Kannerinjal lyrics | കണ്ണെറിഞ്ഞാൽ കാണാത്തീരം | Traffic Movie Songs Lyrics
കാത്തിരിപ്പൂ പുത്തൻ ലോകം
കാലം നമ്മുടെ മുന്നിലൊരുക്കും
കളിക്കളം കണ്ടോ
പാതിരാവിൻ യവനിക നീങ്ങും
പകൽക്കിനാവുകൾ നാടകമാടും
പറഞ്ഞു വന്നാൽ ഭൂമിയുമേതോ
പാവക്കൊട്ടാരം
അവിടെ നമുക്കുള്ളതരചന്റെ വേഷം
അലസ നിമിഷങ്ങൾ അമൃതിന്റെ ചഷകം
തീയും തിറയും സിരയിലൊഴുകുമീ
തീരായാത്രകളിൽ
കണ്ണെറിഞ്ഞാൽ കാണാത്തീരം
കാത്തിരിപ്പൂ പുത്തൻ ലോകം
കാലം നമ്മുടെ മുന്നിലൊരുക്കും
കളിക്കളം കണ്ടോ
പാതിരാവിൻ യവനിക നീങ്ങും
പകൽക്കിനാവുകൾ നാടകമാടും
പറഞ്ഞു വന്നാൽ ഭൂമിയുമേതോ
പാവക്കൊട്ടാരം
ഒത്തു ചേരും കണ്ണികൾ നാം
ചങ്ങലകൾ ആകുമ്പോൾ
എത്രയെത്ര ഭാവുകങ്ങൾ
മുന്നിലെത്തും നേട്ടങ്ങൾ
ഒത്തു ചേരും കണ്ണികൾ നാം
ചങ്ങലകൾ ആകുമ്പോൾ
എത്രയെത്ര ഭാവുകങ്ങൾ
മുന്നിലെത്തും നേട്ടങ്ങൾ
ആരോടും പകയില്ലാ എതിരില്ലാ
ആകാശം തിരയാൻ അതിരില്ലാ
വേനൽച്ചിറകിൻ താളം കേൾക്കും
പായും വേഗം പാറി പോകും
വിജയം നേടാം ഒരുമിച്ചീടാം
വിധിയെപ്പോലും തോല്പ്പിച്ചീടാം
ഒരു കൈ ഒരു മെയ് ഒരു വാക്കൊരു നോക്ക്
ഒന്നേ മാർഗ്ഗം തുടരാം സഞ്ചാരം
കണ്ണെറിഞ്ഞാൽ കാണാത്തീരം
കാത്തിരിപ്പൂ പുത്തൻ ലോകം
കാലം നമ്മുടെ മുന്നിലൊരുക്കും
കളിക്കളം കണ്ടോ
പാതിരാവിൻ യവനിക നീങ്ങും
പകൽക്കിനാവുകൾ നാടകമാടും
പറഞ്ഞു വന്നാൽ ഭൂമിയുമേതോ
പാവക്കൊട്ടാരം
അവിടെ നമുക്കുള്ളതരചന്റെ വേഷം
അലസ നിമിഷങ്ങൾ അമൃതിന്റെ ചഷകം
തീയും തിറയും സിരയിലൊഴുകുമീ
തീരായാത്രകളിൽ
No comments
Note: Only a member of this blog may post a comment.