കരളേ നിൻ കൈ പിടിച്ചാൽ കടലോളം വെണ്ണിലാവ്ഉൾക്കണ്ണിൻ കാഴ്കയിൽ നീ കുറുകുന്നൊരു വെൺപിറാവ്
മന്ത്രകോടി നെയ്തൊരുങ്ങി പള്ളിമേട പൂത്തൊരുങ്ങികാരുണ്യത്തിരികളൊരുങ്ങി മംഗല്യപ്പന്തലൊരുങ്ങി എന്നുവരും നീ തിരികെ എന്നുവരും നീഎന്നുവരും നീ തിരികെ എന്നുവരും നീ
കരളേ നിൻ കൈ പിടിച്ചാൽ കടലോളം വെണ്ണിലാവ്ഉൾക്കണ്ണിൻ കാഴ്കയിൽ നീ കുറുകുന്നൊരു വെൺപിറാവ്എന്നുവരും നീ തിരികെ എന്നുവരും നീഎന്നുവരും നീ തിരികെ എന്നുവരും നീ
എൻറെ ജീവിതാഭിലാഷംപ്രണയലോലമാകുവാനായ്വീണ്ടുമെന്നു നീ പോയ്വരുംഇനി വരും വസന്തരാവിൽ നിൻറെ സ്നേഹജന്മമാകെസ്വന്തമാക്കുവാൻ ഞാൻ വരും
ചിറകുണരാ പെൺപിറാവായ് ഞാനിവിടെ കാത്തുനിൽക്കാംമഴവില്ലിൻ പൂഞ്ചിറകിൽ ഞാൻ അരികത്തായ് ഓടിയെത്താംഇനി വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻ സ്വരം
അലീനാ...അലീനാ....അലീനാ....അലീനാ
കരളേ നിൻ കൈ പിടിച്ചാൽ കടലോളം വെണ്ണിലാവ്ഉൾക്കണ്ണിൻ കാഴ്കയിൽ നീ കുറുകുന്നൊരു വെൺപിറാവ്
മിഴികളെന്തിനാണു വേറെ മൃദുലമീ കരങ്ങളില്ലേഅരികിലിന്നു നീയില്ലയോഎന്തുചൊല്ലി എന്തുചൊല്ലി യാത്രയോതുമിന്നു ഞാൻകദനപൂർണ്ണമെൻ വാക്കുകൾ
നീയില്ലാ ജന്മമുണ്ടോനീയറിയാ യാത്രയുണ്ടോനീ അണയും രാവുതേടി ഞാനിവിടെ കാത്തുനിൽക്കാംപോയ് വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻ മനം
അലീനാ...അലീനാ....അലീനാ....അലീനാ
കരളേ നിൻ കൈ പിടിച്ചാൽ കടലോളം വെണ്ണിലാവ്ഉൾക്കണ്ണിൻ കാഴ്കയിൽ നീ കുറുകുന്നൊരു വെൺപിറാവ്എന്നുവരും നീ തിരികെ എന്നുവരും നീഎന്നുവരും നീ തിരികെ എന്നുവരും നീ
LYRICS IN ENGLISH
No comments
Note: Only a member of this blog may post a comment.