Header Ads

അല്ലികളില്‍ അഴകലയോ - Praja Malayalam Movie Songs Lyrics


 
അല്ലികളില്‍ അഴകലയോ
ചില്ലകളില്‍ കുളിരലയോ
നിന്‍ മൊഴിയില്‍ മദന മധുവര്‍ഷമോ
സായം സന്ധ്യ തന്നു നിന്‍റെ പൊന്നാടകള്‍
മേഘപ്പൂക്കള്‍ തുന്നും നിന്‍റെ പൂവാടകള്‍
രതിസ്വരമേറ്റു പാടിടും പുഴയോ
പുഴയുടെ പാട്ടുമൂളിടും പൂവോ
പൂവിനു കാറ്റു നല്‍കിടും മണമോ നിന്‍ നാണം

അല്ലികളില്‍ അഴകലയോ ചില്ലകളില്‍ കുളിരലയോ
നിന്‍ മൊഴിയില്‍ മദന മധു വര്‍ഷമോ

ഗന്ധമാദനത്തിന്‍ ചോട്ടില്‍ സൌഗന്ധികങ്ങളില്‍
നിന്‍ മനസ്സിന്‍ പരിമളം നിറയുന്നുവോ
മഞ്ജു മന്ദഹാസം തീര്‍ക്കും 
വൈഡ്യൂര്യ മോതിരം
എന്‍ വിരലില്‍ പൌര്‍ണമികള്‍ അണിയിച്ചുവോ
അഞ്ജനമെഴുതിയ നിന്‍ മിഴിയോ
ആലില ഞൊറിയിതളോ
കന്ജുകമുലയും തമ്പുരുവോ
കള്ള നുണക്കുഴിയോ
താരമ്പന്‍ ശ്രുതിചേര്‍ക്കും
താരുണ്യം തിരനോക്കും
നാണം പാടുന്നു

അല്ലികളില്‍ അഴകലയോ
ചില്ലകളില്‍ കുളിരലയോ
നിന്‍ മിഴിതന്‍ മദന ശരവര്‍ഷമോ

ചില്ലുജാലകങ്ങള്‍ മെല്ലെ തുറക്കുന്നുവോ മുന്നില്‍
ചെല്ലമണി താഴ്വരകള്‍ ചിരിക്കുന്നുവോ
അന്തരേന്ദ്രിയങ്ങള്‍ ചൂഴും അനുഭൂതികള്‍ക്കുള്ളില്‍
ഭംഗുരമാം കാമനകള്‍ തുടിക്കുന്നുവോ
നിന്‍പദനൂപുരമുലയുന്നു ശിഞ്ചിതമുതിരുന്നു
ചഞ്ചല പദഗതിയുണരുന്നു തരളിതമാകുന്നു
സ്വപ്‌നങ്ങള്‍  ശ്രുതി ചേര്‍ക്കും 
സ്വര്‍ഗ്ഗങ്ങള്‍ തിരനോക്കും
മൌനം പാടുന്നു       

അല്ലികളില്‍ അഴകലയോ ചില്ലകളില്‍ കുളിരലയോ
നിന്‍ മൊഴിയില്‍ മദന മധു വര്‍ഷമോ
ഈറന്‍ സന്ധ്യ മൂളി നിന്‍റെ പൊന്‍ചിന്തുകള്‍
മേഘതേരിലേറി എന്റെ വെണ്തുമ്പികള്‍
രതിസ്വരമേറ്റു പാടിടും പുഴയോ
പുഴയുടെ പാട്ടുമൂളിടും പൂവോ
പൂവിനു കാറ്റു നല്‍കിടും മണമോ നിന്‍ നാണം

അല്ലികളില്‍ അഴകലയോ ചില്ലകളില്‍ കുളിരലയോ
നിന്‍ മൊഴിയില്‍ മദന മധു വര്‍ഷമോ

LYRICS IN ENGLISH

No comments

Note: Only a member of this blog may post a comment.

Theme images by imacon. Powered by Blogger.