Monday, October 26, 2015

Moolipattum Paadi Lyrics | മൂളിപ്പാട്ടും പാടി | Makeup Man Movie Songs Lyricsമൂളിപ്പാട്ടും പാടി മുത്തിപ്പുണരും കാറ്റേ
മുമ്പത്തേക്കാളും സുന്ദരം
മുകിലില്‍ത്തട്ടിത്തൂവും 
മഴവിൽച്ചന്തം കാണാൻ
എന്നത്തെക്കാളും സുന്ദരം

അതിരില്ലാക്കടലോരം തിര തുള്ളുമ്പോള്‍
അളവില്ലാത്തിരയാകെ നുര ചിന്നുമ്പോള്‍
എവിടുത്തെക്കാളും സുന്ദരം

മൂളിപ്പാട്ടും പാടി മുത്തിപ്പുണരും കാറ്റേ
മുമ്പത്തേക്കാളും സുന്ദരം
 
താരാകാശം ദൂരെ കാണാന്‍ സുന്ദരം
ദീപമനോഹര നഗരം എത്രയോ സുന്ദരം
താളത്തുടിയില്‍ തുടരും ഗാനം സുന്ദരം
അവയോടൊത്താറാടും യൌവനം സുന്ദരം
പുതുമോടിയണിഞ്ഞു നടക്കാം
ഇളമേനിയുരുമ്മിയിരിക്കാം
ഇതു നമ്മുടെ സുന്ദരമോഹക്കൂടാരം
രാവേറെയലഞ്ഞു രസിക്കാം
മൃദുമര്‍മ്മരമേറ്റു ചിരിക്കാം 
ഇതു നമ്മുടെ സുന്ദരരാഗക്കൂടാരം

മൂളിപ്പാട്ടും പാടി മുത്തിപ്പുണരും കാറ്റേ
മുമ്പത്തേക്കാളും സുന്ദരം
 
തമ്മില്‍ത്തമ്മില്‍ പകരും മധുരം സുന്ദരം
കണ്ണില്‍ക്കണ്ണില്‍ കാണും കാഴ്ചകള്‍ സുന്ദരം
ആരും കാണാതഴകിന്‍ ഞൊറികൾ സുന്ദരം
ആരും കേള്‍ക്കാതോതും മൊഴികളോ സുന്ദരം
അനുരാഗ നിലാവിലുരുമ്മാം
പ്രണയാതുരരായി നടക്കാം
ഇതു നമ്മുടെ രാഗസരോവരതീരങ്ങള്‍
പ്രിയ സംഗമസന്ധ്യകള്‍ കാണാം
മധു ചുംബന മുത്തു കൊരുക്കാം
ഇതു മോഹനരാഗ സരോവര തീരങ്ങള്‍

No comments:

Post a Comment

Note: Only a member of this blog may post a comment.

Popular Posts