Header Ads

Chirakukal Njan Tharam Lyrics - Nonsense Malayalam Movie Songs Lyrics

Chirakukal Njan Tharam Lyrics - ചിറകുകൾ ഞാൻ തരാം


 
കുഞ്ഞു പൂമുത്ത് തേടിയെത്തുന്ന
തെന്നലാണു ഞാൻ   
അനുരാഗമാകുന്ന ജാലമേകുന്ന മോഹമാണ് നീ

ചിറകുകൾ ഞാൻ തരാം   
ചിരിയിതൾ നീ തരൂ   
ഒരു കനവിൻ വഴി ഇനി പറന്നിടാം
മറുപടി തേടി ഞാൻ   പല ഞൊടി കാക്കവേ
ഒരു മൊഴിയേകുമോ   പ്രിയമധുരമായ് 
ആകാശം മേലാകെ നീർ പെയ്യുമ്പോൾ
ഒരു സുഖം ഒരു പുതു സുഖം 
ചേലോടെൻ ചാരെ നീയും ചായുമ്പോൾ
ജീവനിൽ ഒരു പുതുമണം  
ഒരു സ്വപ്നലോകത്തിനുള്ളിലായെന്റെ കുഞ്ഞുമാനസം
ഇരു മാനസം തമ്മിൽ ചേരുവനാനെന്തിനാണ് താമസം
ചിറകുകൾ ഞാൻ തരാം   
ചിരിയിതൾ നീ തരൂ   
ഒരു കനവിൻ വഴി ഇനി പറന്നിടാം
മറുപടി തേടി ഞാൻ   പല ഞൊടി കാക്കവേ
ഒരു മൊഴിയേകുമോ പ്രിയമധുരമായ്    

No comments

Note: Only a member of this blog may post a comment.

Theme images by imacon. Powered by Blogger.