Header Ads

Kannare Kannare Song Lyrics - കണ്ണാരേ കണ്ണാരേ - Rakshasa Rajavu Movie Songs Lyrics


 
സാ സപ്പീയ സപ്പാ സപ്പീയ
സപ്പാ സപ്പീയ  
ഹെയ്ഹെയ് സപ്പപ്പ സപ്പീയ
സാ സപ്പീയ സപ്പാ സപ്പീയ
സപ്പാ സപ്പീയ  
ഹെയ്ഹെയ് സപ്പപ്പ സപ്പീയ

കണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേ
പെണ്ണാളേ പെണ്ണാളേ കുഴൽ വിളിയും കേട്ടില്ലേ
കണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേ
പെണ്ണാളേ പെണ്ണാളേ കുഴൽ വിളിയും കേട്ടില്ലേ

പീലിക്കണ്ണോ മിന്നുന്നു പിടിയിലവൻ തെന്നുന്നു
കാലിക്കൂട്ടം മേയുന്നു കളിയൊരുക്കം കാണുന്നു
തിത്തയ്യേ തിന്താരേ തെരുവിലെല്ലാം മേളം
താളം തുള്ളാൻ വാ  നീ തകിലു കൊട്ടാൻ വാ
താളം തുള്ളാൻ വാ നീ തകിലു കൊട്ടാൻ വാ

കണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേ
പെണ്ണാളേ പെണ്ണാളേ കുഴൽ വിളിയും കേട്ടില്ലേ

സാ സപ്പീയ സപ്പാ സപ്പീയ
സപ്പാ സപ്പീയ  
ഹെയ്ഹെയ് സപ്പപ്പ സപ്പീയ

നിന്റെയിഷ്ടം പാൽക്കുടത്തിൽ 
കൊണ്ടു പോകും രാധയെക്കാൾ
കണ്ടാൽ ഞങ്ങൾക്കില്ലേ ആവേശം
ഹോയ് പണ്ടു പണ്ടീ നിന്റെ പേരിൽ 
കണ്ടതെല്ലാം കാത്തു വെച്ചു
മിണ്ടാപ്പെണ്ണിനുമില്ലേ നെട്ടോട്ടം

പധനിസരിഗ രിഗരിഗ രിമഗരിസരിഗസ നി സ
മൂലോകം മുത്തായി വേഗം വെച്ചില്ലേ
നീ മുച്ചൂടും പാമ്പിന്മേൽ നൃത്തം ചെയ്തില്ലേ
ഓരോ വട്ടം കാണുമ്പോൾ
നീ ഓരോ കള്ളം ചെയ്യുന്നു
നിൻ പാദം ഞങ്ങൾ മുത്തുമ്പോൾ
ആ പാപം താനേ തീരുന്നു
നീലക്കണ്ണാ ഹോയ്

സാ സപ്പീയ സപ്പാ സപ്പീയ
സപ്പാ സപ്പീയ  
ഹെയ്ഹെയ് സപ്പപ്പ സപ്പീയ

ഗോപുരത്തിൽ പാലു കൊണ്ടു 
പൂനിലാവും തീർത്തു കണ്ണൻ
ലീലാലോലൻ കായാമ്പൂ വർണ്ണൻ
ധീരനന ധീരനന ധീരനന ധീരനന
പാഴ്മുളയ്ക്കും പാട്ടു തന്നു പയ്യിനെല്ലാം കൂട്ടു നിന്നു
കണ്ടാലാരും കാമിയ്ക്കും കണ്ണൻ

ഓ കാളിന്ദീ തീരത്തും പീലിക്കണ്ണാട്ടം
ഈ രാധയ്ക്കോ പാലൂറും മോഹത്തേരോട്ടം
ഓ ആലിൻ കൊമ്പിൽ വാണിട്ടോരാ 
ചേലും നോക്കിക്കണ്ടില്ലേ
ഏയ് മുങ്ങിക്കേറും നാണങ്ങൾ 
നിൻ മുന്നിൽ താനേ വന്നില്ലേ
എൻ മായകണ്ണാ ഹോയ്

കണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേ
പെണ്ണാളേ പെണ്ണാളേ കുഴൽ വിളിയും കേട്ടില്ലേ

പീലിക്കണ്ണോ മിന്നുന്നു പിടിയിലവൻ തെന്നുന്നു
കാലിക്കൂട്ടം മേയുന്നു കളിയൊരുക്കം കാണുന്നു
തിത്തയ്യേ തിന്താരേ തെരുവിലെല്ലാം മേളം
താളം തുള്ളാൻ വാ  നീ തകിലു കൊട്ടാൻ വാ
താളം തുള്ളാൻ വാ നീ തകിലു കൊട്ടാൻ വാ

കണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേ
പെണ്ണാളേ പെണ്ണാളേ കുഴൽ വിളിയും കേട്ടില്ലേ
കണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേ
പെണ്ണാളേ പെണ്ണാളേ കുഴൽ വിളിയും കേട്ടില്ലേ

സാ സപ്പീയ സപ്പാ സപ്പീയ
സപ്പാ സപ്പീയ  
ഹെയ്ഹെയ് സപ്പപ്പ സപ്പീയ

LYRICS IN ENGLISH

No comments

Note: Only a member of this blog may post a comment.

Theme images by imacon. Powered by Blogger.