നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണച്ചിറകുള്ള പക്ഷീനീ പാടാത്തതെന്തേ
നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണച്ചിറകുള്ള പക്ഷീനീ പാടാത്തതെന്തേ
ഏതു പൂമേട്ടിലോ മേടയിലോ നിന്റെതേന്കുടം വെച്ചു മറന്നൂപാട്ടിന്റെതേന്കുടം വെച്ചു മറന്നൂ
നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണച്ചിറകുള്ള പക്ഷീനീ പാടാത്തതെന്തേ
താമരപ്പൂമൊട്ടുപോലെ നിന്റെ ഓമല്‍ക്കുരുന്നുടല്‍ കണ്ടൂഗോമേദകത്തിന് മണികള്‍പോലെ ആ മലര്ക്കണ്ണുകള് കണ്ടൂപിന്നെയാ കണ്‍കളില്‍ കണ്ടൂ നിന്റെ തേന്‍കുടം പൊയ്പ്പോയ ദുഃഖം
നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണച്ചിറകുള്ള പക്ഷീനീ പാടാത്തതെന്തേ
തൂവല്‍ത്തിരികള്‍ വിടര്‍ത്തി നിന്റെ പൂവല്‍ച്ചിറകുകള്‍ വീശിതാണു പറന്നു പറന്നു വരൂ എന്റെ പാണിതലത്തിലിരിക്കൂ
എന്നും നിനക്കുള്ളതല്ലേ എന്റെ നെഞ്ചിലെ പാട്ടിന്റെ പാല്‍ക്കിണ്ണം എന്നും നിനക്കുള്ളതല്ലേ എന്റെ നെഞ്ചിലെ പാട്ടിന്റെ പാല്‍ക്കിണ്ണം നെഞ്ചിലെ പാട്ടിന്റെ പാല്‍ക്കിണ്ണം
നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണച്ചിറകുള്ള പക്ഷീനീ പാടാത്തതെന്തേ
LYRICS IN ENGLISH
No comments
Note: Only a member of this blog may post a comment.