Header Ads

Himagirinirakal Lyrics - Thandavam Movie Songs Lyrics


 
ഹിമഗിരി നിരകള്‍ പൊന്‍തുടികളിലിളകി
ശിവകര സന്ധ്യാ രംഗമൊരുങ്ങി

ഹിമഗിരി നിരകള്‍ പൊന്‍തുടികളിലിളകി
ശിവകരസന്ധ്യാ രംഗമൊരുങ്ങി
നാദഭൈരവി രാഗധാരയില്‍
മന്ത്രധ്വനി തരംഗ താണ്ഡവ നടനയാമമായ്
നാദഭൈരവി രാഗധാരയില്‍
മന്ത്രധ്വനി തരംഗ താണ്ഡവ നടനയാമമായ്

ഹിമഗിരി നിരകള്‍ 

ദുന്ദുഭികള്‍ തരളമായ്
വിണ്‍മുഖമോ മുഖരമായ്
തന്ത്രികയില്‍ പ്രണവമഴയായ്
പഞ്ചഭൂതപതിയായ് ദേവന്‍
താരഹാരമണിയും വിണ്ണില്‍
സോമരാഗമണികള്‍ പൊഴിയുകയായ്

മേതവേദാംഗ മധുര പദഗതിയില്‍
ദേവദേവാംഗ ശിവദ പദഗതിയില്‍
ശിലകള്‍ ഉരുകി നീര്‍ത്തടങ്ങളായ്
സുകൃതവനികള്‍ ചാമരങ്ങളായ്
നന്ദിമൃദംഗത്തില്‍ ധിമൃത ധിമൃത ഗതി
ചന്ദന വീണയില്‍ ധിരന ധിരന ഗതി
ഇനിയിവിടെ അസുരകുല ഗളഗളക
ചടുല നടയാടിയാടിയുണരൂ
കാശിനാഥാ
കാശിനാഥാ

ഹിമഗിരി നിരകള്‍ 

മണ്ഡപമായ് മധുവനം
ചഞ്ചലമായ് തൃഭുവനം
ബന്ധുരമായ് തൃപുട നടകള്‍
ഇന്ദ്രനീല ഗംഗേ പാടൂ
ചന്ദ്രകാന്തലതികേ ആടൂ
സപ്തസാലവനമേ പൂവണിയൂ

മംഗളത്തെന്നലിളകിയൊഴുകവേ
പൊന്നണിത്തിങ്കളുരുകിയൊഴുകവേ
ഇവിടെയിനിയൊരമൃത താണ്ഡവം
തുടരുകിനിയൊരഭയ താണ്ഡവം
പ്രകൃതിയുണരുമാര്‍ഷ താണ്ഡവം
പ്രഭുത ചൊരിയുമതുല താണ്ഡവം
തിടിയിലണിജടയിളകി
നാഗമണിതളയിളകി
ഇവിടെയിനിയും അനഘ നടനമാടൂ
കാശിനാഥാ

സരിഗമ ഗസ രിഗ‌മ രിഗമ ഗസ
സരിഗമ ഗസ രിഗ‌മ രിഗമ ഗസ
സരിഗമ ഗ  സ  രിഗ
രിഗമപ ധ പ  മ 
പധ  നി  സ  നിസനി ധമ‌
പ  പ  ധധ  നിസ  രിരി 
മഗരി  രിരിരി 
രിഗമഗ സരി  രി  രി 
സരിഗ  സരിഗസ
പധധ ധനിനി നിസസ സരി സനിസ
ധനിനി നിസസ സരിരി രിഗ രിസനി
സരിഗ സരിഗ സരിഗ സരിഗ സരി
രിഗമ രിഗമ രിഗമ രിഗമ രിഗ
ഗമപ ഗമപ ഗഗമമ ഗഗമമ പാ

LYRICS IN ENGLISH

No comments

Note: Only a member of this blog may post a comment.

Theme images by imacon. Powered by Blogger.