Friday, October 26, 2018

Aarutharum Ini Aarutharum Lyrics | ആരു തരും ഇനിയാരു തരും | Makeup Man Movie Songs Lyrics



Aarutharum Iniyaarutharum
Oru Raakkilipaattinte Koodu
Aarutharum Namukkarutharum
Manikkanavinte Mathilulla Veedu
Thaamarakkoottil Kinaavinte Veettil
Naamonnichu Cherunnathenno
Chandanathennal Thalodunnathenno
Naamonnichu Paadunnathenno

Aarutharum Iniyaarutharum
Oru Raakkilipaattinte Koodu
Aarutharum Namukkarutharum
Manikkanavinte Mathilulla Veedu

Iru Mainakal Puthu Modikal
Irukoottinullil Maunathin Nombaram
Pon Veenayil Manveenayil
Viralonnu Thottaal
Paattinte Paalthiraa
Shruthiyonnu Meettuvaan
Viralillayenkilo
Swaramonnu Paaduvaan
Idamillayenkilo
Pranayam Pozhiyum Gaanam Polum
Ee Paazhmarubhoovil
Peythoru Puthumazha

Aarutharum Iniyaarutharum
Oru Raakkilipaattinte Koodu
Aarutharum Namukkarutharum
Manikkanavinte Mathilulla Veedu

Kandenkilum Kandilla Naam
Kaanaan Kothikke Veezhunno Yavanika
Kettenkilum Kettilla Naam
Ullilthulumpum Priya Raagam Mookamaay
Kothiyaarnna Sangamam
Virahaardra Rangamaay
Mridumarmmarangalil Kezhunnu Maanasam
Madhu Chorunno Vidhu Maayunno
Verum Paazhkkanavaayo
Madhuvidhu Velakal

Aarutharum Iniyaarutharum
Oru Raakkilipaattinte Koodu
Aarutharum Namukkarutharum
Manikkanavinte Mathilulla Veedu
Thaamarakkoottil Kinaavinte Veettil
Naamonnichu Cherunnathenno
Chandanathennal Thalodunnathenno
Naamonnichu Paadunnathenno

****************

ആരു തരും ഇനിയാരു തരും
ഒരു രാക്കിളിപ്പാട്ടിന്റെ കൂട്
ആരു തരും നമുക്കാരു തരും
മണിക്കനവിന്റെ മതിലുള്ള വീട്
താമരക്കൂട്ടില്‍ കിനാവിന്റെ വീട്ടില്‍
നാമൊന്നിച്ചു ചേരുന്നതെന്നോ
ചന്ദനത്തെന്നല്‍ തലോടുന്നതെന്നോ
നാമൊന്നിച്ചു പാടുന്നതെന്നോ

ആരു തരും ഇനിയാരു തരും
ഒരു രാക്കിളിപ്പാട്ടിന്റെ കൂട്
ആരു തരും നമുക്കാരു തരും
മണിക്കനവിന്റെ മതിലുള്ള വീട്

ഇരു മൈനകള്‍ പുതുമോടികള്‍
ഇരുകൂട്ടിനുള്ളില്‍ മൌനത്തിന്‍ നൊമ്പരം
പൊന്‍ വീണയില്‍ മൺ വീണയില്‍
വിരലൊന്നു തൊട്ടാല്‍ പാട്ടിന്റെ പാല്‍ത്തിരാ
ശ്രുതിയൊന്നു മീട്ടുവാന്‍ വിരലില്ലയെങ്കിലോ
സ്വരമൊന്നു പാടുവാന്‍ ഇടമില്ലയെങ്കിലോ
പ്രണയം പൊഴിയും ഗാനം പോലും
ഈ പാഴ്മരുഭൂവില്‍ പെയ്തൊരു പുതുമഴ

ആരു തരും ഇനിയാരു തരും
ഒരു രാക്കിളിപ്പാട്ടിന്റെ കൂട്
ആരു തരും നമുക്കാരു തരും
മണിക്കനവിന്റെ മതിലുള്ള വീട്

കണ്ടെങ്കിലും കണ്ടില്ല നാം
കാണാന്‍ കൊതിക്കെ വീഴുന്നോ യവനിക
കേട്ടെങ്കിലും കേട്ടില്ല നാം
ഉള്ളില്‍ത്തുളുമ്പും പ്രിയ രാഗം മൂകമായ്
കൊതിയാര്‍ന്ന സംഗമം
വിരഹാര്‍ദ്ര രംഗമായ്
മൃദുമര്‍മ്മരങ്ങളില്‍ കേഴുന്നു മാനസം
മധു ചോരുന്നോ വിധു മായുന്നോ
വെറും പാഴ്ക്കനവായോ മധുവിധു വേളകള്‍

ആരു തരും ഇനിയാരു തരും
ഒരു രാക്കിളിപ്പാട്ടിന്റെ കൂട്
ആരു തരും നമുക്കാരു തരും
മണിക്കനവിന്റെ മതിലുള്ള വീട്
താമരക്കൂട്ടില്‍ കിനാവിന്റെ വീട്ടില്‍
നാമൊന്നിച്ചു ചേരുന്നതെന്നോ
ചന്ദനത്തെന്നല്‍ തലോടുന്നതെന്നോ
നാമൊന്നിച്ചു പാടുന്നതെന്നോ

No comments:

Post a Comment

Note: Only a member of this blog may post a comment.

Popular Posts