Header Ads

Therirangum Mukile Lyrics | തേരിറങ്ങും മുകിലേ | Mazhathullikilukkam Movie Songs Lyrics


 
തേരിറങ്ങും മുകിലേ
മഴത്തൂവലൊന്നു തരുമോ
നോവലിഞ്ഞ മിഴിയിൽ
ഒരു സ്നേഹ നിദ്രയെഴുതാൻ
ഇരുൾ മൂടിയാലുമെൻ കണ്ണിൽ
തെളിയുന്നു താരനിരകൾ

തേരിറങ്ങും മുകിലേ
മഴത്തൂവലൊന്നു തരുമോ

ഉറങ്ങാത്ത മോഹം തേടും 
ഉഷസ്സിന്റെ കണ്ണീർത്തീരം
കരയുന്ന പൈതൽ  പോലെ
കരളിന്റെ തീരാദാഹം
കനൽത്തുമ്പി പാടും പാട്ടിൽ
കടം തീരുമോ

തേരിറങ്ങും മുകിലേ
മഴത്തൂവലൊന്നു തരുമോ

നിലക്കാതെ വീശും കാറ്റിൽ
നിറയ്ക്കുന്നതാരീ രാഗം
വിതുമ്പുന്ന വിണ്ണിൽ പോലും
തുളുമ്പുന്നു തിങ്കൾത്താലം
നിഴലിന്റെ മെയ് മൂടുവാൻ
നിലാവേ വരൂ

തേരിറങ്ങും മുകിലേ
മഴത്തൂവലൊന്നു തരുമോ
നോവലിഞ്ഞ മിഴിയിൽ
ഒരു സ്നേഹ നിദ്രയെഴുതാൻ
ഇരുൾ മൂടിയാലുമെൻ കണ്ണിൽ
തെളിയുന്നു താരനിരകൾ

LYRICS IN ENGLISH

No comments

Note: Only a member of this blog may post a comment.

Theme images by imacon. Powered by Blogger.