Sakhiyeee Lyrics | ഒരു നിലാമഴ പോലെ | Thrissur Pooram Malayalam Movie Songs Lyrics
സഖിയേ സഖിയേ
ഒരു നിലാമഴ പോലെ
അരികിലണയുകായ് നീ
പുലരിയേക്കാളേറെ
തെളിമ പകരുകയായ് നീ
മെല്ലേ മെല്ലേ എന്റെ മൌനങ്ങളിൽ
പ്രണയമായ് മാറി
മിഴികളിൽ നീ ഒരു കിനാവായ്
തഴുകി മായുകയോ
ഉയിരിലെ വഴിയിൽ
ഉണരുമെൻ തിരിയായ്
ജന്മവീണയിലേകമാം
സ്വര മന്ത്രണം നീയേ
സഖിയേ സഖിയേ
രാവോർമ്മയെ തൊടും സ്നേഹമേ
നീയെന്നിലേ ഇരുളു മാറ്റിടവേ
ഉരുകുമോരോ ജീവനിൽ
നനവു തന്നിടവേ
അടരുവാനരുതാതെന്റെ
ഹൃദയമുലയുകയായ്
സഖിയേ സഖിയേ
സഖിയേ സഖിയേ
മൂവന്തിയിൽ വിരൽ ചേർത്തു ഞാൻ
തൂനെറ്റിമേൽ അണിയും കുങ്കുമമായ്
നിഴലുപോലെൻ പാതയിൽ
പതിയെ വന്നിടവേ
മതിവരാതനുരാഗത്തിൽ
നനവിതലിയുകയായ്
ഒരു നിലാമഴ പോലെ
അരികിലണയുകായ് നീ
പുലരിയേക്കാളേറെ
തെളിമ പകരുകയായ് നീ
മെല്ലേ മെല്ലേ എന്റെ മൌനങ്ങളിൽ
പ്രണയമായ് മാറി
മിഴികളിൽ നീ ഒരു കിനാവായ്
തഴുകി മായുകയോ
ഉയിരിലെ വഴിയിൽ
ഉണരുമെൻ തിരിയായ്
ജന്മവീണയിലേകമാം
സ്വര മന്ത്രണം നീയേ
സഖിയേ സഖിയേ
No comments
Note: Only a member of this blog may post a comment.