Wednesday, October 26, 2016

Mizhikalil Naanam Lyrics | Moham Kondal Song Lyrics | മോഹം കൊണ്ടാൽ



മോഹം കൊണ്ടാൽ ഇന്നേതു പെണ്ണും
പൂച്ചയെ പോലെ
പതിയെ പതിയെ അതു പാൽപാത്രം
കുടിച്ചു വറ്റിക്കും

മോഹം കൊണ്ടാൽ ഇന്നേതു പെണ്ണും
പൂച്ചയെ പോലെ
പതിയെ പതിയെ അതു പാൽപാത്രം
കുടിച്ചു വറ്റിക്കും

മിഴികളിൽ നാണം മൊഴികളിൽ നാണം
ഇതാകവെ നാണം
പലനടയിലും നാണം നിലയിലും നാണം
ഇതടിമുടിയൊരു നാണം
പനിനീർനിലാവിൻ പൂമഴ
അനുരാഗലോല യാമിനി
ഇതു ഹൃദയം നിറയും നിമിഷം

മോഹം കൊണ്ടാൽ ഇന്നേതു പെണ്ണും
പൂച്ചയെ പോലെ
പതിയെ പതിയെ അതു പാൽപാത്രം
കുടിച്ചു വറ്റിക്കും
മിഴികളിൽ നാണം മൊഴികളിൽ നാണം
ഇതാകവെ നാണം
പലനടയിലും നാണം നിലയിലും നാണം
ഇതടിമുടിയൊരു നാണം

ഞാൻ ഇല്ല ഇല്ല ഇല്ല
എന്നൊരു നാട്യം കാണിക്കും
ഇനി കൂടെ പോരൂ പോരൂ
നീയെൻ ഇഷ്ടം ഭാവിക്കും
നീയെന്റെ കിനാവെന്നെന്റെ
കുറുമ്പെന്നെല്ലാം കൊഞ്ചിയ്ക്കും
കൊതി കൂടി കൂടി കൂടീട്ടവളെ
കൂടെ നടത്തിക്കും
മധുരം തിരുമധുരും പോരാ
മധുവിധുവിനു മധുരം പോരാ
ഒന്നിനിയൊരു ഗാനം പാടാം ഞാൻ
ഈ ഹൃദയം നിറയും ഗാനം

മോഹം കൊണ്ടാൽ ഇന്നേതു പെണ്ണും
പൂച്ചയെ പോലെ
പതിയെ പതിയെ അതു പാൽപാത്രം
കുടിച്ചു വറ്റിക്കും
മിഴികളിൽ നാണം മൊഴികളിൽ നാണം
ഇതാകവെ നാണം
പലനടയിലും നാണം നിലയിലും നാണം
ഇതടിമുടിയൊരു നാണം

ഞാൻ എല്ലാം എല്ലാം എല്ലാം
എന്നൊരു തോന്നൽ തോന്നിക്കും
ഞാൻ പോരാ പോരാ പോരാമെന്നൊരു
പൂത്തിരി കത്തിക്കും
നീ എന്നവളെന്നും നല്ലവളെന്നും
പുന്നാരം ചൊല്ലും
അവനവളോടവളോടവളോടലിയും
സ്നേഹനിലാവാകും
എവിടെ നീയെവിടെ കരളേ
നീയെവിടെൻ കവിതേ പറയൂ
നീയെഴുതിയ ഗാനം പാടാമോ
നിൻ ഹൃദയം കവിയും ഗാനം

മോഹം കൊണ്ടാൽ ഇന്നേതൊരാളും
പൂച്ചയെ പോലെ
പതിയെ പതിയെ അതു പാൽപാത്രം
കുടിച്ചു വറ്റിക്കും
പനിനീർ നിലാവിൻ പൂമഴ
അനുരാഗലോല യാമിനി
ഇതു ഹൃദയം നിറയും നിമിഷം

മോഹം കൊണ്ടാൽ ഇന്നേതു പെണ്ണും
പൂച്ചയെ പോലെ
പതിയെ പതിയെ അതു പാൽപാത്രം
കുടിച്ചു വറ്റിക്കും

മോഹം കൊണ്ടാൽ ഇന്നേതു പെണ്ണും
പൂച്ചയെ പോലെ
പതിയെ പതിയെ അതു പാൽപാത്രം
കുടിച്ചു വറ്റിക്കും

മോഹം കൊണ്ടാൽ ഇന്നേതു പെണ്ണും
പൂച്ചയെ പോലെ
പതിയെ പതിയെ അതു പാൽപാത്രം
കുടിച്ചു വറ്റിക്കും

No comments:

Post a Comment

Note: Only a member of this blog may post a comment.

Popular Posts