്ച രശ്മിയാൽ നീ
തുറക്കുകിൽ തിമിരാന്ധഹൃദയഗേഹം

മലിനമീ നടുമുറ്റം മനസ്സാകും ശംഖിലൂറും
ശുഭതീർത്ഥകണങ്ങളാൽ തളിച്ചാലും നീ

ഇളംമഞ്ഞിൻ തുള്ളികളാലലംകൃതയാകുമോമൽ
പുലരിതൻ നറുപുഷ്പദലം കണക്കേ

ധനുമാസനിലാവിന്റെ വളയണിക്കൈകളാലേ
ദശപുഷ്പം തിരയുന്ന കുളിരുപോലെ

വരിക നീ മനസ്വിനി മമ ജന്മവീഥികളിൽ
ഇടംചേരാൻ അനുയാത്ര തുടർന്നു പോകാം


LYRICS IN ENGLISH

CHANGE LYRICS - വരികള്‍ തിരുത്താം

Monday, June 02, 2014

ഏതു കരിരാവിലും ഗാനത്തിന്റെ വരികള്‍ - ബാംഗ്ലൂർ ഡേയ്സ്


ഏതു കരിരാവിലും
ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയവാതിലിന്‍ പഴുതിലുമൊഴുകി വരൂ
അരികിലേ  പുതു മന്ദാരമായ് വിടരു നീ
പുണരുവാന്‍ കൊതി തോന്നുന്നൊരീ പുലരിയില്‍
അങ്ങെങ്ങോ നിന്‍ പൊന്‍പീലി മിന്നുന്നുവോ
അതിലൊന്നെന്റെ നെഞ്ചോരമെയ്യുന്നുവോ
ഉണര്‍ന്നു ഞാന്‍

ഏതു കരിരാവിലും
ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയവാതിലിന്‍ പഴുതിലുമൊഴുകി വരൂ

നീയാം ആത്മാവിന്‍ സങ്കല്പമിന്നിങ്ങനെ
മിണ്ടാതെ മിണ്ടുന്നതെന്തോ
ഓര്‍ക്കാതിരുന്നപ്പോളെന്നുള്ളില്‍ നീ വന്നൂ
തിരശ്ശീല മാറ്റും ഓർമ്മ പോലവേ  സഖീ
ഒരു നാളമായ് പൂത്തുലഞ്ഞു നീ നിന്നെന്തിനോ
അരികിലേ  പുതു മന്ദാരമായ് വിടരു നീ
പുണരുവാന്‍ കൊതി തോന്നുന്നൊരീ പുലരിയില്‍

ഞാനാം ഏകാന്ത സംഗീതമിന്നങ്ങനെ
മണ്‍വീണ തേടുന്ന നേരം
പാടാത്ത പാട്ടിന്റെ തേന്‍തുള്ളി നീ തന്നു
തെളിനീലവാനിലേകതാരമായ് സഖീ
ഒരു രാവില്‍ ദൂരെനിന്നുനോക്കി നീയെന്നേ

ഓ  ഏതു കരിരാവിലും
ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയവാതിലിന്‍ പഴുതിലുമൊഴുകി വരൂ
അരികിലേ  പുതു മന്ദാരമായ് വിടരു നീ
പുണരുവാന്‍ കൊതി തോന്നുന്നൊരീ പുലരിയില്‍
അങ്ങെങ്ങോ നിന്‍ പൊന്‍പീലി മിന്നുന്നുവോ
അതിലൊന്നെന്റെ നെഞ്ചോരമെയ്യുന്നുവോ
ഉണര്‍ന്നു  ഞാന്‍

LYRICS IN ENGLISH

എന്റെ കണ്ണിൽ നിനക്കായ് ഗാനത്തിന്റെ വരികള്‍ - ബാംഗ്ലൂർ ഡേയ്സ്


എന്റെ കണ്ണിൽ നിനക്കായൊരുക്കിയ സ്വപ്‌നങ്ങൾ
കാണേണ്ട നീ കണ്ടു നിൽക്കേണ്ട നീ
ആരാണ് നീ എനിക്കെന്നാരോടും
ചൊല്ലേണ്ട നീ കഥ പറയേണ്ട നീ
തമ്മിൽ തമ്മിൽ മൂളും പാട്ടുകേൾക്കേണ്ട നീ
കൂടെ പാടേണ്ട നീ കൂടെ ആടേണ്ട നീ

ചുമ്മാ ചുമ്മാ നിൻ പിറകെ നടക്കാൻ
അനുവാദം മൂളേണ്ട നീ
തിരികെ നോക്കേണ്ട നീ
കണ്ണിൽ കണ്ണിൽ നോക്കാതെന്നെ കാണുന്നുവോ
എന്തെങ്കിലും മിണ്ടാമോ നീ

കണ്ണിൽ ഈറൻ ഇത് കണ്ണീരോ
എൻ മോഹം അത് നീയോ
ഈ പാട്ടിൻ ആത്മാവിൽ
നീറും വേദന അറിയേണ്ട നീ
ഒന്നും അറിയേണ്ട നീ
എങ്കിലും ഞാൻ പാടും
ഈ പാട്ടെന്റെ സ്വന്തം
എന്നും സ്വന്തം   സ്വന്തം

മനസ്സിൽ സല്ലാപങ്ങൾ പറയാതറിഞ്ഞു നീ
എന്നോടൊന്നും മൊഴിഞ്ഞീല നീ
പിന്നെയും നിന്നെ കാണുമ്പോൾ
എൻ നെഞ്ചിൽ സുഭദ്ര നീ
ഈ ബന്ധത്തിൻ ബലമായി
നീ അറിയാതെ അറിഞ്ഞു നീ
എൻ നെഞ്ചിൽ അറിയാതെ ചേരുന്നു നീ
ചേർന്നു നീ

LYRICS IN ENGLISH

തുമ്പിപ്പെണ്ണേ - ബാംഗ്ലൂർ ഡേയ്സ്


തുമ്പിപ്പെണ്ണേ കൊതിയില്ലേ നേരിൽ കാണാൻ
വന്നിട്ടുണ്ടേ എൻ വേളിപ്പെണ്ണു്
കവിളത്തുണ്ടേ കണ്ണാടിത്തുണ്ടു്
ചുണ്ടത്തുണ്ടേ ചിങ്കാരച്ചെണ്ടു്

നീലക്കായലുപോൽ തോന്നും ഓമൽ കണ്ണാണു്
മുടി കാർമുകിലും തോൽക്കും നാടൻ ചേലാണു്
കൊണ്ടേ പോരാം പെണ്ണാളെ പൊന്നോണക്കാലത്തു്
കണ്ണൊന്നഞ്ചും കണ്ണാളെ നീ കാണും നേരത്തു്
തങ്കത്താമരപോൽ പൂന്തേൻ ചിന്തും നെഞ്ചാണു്
ചെല്ലത്താരകളും പെണ്ണും പണ്ടേ കൂട്ടാണു്

പുലരിക്കിളികൾ കാതോരം കൊഞ്ചും പോലെ
പുളകം വിതറും ചെഞ്ചില്ലം മൊഴിയാണേ  ഹോയ്
കുളിരിൽ വിരിയും പൂമുല്ലപ്പൂവും കൊണ്ട്
ഹൃദയം പൊതിയും പുഞ്ചിരിയാണേ
ഹോ ഒന്നവളേ   നിനച്ചാലേ മഴ പൊഴിയും
ഹൊ  ഹോ കണ്മണിയേ നീ കണ്ടാട്ടേ

നീലക്കായലുപോൽ തോന്നും ഓമൽ കണ്ണാണു്
മുടി കാർമുകിലും തോൽക്കും നാടൻ ചേലാണു്
കൊണ്ടേ പോരാം പെണ്ണാളെ പൊന്നോണക്കാലത്തു്
കണ്ണൊന്നഞ്ചും കണ്ണാളെ നീ കാണും നേരത്തു്
തങ്കത്താമരപോൽ പൂന്തേൻ ചിന്തും നെഞ്ചാണു്
ചെല്ലത്താരകളും പെണ്ണും പണ്ടേ കൂട്ടാണു്

നഗരത്തിരയിൽ നീരാടി പാടിക്കൊണ്ടു്
ഒഴുകും അരയന്നം പോലെൻ പെണ്ണാളു്  ഹോയ്
തൊടിയിൽ കളിവീടുണ്ടാക്കും കാലം തൊട്ടേ
പതിവായ് കനവിൽ ഞാൻ കണ്ടോളു്
ഹോ  ഇന്നുവരെ  ഇവൾക്കായെൻ മനം തുടിച്ചേ
ഓ എൻ കണ്മണിയെ  നീ കണ്ടാട്ടേ

തുമ്പിപ്പെണ്ണേ കൊതിയില്ലേ നേരിൽ കാണാൻ
വന്നിട്ടുണ്ടേ എൻ വേളിപ്പെണ്ണു്
കവിളത്തുണ്ടേ കണ്ണാടിത്തുണ്ടു്
ചുണ്ടത്തുണ്ടേ ചിങ്കാരച്ചെണ്ടു്

നീലക്കായലുപോൽ തോന്നും ഓമൽ കണ്ണാണു്
മുടി കാർമുകിലും തോൽക്കും നാടൻ ചേലാണു്
കൊണ്ടേ പോരാം പെണ്ണാളെ പൊന്നോണക്കാലത്തു്
കണ്ണൊന്നഞ്ചും കണ്ണാളെ നീ കാണും നേരത്തു്
തങ്കത്താമരപോൽ പൂന്തേൻ ചിന്തും നെഞ്ചാണു്
ചെല്ലത്താരകളും പെണ്ണും പണ്ടേ കൂട്ടാണു്
 
LYRICS IN ENGLISH
 
 

Saturday, May 24, 2014

സദാ പാലയ പാട്ടിന്റെ വരികള്‍ - മിസ്റ്റർ ഫ്രോഡ്


സരിഗ രീഗ രീഗ രീസധാ സരിഗ
സരിഗ രീസപാഗരീ ഗരീസ പഗരീ
ധാപഗ സധാപഗരീ ഗരീസധാസ സരീഗ രിഗ
സരിഗ രിഗപ ധപധ പധസ രിഗരിസ
ധസധപഗരീ ഗരീസധാസാ

സദാ പാലയ സാരസാക്ഷി
സദാ പാലയ സാരസാക്ഷി
സദാ പാലയ സാരസാക്ഷി
സമാന രഹിത സമാന രഹിത
മോഹനാംഗി
സദാ പാലയ സാരസാക്ഷി
സമാന രഹിത സമാന രഹിത
മോഹനാംഗി
സദാ പാലയ സാരസാക്ഷി
സമാന രഹിത മോഹനാംഗി
സദാ പാലയാ

സുധാ മധുര വാഗ് വിലാസിനി
സുധാ മധുര വാഗ് വിലാസിനി
സുജനാഗ മോഹിനി സുവാസിനി

സദാ പാലയ സാരസാക്ഷി
സമാന രഹിത മോഹനാംഗി
സദാ പാലയാ

LYRICS IN ENGLISH

Friday, May 09, 2014

Vellaram Kannulla Lyrics In Malayalam - വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ ഗാനത്തിന്റെ വരികള്‍


ഡിണ്ടിഗി ഡിണ്ടിഗി ഡിങ് ഡിഗിടി ഡിങ്
ഡിണ്ടിഗി ഡിണ്ടിഗി ഡിങ് ഡിഗിടി ഡിങ്
അങ്ങേ കാട്ടിലു് മൂളലു് കേട്ടേ
ഇങ്ങേ കാട്ടിലു് മൂളലു് കേട്ടേ
കാറ്റല്ല വണ്ടല്ല മൂളുന്നതിമ്പത്തിൽ
വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ
വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ

ഡിണ്ടിഗി ഡിണ്ടിഗി ഡിങ് ഡിഗിടി ഡിങ്
അങ്ങേ കാട്ടിലു് പൂവല വെച്ചേ
ഇങ്ങേ കാട്ടിലു് പൊൻവല വെച്ചേ
വലയിലു് വീണതു് ആർക്കും കിട്ടാത്ത
വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ
വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ

ഡിണ്ടിഗി ഡിണ്ടിഗി ഡിങ് ഡിഗിടി ഡിങ്
ഡിണ്ടിഗി ഡിണ്ടിഗി ഡിങ് ഡിഗിടി ഡിങ്

അപ്പുറം കൂട്ടിലു് മയിലിനെ വെച്ചേ
ഇപ്പുറം കൂട്ടിലു് കുയിലിനെ വെച്ചേ
അപ്പുറം കൂട്ടിലു് മയിലിനെ വെച്ചേ
ഇപ്പുറം കൂട്ടിലു് കുയിലിനെ വെച്ചേ
കണ്ടുകഴിഞ്ഞപ്പം എല്ലാർക്കും വേണ്ടതു്
വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ
വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ

വെള്ളിമൂങ്ങ

കൂരിരുട്ടായാലും കണ്ണുപിടിക്കും
എത്ര ചെറിയതും കണ്ടുപിടിക്കും
കൂരിരുട്ടായാലും കണ്ണുപിടിക്കും
എത്ര ചെറിയതും കണ്ടുപിടിക്കും
ചിറകടിയില്ലാതെ പാറിയണഞ്ഞവൻ
ചിക്ക് എന്നു റാഞ്ചിയെടുത്തോണ്ടു പോകും
വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ
വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ

ഡിണ്ടിഗി ഡിണ്ടിഗി ഡിങ് ഡിഗിടി ഡിങ്
ഡിണ്ടിഗി ഡിണ്ടിഗി ഡിങ് ഡിഗിടി ഡിങ്
അംബരം മുട്ടെ പൊങ്ങിപ്പറക്കും
പമ്പരം പോലെ കഴുത്തു കറക്കും
മന്ത്രവടിയുള്ള ഡാഗിനിമാരുടെ
തോളത്തിരുന്നവൻ മൂളിക്കളിക്കും

വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ
വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ
വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ
വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ


LYRICS IN ENGLISH

CHANGE LYRICS - വരികള്‍ തിരുത്താം

Wednesday, May 07, 2014

Punchiri Kannulla Lyrics In Malayalam - പുഞ്ചിരിക്കണ്ണുള്ള ഗാനത്തിന്റെ വരികള്‍


അഭയനാഥാ അനുമതി തരണേ
അൾത്താരദീപം കൊളുത്താൻ
ആശതൻ സംഗീത വാതിൽ തുറക്കാൻ
ആശ്രയരാജ്യം അണഞ്ഞീടുവാൻ
അനുമതി തരണേ ആരാധ്യനാഥാ
പൊന്നലിവിൻ രാജകുമാരാ ആ ആ
പൊന്നലിവിൻ രാജകുമാരാ

പുഞ്ചിരിക്കണ്ണുള്ള പെണ്ണല്ലേ
അഴകുരുകിയ മുത്തല്ലേ
പ്രണയമെഴുതു ദേവദൂതികേ
പള്ളിത്തിരുനാളിൽ പുതുവെള്ളിത്തേരിൽ
ഉള്ളം ചേർന്നാമോദം തുള്ളിപ്പോകെ
കടലിലലയും കാറ്റുപോലെ ഞാൻ

വാടാത്തൊരു തിരിമലരായ് നെഞ്ചിനുൾക്കൂട്ടിൽ
പ്രിയമോടെ കാത്തോളാം സ്വയം നീറി നിന്നോളാം
ഏദൻ താഴ്ചകളിൽ ചായം പൂശി മെല്ലെ
മധുമൊഴി മുത്തം തന്നേ പോയ്
ഇവളെൻ സ്വർഗ്ഗസുന്ദരി
പുഞ്ചിരിക്കണ്ണുള്ള പെണ്ണല്ലേ
അഴകുരുകിയ മുത്തല്ലേ
പ്രണയമെഴുതു ദേവദൂതികേ

തീരാത്തൊരു പുഴ നിറയെ ആത്മസംഗീതം
അലിവോടെ തിരയാടി നിൻ പേരു ചൊല്ലുമ്പോൾ
സ്നേഹപ്പാൽ‌ച്ചിറയിൽ കാണാകല്പടവിൽ
ഒരുപിടി നാണം തന്നേ പോ
അടിമുടി പൂത്തു പൗർണ്ണമി

പുഞ്ചിരിക്കണ്ണുള്ള പെണ്ണല്ലേ
അഴകുരുകിയ മുത്തല്ലേ
പ്രണയമെഴുതു ദേവദൂതികേ
പള്ളിത്തിരുനാളിൽ പുതു വെള്ളിത്തേരിൽ
ഉള്ളം ചേർന്നാമോദം തുള്ളിപ്പോകെ
കടലിലലയും കാറ്റുപോലെ ഞാൻ

LYRICS IN ENGLISH

CHANGE LYRICS - വരികള്‍ തിരുത്താം

Bhaiya Bhaiya Malayalam Movie Song Aarodum Lyrics - ആരോടും ആരാരോടും ഗാനത്തിന്റെ വരികള്‍


ആരോടും ആരാരോടും പാടല്ലേ പറയല്ലേ
ആലോലം ആടാടല്ലേ ആരോമൽ പൂവല്ലേ
ഒരുകാര്യം പറയാതെ ഒരുവാക്കും മിണ്ടാതെ
മഴമായും മലമേലേ തെളിവാനച്ചിരി പോലെ
വരണുണ്ടേ ഇഷ്ടം കൂടാൻ ഞാൻ കുഞ്ഞാറ്റേ

ആരോടും ആരാരോടും പാടല്ലേ പറയല്ലേ
ആലോലം ആടാടല്ലേ ആരോമൽ പൂവല്ലേ

പാട്ടൊന്നു ചോദിച്ചൂ പാലാഴി നീ തന്നു
കൂട്ടൊന്നു ചോദിച്ചൂ കൂടെ പോന്നൂ
തേൻതുള്ളി ചോദിച്ചൂ തേൻമഴയായ് നീ പെയ്തു
നീലക്കുറിഞ്ഞിപ്പൂ ചിരി നീ തന്നൂ
വരണുണ്ടേ ഇഷ്ടം കൂടാൻ ഞാൻ കുഞ്ഞാറ്റേ
മധുര മധുരമഴ നനയുമഴകിലണി-
മലരിനരികിലൊരു തരളശലഭ കഥ
പാടിയാടി വാ കുറുമ്പേ കൂടു തേടി വാ

ആരോടും ആരാരോടും പാടല്ലേ പറയല്ലേ
ആലോലം ആടാടല്ലേ ആരോമൽ പൂവല്ലേ

അന്നാരം പുന്നാരം അണിവാലൻ തത്തമ്മേ
ആകാശക്കൊമ്പിന്മേൽ കുടിലുണ്ടാക്കാം
കരുമാടിക്കുഞ്ഞുങ്ങൾ കളിയാടും പാടം
കതിരൊന്നു കൊത്തല്ലേ കണ്ണേറല്ലേ
വരണുണ്ടേ ഇഷ്ടം കൂടാൻ ഞാൻ കുഞ്ഞാറ്റേ
കതിരുകതിരണികൾ പൊലിക പൊലികനിറ-
പറകൾ അറകൾ നിറ നിറയെ നിറനിറയെ
പാടിയാടി വാ കുരുന്നേ കൂടു തേടി വാ

ആരോടും ആരാരോടും പാടല്ലേ പറയല്ലേ
ആലോലം ആടാടല്ലേ ആരോമൽ പൂവല്ലേ
ഒരുകാര്യം പറയാതെ ഒരുവാക്കും മിണ്ടാതെ
മഴമായും മലമേലേ തെളിവാനച്ചിരി പോലെ
വരണുണ്ടേ ഇഷ്ടം കൂടാൻ ഞാൻ കുഞ്ഞാറ്റേ

LYRICS IN ENGLISH

CHANGE LYRICS - വരികള്‍ തിരുത്താം

Monday, May 05, 2014

Veyil Poyal Lyrics In Malayalam - വെയിൽ പോയാൽ ഗാനത്തിന്റെ വരികള്‍


വെയിൽ പോയാൽ വെണ്ണിലാവില്ലേ
കുയിൽ പോയാൽ പൂമയിലില്ലേ
വെയിൽ പോയാൽ വെണ്ണിലാവില്ലേ
കുയിൽ പോയാൽ പൂമയിലില്ലേ
ചില പെണ്ണിൻ നെഞ്ചോ കല്ല് അലിയില്ലല്ലോ തെല്ല്
ഇനി കണ്ണീരിനും സുല്ല് ചിരിയോടെ നീ ചൊല്ല്
നിന്റെ കൂടെപിറക്കാൻ കൂടെപ്പിറപ്പായ് കൂട്ടിനു ഞാനില്ലേ

ഭയ്യാ ഭയ്യാ മറന്നൊന്നു കൂടാം ഭയ്യാ
ഏയ് ഭയ്യാ ഭയ്യാ തുറന്നൊന്നു പാടാം ഭയ്യാ

വെയിൽ പോയാൽ വെണ്ണിലാവില്ലേ
കുയിൽ പോയാൽ പൂമയിലില്ലേ

ആരാകിലും നോവു തോന്നുകില്ലേ
നമ്മൾ ആശിച്ചപെണ്ണു പിരിഞ്ഞു നടന്നാലു്
നിൻ കൈകളിൽ വന്നു ചേരേണ്ടവൾ
വരും നിന്നെ തിരഞ്ഞിനി നേരമണഞ്ഞാലു്
പെണ്ണെന്നാലെന്താ ഭായി ആണിന്റെ പ്രേമം കാണാൻ
കണ്ണില്ലാതാരോ തീർക്കും ബൊമ്മകളാണെന്നോ
അവർ തഞ്ചത്തിനൊപ്പം കിണ്ണം മറിക്കും കള്ളികളാണെന്നോ

ഭയ്യാ ഭയ്യാ മറന്നൊന്നു കൂടാം ഭയ്യാ
ഏയ് ഭയ്യാ ഭയ്യാ തുറന്നൊന്നു പാടാം ഭയ്യാ

വെയിൽ പോയാൽ വെണ്ണിലാവില്ല ആ ആ
കുയിൽ പോയാൽ പൂമയിലില്ലേ ആ ആ

ഉണ്ടാവുമോ മണ്ണിലാരെങ്കിലും
പെണ്ണിന്നുള്ളിലിരിപ്പുകൾ മുമ്പേ അറിഞ്ഞോരു്
എല്ലാരെയും തീർത്തൊരാൾക്കുപോലും
കഥയിന്നുമറിയില്ല നേരു പറഞ്ഞാലു്
എന്താണീ പ്രേമം ഭായീ ആണിന്റെ ചങ്കിനു മാത്രം
വല്ലാതെ എന്നും കുന്നും ആളണ തീയാണോ
അതു പെണ്മണിമാരിൽ കത്തിപ്പിടിക്കാനൊത്തിരി പാടാണോ

ഭയ്യാ ഭയ്യാ മറന്നൊന്നു കൂടാം ഭയ്യാ
ഏയ് ഭയ്യാ ഭയ്യാ തുറന്നൊന്നു പാടാം ഭയ്യാ

വെയിൽ പോയാൽ വെണ്ണിലാവില്ലേ
കുയിൽ പോയാൽ പൂമയിലില്ലേ
ചില പെണ്ണിൻ നെഞ്ചോ കല്ല് അലിയില്ലല്ലോ തെല്ല്
ഇനി കണ്ണീരിനും സുല്ല് ചിരിയോടെ നീ ചൊല്ല്
നിന്റെ കൂടെപിറക്കാൻ കൂടെപ്പിറപ്പായ് കൂട്ടിനു ഞാനില്ലേ

ഭയ്യാ ഭയ്യാ മറന്നൊന്നു കൂടാം ഭയ്യാ
ഏയ് ഭയ്യാ ഭയ്യാ തുറന്നൊന്നു പാടാം ഭയ്യാ
 
 
LYRICS IN ENGLISH

CHANGE LYRICS - വരികള്‍ തിരുത്താം

Tuesday, April 01, 2014

Pattum Chutti Lyrics In Malayalam - പട്ടും ചുറ്റി പാട്ടിന്റെ വരികള്‍


പട്ടും ചുറ്റി വേളിപ്പെണ്ണു് വരുന്നേ
തപ്പുംതട്ടി പാടാൻ വാ നീ അരികേ
മംഗല്യത്തിൻ നാൾ കുറിക്കും ദിനമായ്
ചെന്താമര പൂവൽപ്പെണ്ണു് വരവായ്

കണ്ണിനുകണ്ണിൻ മണിയാ തിങ്കളു തോൽക്കും കനിയാണേ
ഞങ്ങടെ പൊന്നിൻ കുടമാ നിങ്ങടെ കൈയിൽ തരുവാണേ

ശ്യാമവർണ്ണനോമൽഗോപികയല്ലേ നീ
രാമനൊത്തു വാഴും ജാനകിയല്ലേ നീ
മാരനോടു ചേരാൻ സമ്മതമേകണ മംഗലതാംബൂലം

കണ്ണിൽ ഇന്നും എൻ മകളേ നിൻ താരാട്ടു പ്രായം
പിച്ച പിച്ച വെച്ചു നടന്നൂ നീ ഈ നെഞ്ചിലാദ്യം
കാൽ‌ത്തളച്ചിരിയായ് നീ നാൾക്കുനാൾ വളരേ
രാക്കിനാച്ചിറകേറി തിരുമണം വരവായ്
കല്യാണമെന്നാണു് കൈ നോക്കി ചൊല്ലെന്റെ കിളിയേ

കണ്ണുകളെന്തേ പിടഞ്ഞൂ ഉള്ളിലെ മോഹം പറയാനോ
ഇന്നലെവന്നെൻ കനവിൽ ചൊല്ലിയതെല്ലാം കളിയാണോ
കണ്ണിനുകണ്ണിൻ മണിയാ തിങ്കളു തോൽക്കും കനിയാണേ
നെഞ്ചൊടു ചേർക്കും നിധിയാ നിങ്ങടെ കൈയിൽ തരുവാണേ

പെണ്ണേ പെണ്ണേ മിഴിയെഴുതാൻ നിൻ ചാരത്തു് രാവു്
ചുണ്ടിൽ ചെണ്ടിൽ നിറമണിയാൻ ഈ മൂവന്തിച്ചോപ്പു്
വാർനിലാ മെനയും നിൻ നാൽമുഴം കസവു്
മാരിവിൽ പണിയും നിൻ അഴകെഴും കൊലുസ്സു്
കല്യാണനാളിന്നു് പൊന്നായി വന്നല്ലോ വെയിലു്

കണ്ണിനുകണ്ണിൻ മണിയാ തിങ്കളു തോൽക്കും കനിയാണേ
ഞങ്ങടെ പൊന്നിൻ കുടമാ നിങ്ങടെ കൈയിൽ തരുവാണേ
ശ്യാമവർണ്ണനോമൽഗോപികയല്ലേ നീ
രാമനൊത്തു വാഴും ജാനകിയല്ലേ നീ
മാരനോടു ചേരാൻ സമ്മതമേകണ മംഗലതാംബൂലം


LYRICS IN ENGLISH

CHANGE LYRICS - വരികള്‍ തിരുത്താം

Sunday, January 05, 2014

മന്ദാരമേ പാട്ടിന്റെ വരികള്‍ - ഓം ശാന്തി ഓശാന


മന്ദാരമേ ചെല്ലച്ചെന്താമരേ നീ
ഇന്നാകെ ചന്തം വാരി ചൂടിയോ
താനേ തലോടണ പാട്ടിന്റെ ഈണം
മൂളാതെ മൂളുന്നുണ്ടോ മാനസം
ഉള്ളിന്റെയുള്ളിൽമിന്നാൻ വെള്ളാരത്താരങ്ങളെ
ആകാശച്ചെപ്പിൽ നിന്നും നീ വാരിയോ
ആരോടും മിണ്ടാതൊന്നും നേരായി ചൊല്ലാതെന്നും
ഓരോരോ കിന്നാരങ്ങൾ നീ പാടിയോ

മന്ദാരമേ ചെല്ലച്ചെന്താമരേ നീ
ഒന്നാടിയോ മഞ്ഞിൽ മൂടുന്ന രാവിൽ
ഇന്നോളമീ അല്ലിത്തേൻചുണ്ടിലാരും
തന്നീലയോ മുത്തം സമ്മാനമായി
സമ്മാനമായി

ഹേയ് വിണ്ണോരം ഓലക്കുടയും
പൂന്തിങ്കൾ ചൂടിപ്പോകുന്നേ
നാണത്തിൻ മുഖം മറയ്ക്കാൻ
പെണ്ണാളതെടുത്തുവെച്ചേ
അക്കം പക്കം പാറണ വെള്ളക്കുഞ്ഞിപ്രാവിനു്
ഉള്ളിൽ താനേ പൂത്തൊരു കനവൊരുങ്ങീലേ
ചിന്നിച്ചിന്നി ചാഞ്ഞിറങ്ങും മഴത്തുള്ളിയാലു്
കാലിൽ കിലുങ്ങുമൊരു കൊലുസ്സണിഞ്ഞരിയൊരു
പാൽനിലാവിൻ പുന്നാരമൊഴികളിൽ
ഇന്നാരുമലിയണ കിന്നാരമായ്

ഹേയ് മന്ദാരമേ ചെല്ലച്ചെന്താമരേ നീ
ഒന്നാടിയോ മഞ്ഞിൽ മൂടുന്ന രാവിൽ
ഇന്നോളമീ അല്ലിത്തേൻചുണ്ടിലാരും
തന്നീലയോ മുത്തം സമ്മാനമായി
സമ്മാനമായി

മന്ദാരമേ ചെല്ലച്ചെന്താമരേ നീ
ഇന്നാകെ ചന്തം വാരി ചൂടിയോ
താനേ തലോടണ പാട്ടിന്റെ ഈണം
മൂളാതെ മൂളുന്നുണ്ടോ മാനസം
ഉള്ളിന്റെയുള്ളിൽമിന്നാൻ വെള്ളാരത്താരങ്ങളെ
ആകാശച്ചെപ്പിൽ നിന്നും നീ വാരിയോ
ആരോടും മിണ്ടാതൊന്നും നേരായി ചൊല്ലാതെന്നും
ഓരോരോ കിന്നാരങ്ങൾ നീ പാടിയോ

മന്ദാരമേ ചെല്ലച്ചെന്താമരേ നീ
ഒന്നാടിയോ മഞ്ഞിൽ മൂടുന്ന രാവിൽ
ഇന്നോളമീ അല്ലിത്തേൻചുണ്ടിലാരും
തന്നീലയോ മുത്തം സമ്മാനമായി

മന്ദാരമേ ചെല്ലച്ചെന്താമരേ
മന്ദാരമേ ചെല്ലച്ചെന്താമരേ
മന്ദാരമേ ചെല്ലച്ചെന്താമരേ
മന്ദാരമേ ചെല്ലച്ചെന്താമരേ

LYRICS IN ENGLISH

Saturday, January 04, 2014

പൂത്തുമ്പി വാ പാട്ടിന്റെ വരികള്‍ - തോംസണ്‍ വില്ല


പൂത്തുമ്പി വാ മുല്ലയും ലില്ലിയും പൂത്തിതാ
പൂക്കൊന്നയും പിച്ചിയും തെച്ചിയും പൂത്തിതാ
പൂവാല്‍ക്കുരുന്നുകള്‍ പൂന്തേന്‍കുടങ്ങളായ്
പൂക്കുലയോ പൊന്‍തടുക്കോ പൊന്‍ചിലമ്പോ
പൂക്കുലയോ പൊന്‍തടുക്കോ പൊന്‍ചിലമ്പോ

പൂത്തുമ്പി വാ മുല്ലയും ലില്ലിയും പൂത്തിതാ
പൂക്കൊന്നയും പിച്ചിയും തെച്ചിയും പൂത്തിതാ

കിന്നരിപ്പൂ തുന്നിവച്ച കുഞ്ഞുടുപ്പോ പൊന്നുടുപ്പോ
എന്തുവേണമെന്റെ കണ്മണി
തങ്കനിലാപ്പാലടയോ ചെങ്കദളിത്തേനടയോ
എന്തു വേണം ചൊല്ലു ചൊല്ലു നീ
തേന്‍വിരുന്നൂട്ടി നീ എന്‍ കിനാക്കളേ
നീ വലം വെയ്പ്പതെന്‍ സ്വപ്നഭൂമിയില്‍

പൂത്തുമ്പി വാ മുല്ലയും ലില്ലിയും പൂത്തിതാ
പൂക്കൊന്നയും പിച്ചിയും തെച്ചിയും പൂത്തിതാ
പൂവാല്‍ക്കുരുന്നുകള്‍ പൂന്തേന്‍കുടങ്ങളായ്
പൂക്കുലയോ പൊന്‍തടുക്കോ പൊന്‍ചിലമ്പോ
പൂക്കുലയോ പൊന്‍തടുക്കോ പൊന്‍ചിലമ്പോ

മാന്തളിരിന്‍ നേര്‍മ്മയോലും
നിന്‍ ചിറകില്‍ മാരിവില്ലിന്‍
വര്‍ണ്ണരേണു തൂകിയതാരോ
മാനസത്തിന്‍ അങ്കണത്തില്‍
മാന്‍കിടാവായ് തുള്ളിവന്നു
മാഞ്ഞുപോകും പൊന്‍മരീചിയോ
എന്റേതെന്നോര്‍ത്തു ഞാന്‍ കൈകള്‍ നീട്ടവേ
എന്നില്‍നിന്നോമനേ നീയകന്നു പോയ്

പൂത്തുമ്പി വാ മുല്ലയും ലില്ലിയും പൂത്തിതാ
പൂക്കൊന്നയും പിച്ചിയും തെച്ചിയും പൂത്തിതാ
പൂവാല്‍ക്കുരുന്നുകള്‍ പൂന്തേന്‍കുടങ്ങളായ്
പൂക്കുലയോ പൊന്‍തടുക്കോ പൊന്‍ചിലമ്പോ
പൂക്കുലയോ പൊന്‍തടുക്കോ പൊന്‍ചിലമ്പോ

LYRICS IN ENGLISH

Friday, January 03, 2014

ഇന്നലെയോളം പാട്ടിന്റെ വരികള്‍ - പ്രെയിസ് ദ ലോഡ്


ഇന്നലെയോളം വന്നണയാത്തൊരു
മഞ്ജുനിലാവേ എങ്ങനെയിന്നീ
ചന്ദനമഴയായ് ചെമ്പകമണമായ്
മണ്ണും വിണ്ണും മൂടി
പൊൽത്തിരിനാളം പണ്ടു പൊലിഞ്ഞൊരു
മഞ്ഞണിരാവിൽ താഴ്‌വാരങ്ങൾ
എങ്ങനെയിങ്ങനെ മിന്നിമിനുങ്ങി
മുന്നിൽ സ്വപ്നം പോലേ
ആദ്യരാവിൻ ഓർമ്മപ്പൂക്കൾ ചൂടി 
ആ  മാലാഖപ്പെണ്ണേ നീ വാ വാ  വാ
ഈ നിലാവിൽ മൗനം പെയ്യും മഞ്ഞിൽ
ഏദൻ പൂങ്കാവായി ലോകം

ഇന്നലെയോളം വന്നണയാത്തൊരു
മഞ്ജുനിലാവേ എങ്ങനെയിന്നീ
ചന്ദനമഴയായ് ചെമ്പകമണമായ്
മണ്ണും വിണ്ണും മൂടി
പൊൽത്തിരിനാളം പണ്ടു പൊലിഞ്ഞൊരു
മഞ്ഞണിരാവിൽ താഴ്‌വാരങ്ങൾ
എങ്ങനെയിങ്ങനെ മിന്നിമിനുങ്ങി
മുന്നിൽ സ്വപ്നം പോലേ

വസന്തങ്ങൾ മാഞ്ഞേ പോയ്
സുഗന്ധങ്ങൾ തോർന്നു പോയ്
മനസ്സിന്റെയോരത്തു് മരം പെയ്തു പിന്നെയും
ആ മഴയുടെ വിരലുകൾ തഴുകിയ രാവിൽ
സുരഭില മലരുകളുതിരുമ്പോൾ
ആ മദഭരലഹരികൾ വിതറിയ രാവിൻ
തരളിത കിസലയ തല്പത്തിൽ
വന്നിരുന്നു നീ വെൺ‌പിറാവുപോൽ
ഉള്ളിനുള്ളിൽ നീ മഞ്ഞുതുള്ളിയായ്

ഇന്നലെയോളം വന്നണയാത്തൊരു
മഞ്ജുനിലാവേ എങ്ങനെയിന്നീ
ചന്ദനമഴയായ് ചെമ്പകമണമായ്
മണ്ണും വിണ്ണും മൂടി
പൊൽത്തിരിനാളം പണ്ടു പൊലിഞ്ഞൊരു
മഞ്ഞണിരാവിൽ താഴ്‌വാരങ്ങൾ
എങ്ങനെയിങ്ങനെ മിന്നിമിനുങ്ങി
മുന്നിൽ സ്വപ്നം പോലേ

LYRICS IN ENGLISH

Thursday, January 02, 2014

മേലേ ചേലോടെ - ആങ്ഗ്രി ബേബീസ് ഇൻ ലൌ


മേലേ ചേലോടെ മധുമയ ചന്ദ്രോത്സവം
മഴനിലാവായ് സ്നേഹം
ഈ വഴികൾ നീളേ നീർമണികൾ പെയ്തൂ
രാക്കുളിരിലേതോ  പൂങ്കനവു നെയ്തൂ
കണ്ണാന്തുമ്പിപ്പെണ്ണിൻ കയ്യിൽ തങ്കത്താലം നല്‍കി
കന്നിത്തെന്നൽ കൂടെ കൊണ്ടേപോ
കണ്ണാൻ തുമ്പിപ്പെണ്ണിൻ കയ്യിൽ തങ്കത്താലം നല്‍കി
കന്നിത്തെന്നൽ കൂടെ കൊണ്ടേപോ

താനേ പെയ്യും ചെറുതാരങ്ങളീ കണ്ണുകൾ
തീരാ മധുരം തമ്മിലേകുന്നു തേനോർമ്മകൾ
കരുതലിൻ തീരങ്ങളിൽ കളമെഴുതി ഹൃദയം

മേലേ ചേലോടെ മധുമയ ചന്ദ്രോത്സവം

കാണാ കനവിൻ കുളിരോരുന്ന നേരങ്ങളിൽ
ഈറൻ വനിയിൽ കളിയാടുന്നു രാപ്പാടികൾ
ഇരുനിഴൽ ചേരുന്നൊരീ തണലിനിയഭയം

മേലേ ചേലോടെ മധുമയ ചന്ദ്രോത്സവം
മഴനിലാവായ് സ്നേഹം
ഈ വഴികൾ നീളേ നീർമണികൾ പെയ്തൂ
രാക്കുളിരിലേതോ  പൂങ്കനവു നെയ്തൂ
കണ്ണാന്തുമ്പിപ്പെണ്ണിൻ കയ്യിൽ തങ്കത്താലം നല്‍കി
കന്നിത്തെന്നൽ കൂടെ കൊണ്ടേപോ

LYRICS IN ENGLISH

Friday, November 01, 2013

ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ - വിശുദ്ധൻ


ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ അരികിൽ വന്നു നീ
ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
ഹൃദയമേ വെറുതേ നിന്നു ഞാൻ
തോഴീ ഒരു നോവുപോലെരിയുന്നിതാ  തിരി
ഏതോ കിനാവിൽ നിറയുന്നിതെൻ മിഴി
മറന്നു ഞാനിന്നെന്നെയും പ്രിയേ
ഒഴുകി അലകളിൽ

ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ അരികിൽ വന്നു നീ
ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
ഹൃദയമേ വെറുതേ നിന്നു ഞാൻ

ഓരോ നിമിഷ ചഷകം
സ്മൃതികളാൽ നിറയുമിവിടെ
ഓരോ വിജന വനിയും നിറയേ കനികൾ ചൂടും
ഇനി നീട്ടുമോ കരങ്ങളെ
വിരഹാശ്രു മായ്ക്കുവാൻ
പ്രഭാതമോ തൃസന്ധ്യതൻ സഖീ
കലരുമവയിനി

ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ അരികിൽ വന്നു നീ
ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
ഹൃദയമേ വെറുതേ നിന്നു ഞാൻ

പ്രാണൻ അലയുമിതുപോൽ പലയുഗം വിവശമായി
രാവിൻ സജലമിഴികൾ പിടയും വിഫലമായി
ശലഭങ്ങളായ് ഉയിർക്കുമോ അനുരാഗികൾ സഖീ
അഗാധമീ ഹൃദന്തമോ പ്രിയാ
നിറയെ നീ

ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ അരികിൽ വന്നു നീ
ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
ഹൃദയമേ വെറുതേ നിന്നു ഞാൻ
തോഴീ ഒരു നോവുപോലെരിയുന്നിതാ  തിരി
ഏതോ കിനാവിൽ നിറയുന്നിതെൻ മിഴി
മറന്നു ഞാനിന്നെന്നെയും പ്രിയേ
ഒഴുകി അലകളിൽ

ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ അരികിൽ വന്നു നീ

LYRICS IN ENGLISH

Thursday, October 31, 2013

എന്നും നിന്നെ ഓർക്കാനായ് ഉള്ളിൽ - ലണ്ടൻ ബ്രിഡ്ജ്


എന്നും നിന്നെ ഓർക്കാനായ് ഉള്ളിൽ
എന്നോ പിറന്നൊരു വരിയോ
ഇന്നീ മഞ്ഞിൽ വീഴും പൊൻവെയിലിൽ
മിന്നി കിനാവായ് കവിതേ
പ്രണയമെന്നൊരു പുലരൊളിയാൽ
ഇലവിരിഞ്ഞ തരുനിരകളുമായ്
അലിഞ്ഞു പാടുന്നു
വെറുതേ കേൾക്കുവാൻ ഹായ്
പതിയേ മൂളുവാൻ ഹായ്
ചേരാൻ മോഹമായ് ചേരാൻ മോഹമായ്

കണ്ടു ഞാൻ ഇന്നൊരു മഞ്ഞുനീർ തുള്ളിയിൽ
പ്രഭാതമായ്‌ പ്രണയം
വന്നു ഞാൻ ഇന്നിതാ വർഷസന്ധ്യാംബരം
തിരഞ്ഞു നിൻ അരികിൽ
അരികിലായ് ഞാൻ നിന്നേകാന്തമാകും ലോകം
പകരാതെ വയ്യെന്നാത്മാവിലാളും ദാഹം
എന്നും നിന്നെ ഓർക്കാനായ് ഉള്ളിൽ
എന്നോ പിറന്നൊരു വരിയോ

നിന്നു ഞാൻ ഇന്നു നിൻ കണ്മുനത്തുമ്പിലായ്
തിളങ്ങുവാൻ അഴകേ
പൊൻവെയിൽപ്പീലിയാൽ തൊട്ടുഴിഞ്ഞീടുകീ
വിഷാദവീണകളിൽ
അണയാതെ കാറ്റിൽ തെളിയേണം
ഈ വെൺനാളം
അരുളുന്നു ഞാൻ എൻ കൈകൾ
നിൻ നേർക്കു മൂകം

എന്നും നിന്നെ ഓർക്കാനായ് ഉള്ളിൽ
എന്നോ പിറന്നൊരു വരിയോ
ഇന്നീ മഞ്ഞിൽ വീഴും പൊൻവെയിലിൽ
മിന്നി കിനാവായ് കവിതേ
പ്രണയമെന്നൊരു പുലരൊളിയാൽ
ഇലവിരിഞ്ഞ തരുനിരകളുമായ്
അലിഞ്ഞു പാടുന്നു
വെറുതേ കേൾക്കുവാൻ ഹായ്
പതിയേ മൂളുവാൻ ഹായ്
ചേരാൻ മോഹമായ് ചേരാൻ മോഹമായ്
 
LYRICS IN ENGLISH

Wednesday, October 30, 2013

താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളെ - ബാല്യകാലസഖി


താമരപ്പൂങ്കാവനത്തില്  താമസിക്കുന്നോളെ
പഞ്ചവർണ്ണപ്പൈങ്കിളിയില് പങ്ക്റങ്കുള്ളോളെ
പങ്ക്റങ്കുള്ളോളെ
പൂനിലാവ് വന്ന് പൂ വിതറുന്നുണ്ട്
പൂക്കളിൽ റാണിയായ് പൂത്തുനിൽക്കുന്നോളെ
പൂത്തുനിൽക്കുന്നോളെ

കാത്തിരുന്ന് കാത്തിരുന്ന് കാൽ തരിച്ച്പോയ്
കാത്തിരുന്ന് കാത്തിരുന്ന് കാൽ തരിച്ച്പോയ്
കണ്മണിയെ കാണുവാനായ് കൺ കൊതിച്ച്പോയ്
കണ്മണിയെ കാണുവാനായ് കൺ കൊതിച്ച്പോയ്
കണ്ണുകളാൽ ഖൽബുകളിൽ കല്ലെറിയുന്നോളെ

താമരപ്പൂങ്കാവനത്തില്  താമസിക്കുന്നോളെ
പഞ്ചവർണ്ണപ്പൈങ്കിളിയില് പങ്ക്റങ്കുള്ളോളെ
പങ്ക്റങ്കുള്ളോളെ

അന്നൊരുനാളമ്പിളിമാൻ വമ്പനായി വന്നു
അന്നൊരുനാളമ്പിളിമാൻ വമ്പനായി വന്നു

വന്നു നിന്നേ കണ്ടതോടെ അമ്പരന്നു നിന്നു
വന്നു നിന്നേ കണ്ടതോടെ അമ്പരന്നു നിന്നു

കണ്ണുകളാൽ ഖൽബുകളിൽ കല്ലെറിയുന്നോളെ

താമരപ്പൂങ്കാവനത്തില്  താമസിക്കുന്നോളെ
പഞ്ചവർണ്ണപ്പൈങ്കിളിയില് പങ്ക്റങ്കുള്ളോളെ
പങ്ക്റങ്കുള്ളോളെ
പൂനിലാവ് വന്ന് പൂ വിതറുന്നുണ്ട്
പൂക്കളിൽ റാണിയായ് പൂത്തുനിൽക്കുന്നോളെ
പൂത്തുനിൽക്കുന്നോളെ

താമരപ്പൂങ്കാവനത്തില്  താമസിക്കുന്നോളെ
പഞ്ചവർണ്ണപ്പൈങ്കിളിയില് പങ്ക്റങ്കുള്ളോളെ
പങ്ക്റങ്കുള്ളോളെ

LYRICS IN ENGLISH  DOWNLOAD KARAOKE

ഓലഞ്ഞാലി കുരുവീ - 1983


ഓലഞ്ഞാലി കുരുവീ ഇളം കാറ്റിലാടി വരൂ നീ
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകി

ഓലഞ്ഞാലി കുരുവീ ഇളം കാറ്റിലാടി വരൂ നീ
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകി
നറുചിരി നാലുമണിപ്പൂവു പോൽ വിരിഞ്ഞുവോ
ചെറുമഷിത്തണ്ടു നീട്ടി വന്നടുത്തു നിന്നുവോ
മണിമധുരം നുണയും കനവിൻ മഴയിലോ
നനയും ഞാനാദ്യമായ്

ഓലഞ്ഞാലി കുരുവീ ഇളം കാറ്റിലാടി വരൂ നീ
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകി

വാ ചിറകുമായ് ചെറുവയൽ കിളികളായ്‌ അലയുവാൻ
പൂന്തേൻ മൊഴികളാൽ
കുറുമണി കുയിലുപോൽ കുറുകുവാൻ
കളിചിരിയുടെ വിരലാൽ തൊടുകുറിയിടുമഴകായ്
ചെറു കൊലുസ്സിന്റെ കിലുകിലുക്കത്തിൽ താളം മനസ്സിൽ നിറയും

ഓലഞ്ഞാലി കുരുവീ ഇളം കാറ്റിലാടി വരൂ നീ
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകി

ഈ പുലരിയിൽ കറുകകൾ തളിരിടും വഴികളിൽ
നീ നിൻ മിഴികളിൽ ഇളവെയിൽ തിരിയുമായ് വരികയോ
ജനലഴിവഴി പകരും നനു നനെയൊരു മധുരം
ഒരു കുടയുടെ തണലിലണയും നേരം പൊഴിയും മഴയിൽ

ഓലഞ്ഞാലി കുരുവീ ഇളം കാറ്റിലാടി വരൂ നീ
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകി
നറുചിരി നാലുമണിപ്പൂവു പോൽ വിരിഞ്ഞുവോ
ചെറുമഷിത്തണ്ടു നീട്ടി വന്നടുത്തു നിന്നുവോ
മണിമധുരം നുണയും കനവിൻ മഴയിലോ
നനയും ഞാനാദ്യമായ്

ഓലഞ്ഞാലി കുരുവീ ഇളം കാറ്റിലാടി വരൂ നീ
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകി

LYRICS IN ENGLISH ◀♫ ♬► DOWNLOAD KARAOKE

Tuesday, October 29, 2013

കാറ്റു മൂളിയോ - ഓം ശാന്തി ഓശാന


കാറ്റു മൂളിയോ പ്രണയം കേട്ടുണർന്നുവോ ഹൃദയം
മെയ് തലോടിയോ ആരോ മഞ്ഞിൻ വെൺ‌തൂവലാൽ
കാറ്റു മൂളിയോ പ്രണയം കേട്ടുണർന്നുവോ ഹൃദയം
മെയ് തലോടിയോ ആരോ മഞ്ഞിൻ വെൺ‌തൂവലാൽ
എന്നോമൽ കിളിയേ എന്നോമൽ കിളിയേ

നീളുന്ന വഴികളിൽ തേടുന്നതെന്തേ
തൂവെള്ളി നിലവുപോൽ കാണുന്നതാരെ
നീ നിൻ മിഴികൾ മെല്ലെ മെല്ലെ ചിമ്മിയോ
നാണമായ്‌ പെണ്ണേ
ചേരുന്ന മൊഴികളിൽ കിന്നാരമോടെ
രാമൈന കുറുകിയോ നിന്നോടു മെല്ലെ
തൂവെൺപുലരി നിന്റെ ചുണ്ടിൽ ഈണമായ് മാറിയോ
പെണ്ണേ നീ അറിയാതെ നീർ പെയ്യുമേ
തേൻ മഴപോലെ നിന്നിലും മഞ്ഞുനീർ പെയ്യുമേ
ഏ ഹേയ്

കാറ്റു മൂളിയോ പ്രണയം കേട്ടുണർന്നുവോ ഹൃദയം
മെയ് തലോടിയോ ആരോ മഞ്ഞിൻ വെൺ‌തൂവലാൽ

പ്രാണന്റെ ലിപികളിൽ നീ തീർത്ത പേരു്
നീ നിന്റെ വിരലിനാൽ തേടുന്ന നേരു്
മായാ മുകിലുപോലെ നിന്നിലാരൊരാൾ വന്നുവോ
പെണ്ണേ ആ മൊഴി കേൾക്കാൻ കാതോർക്കയോ
ഈ കിളിവാതിൽ പിന്നിലായ് നിന്നു നീ മെല്ലവേ
ഏ ഏയ്

കാറ്റു മൂളിയോ പ്രണയം കേട്ടുണർന്നുവോ ഹൃദയം
മെയ് തലോടിയോ ആരോ മഞ്ഞിൻ വെൺ‌തൂവലാൽ
കാറ്റു മൂളിയോ പ്രണയം കേട്ടുണർന്നുവോ ഹൃദയം
മെയ് തലോടിയോ ആരോ മഞ്ഞിൻ വെൺ‌തൂവലാൽ
LYRICS IN ENGLISH

Popular Posts