Header Ads

Oru Simhamalayum Kaattil Lyrics - ഒരു സിംഹമലയും കാട്ടിൽ - Thenkasi Pattanam Movie Song Lyrics


 
ഒരു സിംഹമലയും കാട്ടിൽ 
തുണയോടെ അലറും കാട്ടിൽ
വഴിമാറി വന്നു ചേർന്നു 
ഒരു കുഞ്ഞു മാൻ കിടാവ്

ഒരു സിംഹമലയും കാട്ടിൽ 
തുണയോടെ അലറും കാട്ടിൽ
വഴിമാറി വന്നു ചേർന്നു 
ഒരു കുഞ്ഞു മാൻ കിടാവ്

അമറുന്ന സിംഹം അരികെ 
ഇരുളുന്ന രാത്രിയരികെ
അറിയാത്ത കാട്ടിനുള്ളിൽ 
പിടയുന്ന നെഞ്ചുമായി

ആരോരും കൂടെയില്ലാതലയുന്നു 
മാൻ കിടാവ്
ആരോരും കൂടെയില്ലാതുഴറുന്നു 
മാൻ കിടാവ്

കഥയിലെ ചെമ്പുള്ളി മറുകുള്ള മാനിനിന്നൊ-
ളിക്കുവാനിടങ്ങളുണ്ടോ
അവളുടെ കൂടെ കളിച്ചോടി നടക്കുവാൻ
മരഞ്ചാടിക്കുരങ്ങനുണ്ടോ

ഒരു കുട്ടിക്കൊമ്പൻ കൂട്ടുണ്ടോ
ഒരു താമരവട്ടക്കുടയുണ്ടോ
അങ്ങേക്കൊമ്പത്തൂഞ്ഞാലാടും പൊന്നോലഞ്ഞാലി
അലയോടക്കുഴലൂതിപ്പാടും പാഞ്ചാലികുരുവീ

ഒരു സിംഹമലയും കാട്ടിൽ 
തുണയോടെ അലറും കാട്ടിൽ
വഴിമാറി വന്നു ചേർന്നു 
ഒരു കുഞ്ഞു മാൻ കിടാവ്

കുയിലമ്മപാട്ടിന്റെ കുറുംകുഴൽ കേൾക്കുമ്പോൾ
ഇളകുന്ന മയിലുണ്ടോ
മയില്‍പ്പീലി വിരുത്തുമ്പോൾ മാനത്തിൻ മണിമേഘ
തുടിയുടെ താളമുണ്ടോ
ഒരു കൊട്ടുണ്ടോ കുഴലുണ്ടോ
മണിമുത്തുണ്ടോ മിന്നുണ്ടോ
കാലിൽ കിങ്ങിണി കെട്ടിപ്പായും 
പൂഞ്ചോലത്തിരയിൽ
മഴവെള്ളത്തിൽ തുഴഞ്ഞു പോകും 
കുഞ്ഞനുറുമ്പുണ്ടോ

ഒരു സിംഹമലയും കാട്ടിൽ 
തുണയോടെ അലറും കാട്ടിൽ
വഴിമാറി വന്നു ചേർന്നു 
ഒരു കുഞ്ഞു മാൻ കിടാവ്

അമറുന്ന സിംഹം അരികെ 
ഇരുളുന്ന രാത്രിയരികെ
അറിയാത്ത കാട്ടിനുള്ളിൽ 
പിടയുന്ന നെഞ്ചുമായി

ആരോരും കൂടെയില്ലാതലയുന്നു 
മാൻ കിടാവ്
ആരോരും കൂടെയില്ലാതുഴറുന്നു 
മാൻ കിടാവ്

LYRICS IN ENGLISH

No comments

Note: Only a member of this blog may post a comment.

Theme images by imacon. Powered by Blogger.