Kaanamullal Lyrics | കാണാമുള്ളാല്‍ ഉള് നീറും | Salt N' Pepper Movie Songs Lyrics
കാണാമുള്ളാല്‍ ഉള് നീറും
നോവാണനുരാഗം
നോവുമ്പോഴും തേനൂറും
സുഖമാണനുരാഗം
എന്നില്‍ നീ നിന്നില്‍ ഞാനും
പതിയെ പതിയെ
അതിരുകളുരുകി അലിയേ
ഏറെ ദൂരെയെങ്കില്‍
നീ എന്നുമെന്നെയോര്‍ക്കും
നിന്നരികില്‍ ഞാനണയും
കിനാവിനായ്കാതോര്ക്കും
വിരഹമേ ആ ആ
വിരഹമേ നീയുണ്ടെങ്കില്‍
പ്രണയം പടരും
സിരയിലൊരു തീയലയായ്
കാണാമുള്ളാല്‍ ഉള് നീറും
നോവാണനുരാഗം
നീരണിഞ്ഞു മാത്രം
വളരുന്ന വല്ലിപോലെ
മിഴിനനവില്‍ പൂവണിയും
വസന്തമാണനുരാഗം
കദനമേ
കദനമേ നീയില്ലെങ്കില്‍
പ്രണയം തളരും
വെറുതെയൊരു പാഴ്കുളിരായ്
കാണാമുള്ളാല്‍ ഉള് നീറും
നോവാണനുരാഗം
നോവുമ്പോഴും തേനൂറും
സുഖമാണനുരാഗം
എന്നില്‍ നീ നിന്നില്‍ ഞാനും
പതിയെ പതിയെ
അതിരുകളുരുകി അലിയേ
No comments
Note: Only a member of this blog may post a comment.