Header Ads

Manjum Thazhvaravum Lyrics - മഞ്ഞും താഴ്വാരവും - Indriyam Movie Songs Lyrics


 
മഞ്ഞും താഴ്വാരവും പഞ്ഞിക്കൂടാരവും 
ഇന്നു കല്യാണം കൂടുന്ന വേളിക്കാലം
പാടുന്നൊരെൻ രാഗങ്ങളിൽ 
പാൽത്തുമ്പിയായ് തഴുകില്ലേ
രാവേറുമീ നിമിഷങ്ങളിൽ 
തീ കായുവാൻ സുഖമല്ലേ

ഒത്തൊരുമിച്ചാൽ ഒത്തു പിടിച്ചാൽ 
പുത്തൻ നൂറ്റാണ്ട്
നാവിലെ വിത്തു വിതച്ചാൽ 
മുത്തു വിളഞ്ഞാൽ പത്തരമാറ്റാണ്
പുള്ളിപ്പൂവാലികൾ കള്ളിക്കുഞ്ഞാറ്റകൾ വന്നു
കണ്ണോടു കണ്ണാടും വെള്ളിത്താലം

താരുണ്യമല്ലേ തളിർക്കുന്ന മുല്ലേ
തനിച്ചൊന്നു കാണാനാരോ മോഹിച്ചുവോ
മാനത്തെ ദീപം കൊളുത്തുന്നു നീയെൻ 
മനസ്സിന്റെ കണ്ണീർപ്പൂവിൽ തേനാകുമോ
വെണ്ണിലാക്കിളീ ഒരു പാട്ടുമായ് വരൂ
കണ്ണുറങ്ങുവാൻ താരാട്ടുമായ് വരൂ
മണ്ണഴകും വിണ്ണഴകും നാടൻ പെണ്ണിൽ പൊതിഞ്ഞു താ

കാടു വിളിച്ചാൽ കാറ്റിൻ തേരിൽ 
കാമൻ വരും വരും
ഇന്നെൻ പാട്ടിലുറങ്ങും പല്ലവി കേട്ടാൽ 
നീയും വരും വരും

മഞ്ഞും താഴ്വാരവും പഞ്ഞിക്കൂടാരവും 
ഇന്നു കല്യാണം കൂടുന്ന വേളിക്കാലം

ആകാശമാകും മരച്ചില്ല തേടി 
അരിപ്രാവു കൂടും കൂട്ടി താമസിക്കും
ആശിച്ചതെല്ലാം നിനക്കായ് നൽകാൻ
അഴൽ ചിന്തു പാടും ജന്മം മാറ്റി വെയ്ക്കും
മൺവിളക്കിലെ തിരിനാളമാകുമോ
കണ്ണുനീരിലും നീ മുത്തു കൊയ്യുമോ
എന്നുയിരും നിന്നുയിരും ഇന്നീ
മണ്ണിൽ തളിർക്കുമോ

കാടു വിളിച്ചാൽ കാറ്റിൻ തേരിൽ 
കാമൻ വരും വരും
ഇന്നെൻ പാട്ടിലുറങ്ങും പല്ലവി കേട്ടാൽ 
നീയും വരും വരും

മഞ്ഞും താഴ്വാരവും പഞ്ഞിക്കൂടാരവും 
ഇന്നു കല്യാണം കൂടുന്ന വേളിക്കാലം
പാടുന്നൊരെൻ രാഗങ്ങളിൽ 
പാൽത്തുമ്പിയായ് തഴുകില്ലേ
രാവേറുമീ നിമിഷങ്ങളിൽ 
തീ കായുവാൻ സുഖമല്ലേ

ഒത്തൊരുമിച്ചാൽ ഒത്തു പിടിച്ചാൽ 
പുത്തൻ നൂറ്റാണ്ട്
നാവിലെ വിത്തു വിതച്ചാൽ 
മുത്തു വിളഞ്ഞാൽ പത്തരമാറ്റാണ്

LYRICS IN ENGLISH

No comments

Note: Only a member of this blog may post a comment.

Theme images by imacon. Powered by Blogger.