Header Ads

Aaro Nee Aaro Lyrics | ആരോ നീയാരോ | Urumi Movie Songs Lyrics



ആരോ നീയാരോ
ആരോ നീയാരോ

അലകടലൊലിയാരു നീ
കനലൊളിയഴകാരു നീ
തിറയുടെ വരവാരോ
കലയുടെ തികവാരോ
മുടിയിടയുമൊരഴകേ
തിര ചിതറിയ മിഴിയില്‍
രതിയോ സതിയോ കനവോ കതിരോ
കനലോ മൊഴിയോ ഇനി നീ പറയൂ

ആരോ നീയാരോ
അലകടലൊലിയാരോ കനലൊളിയഴകാരോ
തിറയുടെ വരവാരോ
കലയുടെ തികവാരോ

ഇരുള്‍പരപ്പില്‍ ഈറന്‍ മുടിയില്‍
തിങ്കള്‍ക്കല ചൂടി
പറന്നുയര്‍ന്നൊരു പൊന്നുറുമിയിലെ
പൊന്നായ് മിന്നി നീ
ഏഴിമലയിലെ ഏലമലയിലെ
പീ‍ലിനീര്‍ത്തും മയിലുപോല്‍
നീയെന്‍ കനവില്‍ കളിയാടുന്നു
തീരാമോഹം ഉടലാര്‍ന്നവനേ

ആരോ നീയാരോ
മുടിയിടയുമൊരഴകേ
തിര ചിതറിയ മിഴിയില്‍
രതിയോ സതിയോ കനവോ കതിരോ
കനലോ മൊഴിയോ ഇനി നീ പറയൂ

കാവില്‍ വാഴുമൊരു കന്നി
പൊന്‍കളരി വാതിലിലെ ദേവി
ചിലുചിലെ ചിലമ്പും
ചിലമ്പൊലിയോടെ ചിതറിവരുന്നോളേ
തെന്നല്‍ തോല്‍ക്കും തളിരാളേ
ഒളിമിന്നല്‍ പോലെ അഴകോളേ
കറുകറെ കറുത്തൊരു കരിമുകില്‍ പോലെ
മുടിയുലയുന്നോളേ
മധുകരമൊഴി മദകരമിഴി
പടിയേറി വന്ന പനിമതിയേ

ആരോ നീയാരോ

മുടിയിടയുമൊരഴകേ
തിര ചിതറിയ മിഴിയില്‍
രതിയോ സതിയോ കനവോ കതിരോ
കനലോ മൊഴിയോ ഇനി നീ പറയൂ
അലകടലൊലിയാരോ കനലൊളിയഴകാരോ
തിറയുടെ വരവാരോ കലയുടെ തികവാരോ

ആരോ നീയാരോ
ആരോ നീയാരോ

No comments

Note: Only a member of this blog may post a comment.

Theme images by imacon. Powered by Blogger.