ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പകമൊട്ടിൻമേൽ ചുംബന കുങ്കുമം തൊട്ടൂ ഞാൻചുംബന കുങ്കുമം തൊട്ടൂ ഞാൻമിഴികളിലിതളിട്ടൂ നാണം നീമഴയുടെ ശ്രുതിയിട്ടൂ മൗനംഅകലേ മുകിലായ് നീയും ഞാനും പറന്നുയർന്നൂഓ പറന്നുയർന്നൂ
ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പകമൊട്ടിൻമേൽചുംബന കുങ്കുമം തൊട്ടൂ ഞാൻചുംബന കുങ്കുമം തൊട്ടൂ ഞാൻ
നറുമണി പൊൻവെയിൽ നാന്മുഴം നേര്യതാൽഅഴകേ നിൻ താരുണ്യം മൂടവേഅലയിലുലാവുമീ അമ്പിളി തോണിയിൽ തുഴയാതെ നാമിന്ന് നീന്തവേനിറമുള്ള രാത്രിതൻ മിഴിവുള്ള തൂവലിൽതണുവണി പൊൻവിരൽ തഴുകുന്ന മാത്രയിൽകാണാക്കാറ്റിൻ കണ്ണിൽ മിന്നീ പൊന്നിൻ നക്ഷത്രംഓ വിണ്ണിൻ നക്ഷത്രം
ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പകമൊട്ടിൻമേൽചുംബന കുങ്കുമം തൊട്ടൂ ഞാൻചുംബന കുങ്കുമം തൊട്ടൂ ഞാൻ
ചെറുനിറ നാഴിയിൽ പൂക്കുല പോലെയെൻഇടനെഞ്ചിൽ മോഹങ്ങൾ വിരിയവേകളഭ സുഗന്ധമായ് പിന്നെയും എന്നെ നിൻതുടുവർണ്ണക്കുറിയായ് നീ ചാർത്തവേമുടിയിലെ മുല്ലയായ് മനസ്സിലെ മന്ത്രമായ്കതിരിടും ഓർമ്മയിൽ കണിമണിക്കൊന്നയായ്ഉള്ളിന്നുള്ളിൽ താനേ പൂത്തു പൊന്നിൻ നക്ഷത്രംഓ വിണ്ണിൻ നക്ഷത്രം
ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പകമൊട്ടിൻമേൽ ചുംബന കുങ്കുമം തൊട്ടൂ ഞാൻചുംബന കുങ്കുമം തൊട്ടൂ ഞാൻമിഴികളിലിതളിട്ടൂ നാണം നീമഴയുടെ ശ്രുതിയിട്ടൂ മൗനംഅകലേ മുകിലായ് നീയും ഞാനും പറന്നുയർന്നൂഓ പറന്നുയർന്നൂ
ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പകമൊട്ടിൻമേൽചുംബന കുങ്കുമം തൊട്ടൂ ഞാൻചുംബന കുങ്കുമം തൊട്ടൂ ഞാൻ
LYRICS IN ENGLISH
No comments
Note: Only a member of this blog may post a comment.