Header Ads

Mele Nandanam Poothe Lyrics | മേലേ നന്ദനം പൂത്തേ | Neela Kurinji Poothappol Movie Songs Lyrics


മേലേ നന്ദനം പൂത്തേ
താഴ്വരക്കാവിൽ വരിവണ്ടുകളാർത്തേ
കാറ്റത്തൊരു കല്യാണ സൗഗന്ധികമുണരും
കേൾക്കാത്തൊരു ഗന്ധർവ
സംഗീതിക പകരും
മഴവില്ലുകളഴിയും നിറ ലയഭംഗികളൊഴുകും

മേലേ നന്ദനം പൂത്തേ
താഴ്വരക്കാവിൽ വരിവണ്ടുകളാർത്തേ
കാറ്റത്തൊരു കല്യാണ സൗഗന്ധികമുണരും
കേൾക്കാത്തൊരു ഗന്ധർവ
സംഗീതിക പകരും
മഴവില്ലുകളഴിയും നിറ ലയഭംഗികളൊഴുകും
മേലേ

കണ്മായം കാട്ടും കാനനക്കണിയായ്
ഉന്മാദമുണരും വനമിളകുമ്പോൾ
ആ രിഗ ധപരീ രിഗപധരീ
ഗരി ഗരി സാഗരിസാസ സാ

കണ്മായം കാട്ടും കാനനക്കണിയായ്
ഉന്മാദമുണരും വനമിളകുമ്പോൾ
തെന്നലിൻ കൈയ്യിലെ
തേൻ‌കുടം തൂകിയ
മാധുരിയിൽ മാഴ്കിയ മനമോ
മാധുരിയിൽ മാഴ്കിയ മനമിടറി
നുരകൾ പതകൾ ചിതറി

മേലേ നന്ദനം പൂത്തേ
താഴ്വരക്കാവിൽ വരിവണ്ടുകളാർത്തേ
കാറ്റത്തൊരു കല്യാണ സൗഗന്ധികമുണരും
കേൾക്കാത്തൊരു ഗന്ധർവ
സംഗീതിക പകരും
മഴവില്ലുകളഴിയും നിറ ലയഭംഗികളൊഴുകും
മേലേ

ഓരങ്ങളെവിടെ ഓളങ്ങൾ പെരുകാൻ
പൂഞ്ചോലക്കിനിയും വഴിയറിയില്ലേ
ധാ രിഗ ധപരീ രിഗപധരീ
ഗരി ഗരി സാഗരിസാസ സാ
ഓരങ്ങളെവിടെ ഓളങ്ങൾ പെരുകാൻ
പൂഞ്ചോലക്കിനിയും വഴിയറിയില്ലേ
വീണു തകർന്നല്ലോ വീണ്ടുമുണർന്നല്ലോ
ജീവിതമാം മായികഗതിയോ
ജീവിതമാം മായികഗതി
തിരയിലുയരും തകരും തുടരെ

മേലേ നന്ദനം പൂത്തേ
താഴ്വരക്കാവിൽ വരിവണ്ടുകളാർത്തേ
കാറ്റത്തൊരു കല്യാണ സൗഗന്ധികമുണരും
കേൾക്കാത്തൊരു ഗന്ധർവ
സംഗീതിക പകരും
മഴവില്ലുകളഴിയും നിറ ലയഭംഗികളൊഴുകും
മേലേ

LYRICS IN ENGLISH

No comments

Note: Only a member of this blog may post a comment.

Theme images by imacon. Powered by Blogger.