ആരാധികേ മഞ്ഞുതിരും വഴിയരികേനാളേറെയായ് കാത്തുനിന്നു മിഴിനിറയേ
നീയെങ്ങു പോകിലുംഅകലേയ്ക്കു മായിലുംഎന്നാശകൾ തൻ മൺതോണിയുമായ് തുഴഞ്ഞരികേ ഞാൻ വരാം
എന്റെ നെഞ്ചാകെ നീയല്ലേ എന്റെ ഉന്മാദം നീയല്ലേനിന്നെയറിയാൻ ഉള്ളുനിറയാൻ ഒഴുകിയൊഴുകി ഞാൻ എന്നുമെന്നുമൊരു പുഴയായ് ആരാധികേ
പിടയുന്നോരെന്റെ ജീവനിൽ കിനാവു തന്ന കണ്മണി നീയില്ലയെങ്കിലെന്നിലെപ്രകാശമില്ലിനി
മിഴിനീരു പെയ്ത മാരിയിൽ കെടാതെ കാത്ത പുഞ്ചിരി നീയെന്നൊരാ പ്രതീക്ഷയിൽ എരിഞ്ഞ പൊൻതിരി
മനം പകുത്തു നൽകിടാം കുറുമ്പുകൊണ്ടു മൂടിടാം അടുത്തു വന്നിടാം കൊതിച്ചു നിന്നിടാം വിരൽ കൊരുത്തിടാം സ്വയം മറന്നിടാം ഈ ആശകൾ തൻ മൺതോണിയുമായ് തുഴഞ്ഞകലേ പോയിടാം
എന്റെ നെഞ്ചാകെ നീയല്ലേ എന്റെ ഉന്മാദം നീയല്ലേനിന്നെയറിയാൻ ഉള്ളുനിറയാൻ ഒഴുകിയൊഴുകി ഞാൻ എന്നുമെന്നുമൊരു പുഴയായ് ആരാധികേ മഞ്ഞുതിരും വഴിയരികേ ഒരുനാൾ കിനാവു പൂത്തിടും അതിൽ നമ്മളൊന്നു ചേർന്നിടും പിറാക്കൾ പൊലിതേ വഴി നിലാവിൽ പാറിടും
നിനക്കു തണലായി ഞാൻ നിനക്കു തുണയായി ഞാൻ പല കനവുകൾ പകലിരവുകൾ നിറമണിയുമീ കഥയെഴുതുവാൻ ഈ ആശകൾ തൻ മൺതോണിയുമായ് തുഴഞ്ഞകലേ പോയിടാം
എന്റെ നെഞ്ചാകെ നീയല്ലേ എന്റെ ഉന്മാദം നീയല്ലേനിന്നെയറിയാൻ ഉള്ളുനിറയാൻ ഒഴുകിയൊഴുകി ഞാൻ എന്നുമെന്നുമൊരു പുഴയായ് ആരാധികേമഞ്ഞുതിരും വഴിയരികേ
LYRICS IN ENGLISH
No comments
Note: Only a member of this blog may post a comment.