കണ്ണീർമഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടികണ്ണീർമഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടിനോവിൻ കടലിൽ മുങ്ങിത്തപ്പി മുത്തുകൾ ഞാൻ വാരിമുള്ളുകളെല്ലാം തേന്മലരാക്കി മാറിലണിഞ്ഞൂ ഞാൻലോകമേ നിൻ ചൊടിയിൽ ചിരികാണാൻകരൾ വീണമീട്ടി പാട്ടു പാടാം
കണ്ണീർമഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടികണ്ണീർമഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി
പകലിൻ പുഞ്ചിരി സൂര്യൻ രാവിൻ പാൽച്ചിരി ചന്ദ്രൻ ഓപകലിൻ പുഞ്ചിരി സൂര്യൻ രാവിൻ പാൽച്ചിരി ചന്ദ്രൻകടലിൻ പുഞ്ചിരി പൊൻതിരമാല മണ്ണിൻ പുഞ്ചിരി പൂവ്കടലിൻ പുഞ്ചിരി പൊൻതിരമാല മണ്ണിൻ പുഞ്ചിരി പൂവ്കേഴും മുകിലിൻ മഴവില്ലാലൊരു പുഞ്ചിരിയുണ്ടാക്കിവർണ്ണപ്പുഞ്ചിരിയുണ്ടാക്കി
കണ്ണീർമഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടികണ്ണീർമഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി
കദനം കവിതകളാക്കി മോഹം നെടുവീർപ്പാക്കി ഓകദനം കവിതകളാക്കി മോഹം നെടുവീർപ്പാക്കിമിഴിനീർപ്പുഴതൻ തീരത്തല്ലോ കളിവീടുണ്ടാക്കിമിഴിനീർപ്പുഴതൻ തീരത്തല്ലോ കളിവീടുണ്ടാക്കിമുറിഞ്ഞ നെഞ്ചിൻ പാഴ്മുളയാലൊരു മുരളികയുണ്ടാക്കിപാടാൻ മുരളികയുണ്ടാക്കി
കണ്ണീർമഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടികണ്ണീർമഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടിനോവിൻ കടലിൽ മുങ്ങിത്തപ്പി മുത്തുകൾ ഞാൻ വാരിമുള്ളുകളെല്ലാം തേന്മലരാക്കി മാറിലണിഞ്ഞൂ ഞാൻലോകമേ നിൻ ചൊടിയിൽ ചിരികാണാൻകരൾ വീണമീട്ടി പാട്ടു പാടാം
കണ്ണീർമഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടികണ്ണീർമഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി
LYRICS IN ENGLISH
No comments
Note: Only a member of this blog may post a comment.