ഏദൻപൂവേ ഈറൻ പ്രാവേഎതിരേല്പൂ തങ്കരഥംതീരാക്കാറ്റിൽ താരാദീപം തിരയുന്നു തിങ്കൾ മുഖം
ഓരോ വർണ്ണം വാരിച്ചൂടും പോലെ നിൻ നാടെവിടെനീയും ഞാനും ഒന്നായ് തീരും നിലാവിൻ കൂടെവിടെ
ലെബനോണിൻ സന്ധ്യകളോനിൻ കവിളിൽ തഴുകുന്നുനീർമാതള മലരിൻ തേനുണ്ണുന്നു നീലരാവുകൾലെബനോണിൻ സന്ധ്യകളോനിൻ കവിളിൽ തഴുകുന്നുനീർമാതള മലരിൻ തേനുണ്ണുന്നു നീലരാവുകൾ
ഏദൻപൂവേ ഈറൻ പ്രാവേഎതിരേല്പൂ തങ്കരഥം
കോലാട്ടിൻ പറ്റങ്ങൾ അഴകിലൊഴുകി വരുമൊരുചേലായി തീരും നിൻ മുടിയിൽ വിരലിൽ മഴയുടെ പ്രളയംഅതിലെൻ ഹൃദയം പണയം

മുത്താരം ചിപ്പി തുറന്നുതുറന്നു തുറന്നു തുറന്നുമുന്നാഴി പൊയ്ക തുളുമ്പിതുളുമ്പി തുളുമ്പി തുളുമ്പിമൈലാഞ്ചി കാറ്റു പറന്നുപറന്നു പറന്നു പറന്നുമാറത്തൊരു കുയിലു വിതുമ്പിആ..ആ.ആ
ലെബനോണിൻ സന്ധ്യകളോനിൻ കവിളിൽ തഴുകുന്നുനീർമാതള മലരിൻ തേനുണ്ണുന്നു നീലരാവുകൾ
ഏദൻപൂവേ ഈറൻ പ്രാവേഎതിരേല്പൂ തങ്കരഥം
ശാരോണിൻ ചന്തങ്ങൾ തരളമിഴിയിലിളവെയിൽഓരോരോ ശീലായിട്ടെഴുതും പ്രണയ കവിതകൾമധുരം മനസ്സിൽ പകരും പുളകം

കല്യാണക്കുടയിലൊതുങ്ങിഒതുങ്ങി ഒതുങ്ങി ഒതുങ്ങികതിരോലക്കിളി വന്നില്ലേഇല്ലേ ഇല്ലേ ഇല്ലേകാതോർക്കാൻ കാനൽ വരികൾവരികൾ വരികൾ വരികൾരാപാർക്കാൻ മുന്തിരി വനികൾആ..ആ..ആ
ലെബനോണിൻ സന്ധ്യകളോനിൻ കവിളിൽ തഴുകുന്നുനീർമാതള മലരിൻ തേനുണ്ണുന്നു നീലരാവുകൾ
ഏദൻപൂവേ ഈറൻ പ്രാവേഎതിരേല്പൂ തങ്കരഥംതീരാക്കാറ്റിൽ താരാദീപം തിരയുന്നു തിങ്കൾ മുഖം
ഓരോ വർണ്ണം വാരിച്ചൂടും പോലെ നിൻ നാടെവിടെനീയും ഞാനും ഒന്നായ് തീരും നിലാവിൻ കൂടെവിടെ
ലെബനോണിൻ സന്ധ്യകളോനിൻ കവിളിൽ തഴുകുന്നുനീർമാതള മലരിൻ തേനുണ്ണുന്നു നീലരാവുകൾലെബനോണിൻ സന്ധ്യകളോനിൻ കവിളിൽ തഴുകുന്നുനീർമാതള മലരിൻ തേനുണ്ണുന്നു നീലരാവുകൾ
LYRICS IN ENGLISH
No comments
Note: Only a member of this blog may post a comment.