Header Ads

Rakkadambil Chengila Thookum Lyrics - രാക്കടമ്പിൽ ചേങ്കില തൂക്കും - One Man Show Movie Songs Lyrics


 
രാക്കടമ്പിൽ ചേങ്കില തൂക്കും 
പൂക്കുലക്കൈ താളമടികും
ഇനി നമുക്കായ് കതകു തുറക്കും 
കാലം വരവേൽക്കും
കോടിജന്മം തേടി നടന്നു 
ഒന്നു കാണാൻ ഓടിയലഞ്ഞു
നീ വിളിച്ചാൽ മിന്നൽക്കനലായ് 
ഇനി ഞാൻ വിളി കേൾക്കും

നീ എരിതീക്കനവായ് 
നീ മഴവിൽ കസവായ്
മണ്ണിലൊരുനാൾ കള്ളൻ മറുനാൾ മന്നൻ
മനം പോലെ മാംഗല്യം
മധുരം മധുരം മധുരിതമധുരം
മനമേ മനമേ മധുരിതമധുരം

രാക്കടമ്പിൽ ചേങ്കില തൂക്കും 
പൂക്കുലക്കൈ താളമടികും
ഇനി നമുക്കായ് കതകു തുറക്കും 
കാലം വരവേൽക്കും

വെണ്ണിലാവിൻ മാളിക നമ്മൾ 
കന്നിരാവിൽ തീർക്കും
താരകങ്ങൾ തട്ടിയൊതുക്കും താഴികക്കുടമാക്കും
ആ കൊട്ടാരക്കൊട്ടിലൊരു തട്ടാണി കൊണ്ടു
നല്ല പത്താക്ക് പണിതൊരുക്കും ഞാൻ
നല്ല പത്താക്കു കെട്ടി നിൽക്കാൻ
അമ്പാടിമണിപ്പെണ്ണിനമ്പോറ്റി 
കോടി കൊടുക്കും ഞാൻ

ഞാനോ നീയോ നീയോ ഞാനോ
മണ്ണിൽ ഒരു നാൾ വില്ലൻ 
മറുനാൾ വീരൻ
മനം പോലെ മാംഗല്യം

മധുരം മധുരം മധുരിതമധുരം
മനമേ മനമേ മധുരിതമധുരം

രാക്കടമ്പിൽ ചേങ്കില തൂക്കും 
പൂക്കുലക്കൈ താളമടികും
ഇനി നമുക്കായ് കതകു തുറക്കും 
കാലം വരവേൽക്കും

ഇന്ദ്രജാല ചെപ്പും പന്തും 
കൈയിലേന്തി പാടും
മന്ത്രവീണക്കമ്പികൾ തട്ടും 
സ്നേഹമന്ത്രം മീട്ടും
നീ മിണ്ടാതെ മിണ്ടുമൊരു 
സല്ലാപസ്വരമെന്റെ
നെഞ്ചോടു ചേർത്തു ചിരിക്കും ഞാൻ
നീ കാണാതെ കണ്ടു നിന്റെ 
കണ്ണാടിക്കളിച്ചെപ്പിൽ
അഞ്ചുന്ന കൊഞ്ചലെടുക്കും

നീ മഴയായ് പൊഴിയും 
ഞാൻ കാറ്റായ് പൊഴിയും
നമ്മൾ അറിയാമറകൾ മായും നേരം
മനം പോലെ മാംഗല്യം

മധുരം മധുരം മധുരിതമധുരം
മനമേ മനമേ മധുരിതമധുരം

രാക്കടമ്പിൽ ചേങ്കില തൂക്കും 
പൂക്കുലക്കൈ താളമടികും
ഇനി നമുക്കായ് കതകു തുറക്കും 
കാലം വരവേൽക്കും
കോടിജന്മം തേടി നടന്നു 
ഒന്നു കാണാൻ ഓടിയലഞ്ഞു
നീ വിളിച്ചാൽ മിന്നൽക്കനലായ് 
ഇനി ഞാൻ വിളി കേൾക്കും

നീ എരിതീക്കനവായ് 
നീ മഴവിൽ കസവായ്
മണ്ണിലൊരുനാൾ കള്ളൻ മറുനാൾ മന്നൻ
മനം പോലെ മാംഗല്യം
മധുരം മധുരം മധുരിതമധുരം
മനമേ മനമേ മധുരിതമധുരം

LYRICS IN ENGLISH

No comments

Note: Only a member of this blog may post a comment.

Theme images by imacon. Powered by Blogger.