Kannum Kannum Nenjil Lyrics | കണ്ണും കണ്ണും നെഞ്ചിൽ | Christian Brothers Movie Songs Lyrics
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ
മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ
മഞ്ഞിൻ തൂവൽത്തുമ്പിൽ സൂര്യൻ ചിന്നിമായുന്നൂ
തമ്മിൽത്തമ്മിൽ നമ്മൾ മോഹത്തേരേറുന്നൂ
എത്ര ജന്മങ്ങളിൽ എത്ര സ്വപ്നങ്ങളിൽ
എത്രനാളായ് കൊതിച്ചു ഞാനീ നിമിഷം
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ
മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ
പണ്ടേതോ രാജ്യത്തെ രാജകുമാരിയ്ക്ക്
മന്ത്രികുമാരനോടിഷ്ടമായി
കാണുവാൻ പോലും അനുവാദമില്ലെന്നാലും
ആരോധനയോടവളിരുന്നൂ
പ്രേമയാമങ്ങളിൽ ഇരുഹൃദയങ്ങളും
ഒന്നിച്ചു ചേരാനായ് തപസ്സിരുന്നു
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ
മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ
ആദ്യാനുരാഗത്തിൽ ആതിരപ്പൊയ്കയിൽ
ആവണിത്തെന്നലായ് അവരലഞ്ഞൂ
അവരുടെ സ്നേഹം മോഹനസന്ധ്യയിൽ
മോഹസിന്ദൂരം ചാർത്തിനിന്നൂ
രാസയാമങ്ങൾതൻ സാന്ദ്രനിമിഷങ്ങളിൽ
സ്വരരാഗലയരാവിൻ സ്വയംവരമായ്
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ
മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ
എത്ര ജന്മങ്ങളിൽ എത്ര സ്വപ്നങ്ങളിൽ
എത്രനാളായ് കൊതിച്ചു ഞാനീ നിമിഷം
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
No comments
Note: Only a member of this blog may post a comment.