മുത്തോളമഴകില് ചിരിയുള്ള പെണ്ണേ - Namasthe Bali Island Movie Songs Lyrics


 
മുത്തോളമഴകില് ചിരിയുള്ള പെണ്ണേ
രാത്തിങ്കൾ തോൽക്കും പെണ്ണാളേ
നാട്ടാരും വീട്ടാരും ഒന്നായ് നിന്നേ കാണുമ്പോൾ
നാണത്തിൽ നീയൊളിച്ചില്ലേ തിടുക്കത്തിൽ നടക്കല്ലേ
ഏദൻ തോട്ടം നിനക്കായ് ഒരുങ്ങും ഭവൻ
അവനായിന്നുള്ളൊരു പെൺകൊടി നീയല്ലേ
മറ്റാരും കാണാതവനെ കാണാൻ കൊതിക്കുന്നില്ലേ

നീ ചമയമിട് മനമകളെ
അണിഞ്ഞൊരുങ്ങു തിരുമകളെ
പുതുമയുടെ പുലരൊളിയിൽ
ഈ മധുര മഴ നനയുക നീ
കുളിരലയിലൊഴുകുക നീ
കനവുകണ്ട സുദിനമിതാ
ആയിടാം ഈ തരികിട താളം ചുവടുകളാക്കി
തങ്കപ്പെണ്ണിൻ കല്യാണത്തിൻ രാവിൻ ചന്തം
രാവിൻ ചന്തം പകർന്നീടാം

മുത്തോളമഴകില് ചിരിയുള്ള പെണ്ണേ
രാത്തിങ്കൾ തോൽക്കും പെണ്ണാളേ
നാട്ടാരും വീട്ടാരും ഒന്നായ് നിന്നേ കാണുമ്പോൾ
നാണത്തിൽ നീയൊളിച്ചില്ലേ തിടുക്കത്തിൽ നടക്കല്ലേ

ചെമ്പകപ്പൂവേ പുഞ്ചിരി തേനേ
തഞ്ചത്തിൽ കൊഞ്ചും ചിരിയേ
നിന്റെ മനസ്സിൽ ഒപ്പന പോലേ
മിന്നണിയിക്കാൻ എത്തും മാരൻ
പൊൻമണി തൂകി വരുന്നൊരു വീരൻ
മുത്താരം മയക്കും തോഴൻ
കാർക്കുഴലീ പെണ്ണാളേ
അഴകിന്റെ റാണിയാകും പ്രിയ സഖിയേ
കളവാണീ തളിർമേനി
കടമിഴി കോണിലുള്ളൊരു മോഹമുണ്ടേ

ചെമ്പകപ്പൂവേ പുഞ്ചിരി തേനേ
തഞ്ചത്തിൽ കൊഞ്ചും ചിരിയേ
നിന്റെ മനസ്സിൽ ഒപ്പന പോലേ
മിന്നണിയിക്കാൻ എത്തും മാരൻ
പൊൻമണി തൂകി വരുന്നൊരു വീരൻ
മുത്താരം മയക്കും തോഴൻ

LYRICS IN ENGLISH

Post a Comment

Previous Post Next Post