Neelaa Kuyile Lyrics | നീലക്കുയിലേ നീലക്കുയിലേ | Note Out Movie Songs Lyrics
നീലക്കുയിലേ നീലക്കുയിലേ
മഴവിൽച്ചോട്ടിൽ വരുമോ
ചോലക്കുയിലേ ചോലക്കുയിലേ
കനവിൻ ഈണം പകരൂ
നിനവിൽ നീളും സന്ധ്യകൾ
താരം ചൂടും നേരം
ഉടലിൽ തെളിയും
തിരികളായ് നാമെന്നും
ചിരി ചൂടും മരുവോരം
ഇല വന്നു പുൽകിയെന്നോ
കനവിൽ വീണാരൊ
വെൺ മുകിലോരം ചാരെ
നീലക്കുയിലേ നീലക്കുയിലേ
മഴവിൽച്ചോട്ടിൽ വരുമോ
മകരനിലാവിൻ കരളിൽ നീറും
തരളിതയാമീ കൽഹാരം
പുളകിത കാവ്യം ഓർമ്മയിലരുളി
പിരിയുകയാണീ നീഹാരം
അലിയും തെന്നല്ലിൻ ആടയിൽ
തൂകി പൂമണമാരോ
അല ഞൊറിയും കാർകൂന്തലിൽ
ഒളിയുവതാരാണോ
നിലാവാണോ കിനാവാണോ
നിലാവൂറും മഴക്കാറോ
നീലക്കുയിലേ നീലക്കുയിലേ
മഴവിൽച്ചോട്ടിൽ വരുമോ
No comments
Note: Only a member of this blog may post a comment.