Header Ads

Mayilaadum Medukalil Lyrics - Love In Singapore Malayalam Movie Songs Lyrics

Mayilaadum Medukalil Lyrics In Malayalam - മയിലാടും മേടുകളില്‍ വരികൾ


 
മയിലാടും മേടുകളില്‍ 
കുയില്‍ പാടും കാടുകളില്‍
മുകിലോടിച്ചെന്നല്ലോ 
കുളിര്‍കാറ്റും ചെന്നല്ലോ
രതിലോലേ വന്നാട്ടേ 
കുളിരെന്നില്‍ പെയ്താട്ടേ
രതിലോലേ വന്നാട്ടേ 
കുളിരെന്നില്‍ പെയ്താട്ടേ

മഴമേഘം കണ്ടല്ലോ 
ഇളംകാറ്റും കണ്ടല്ലോ
മനമാകേ കുളിരാണേ 
മധുരത്തേനുറവോടെ
കരളീല്‍ ‌ഞാന്‍ വന്നില്ലേ 
കുളിരേകാന്‍ വന്നില്ലേ
കരളീല്‍ ‌ഞാന്‍ വന്നില്ലേ 
കുളിരേകാന്‍ വന്നില്ലേ

മയിലാടും മേടുകളില്‍ 
കുയില്‍ പാടും കാടുകളില്‍

പ്രണയപരാഗം ചൊടിയില്‍ കണ്ടു ഞാന്‍
ലാലലല്ലാ
രതിഭാവം വിടരും മിഴിയിണ കണ്ടു ഞാന്‍
ലാലലല്ലാ
മാറില്‍ അണയ്ക്കുക മന്മഥാ നീയെന്നെ
ലാലലല്ലാ
മാസ്മര സ്വപ്നവിലാസിനിയാക്കുക നീയെന്നെ
ലാലലല്ലാ

മദനന്‍റെ ശരമുതിരും ലാ
മകരന്ദ സുധയൊഴുകും
ലാലല്ലാ ലല്ലല്ല
ഒഴുകട്ടേ സുധയൊഴുകട്ടേ
ലാ ലാ ലലാ
അലിയട്ടേ അതില്‍ അലിയട്ടേ

കൊഴിയുന്ന യാമങ്ങള്‍ 
അണിയുന്ന രോമാഞ്ചം
ഉണരട്ടെ നാകങ്ങളേ
കൊഴിയുന്ന യാമങ്ങള്‍ 
അണിയുന്ന രോമാഞ്ചം
ഉണരട്ടെ നാകങ്ങളേ

മയിലാടും മേടുകളില്‍ 
കുയില്‍ പാടും കാടുകളില്‍
മുകിലോടിച്ചെന്നല്ലോ 
കുളിര്‍കാറ്റും ചെന്നല്ലോ
രതിലോലേ വന്നാട്ടേ 
കുളിരെന്നില്‍ പെയ്താട്ടേ
രതിലോലേ വന്നാട്ടേ 
കുളിരെന്നില്‍ പെയ്താട്ടേ

നിന്‍കരമെന്നെയണച്ചു പിടിയ്ക്കുമ്പോള്‍
ലാലലല്ലാ
ഞാൻ ചേതനമാനസവീണയില്‍ ഉണരുന്നു
ലാലലല്ലാ
ഈ മലര്‍വാടിയില്‍ നീയൊരു പൂവല്ലേ
ലാലലല്ലാ
മതി മോഹനമിതളില്‍ കുളിരല ഞാനല്ലേ
ലാലലല്ലാ
മിഴിയെങ്ങോ മനമിനിയെങ്ങോ
ലാലലല്ലാ
നിഴലാടും സുഖമിനിയെന്നോ
ലാലാ ലലല്ലല
കളിയല്ലോ ഇക്കഥ തളരില്ലേ
ലാലാ ലലല്ലല
കുളിരോലും സുഖമിനിയല്ലെ

തിരയുന്ന സ്വര്‍ഗ്ഗത്തില്‍ 
തിരിയിട്ട സ്വപ്നങ്ങള്‍
പുല്‍കട്ടെ മിഥുനങ്ങളെ
തിരയുന്ന സ്വര്‍ഗ്ഗത്തില്‍ 
തിരിയിട്ട സ്വപ്നങ്ങള്‍
പുല്‍കട്ടെ മിഥുനങ്ങളെ

മഴമേഘം കണ്ടല്ലോ 
ഇളംകാറ്റും കണ്ടല്ലോ
മനമാകേ കുളിരാണേ
 മധുരത്തേനുറവോടെ
രതിലോലേ വന്നാട്ടേ 
കുളിരെന്നില്‍ പെയ്താട്ടേ
ആ ..
രതിലോലേ വന്നാട്ടേ 
കുളിരെന്നില്‍ പെയ്താട്ടേ

No comments

Note: Only a member of this blog may post a comment.

Theme images by imacon. Powered by Blogger.