Sunday, December 14, 2014

Kanmaniye Song Lyrics | കണ്മണിയേ കണ്മണിയേ | Mili Malayalam Movie Songs Lyrics


 
കണ്മണിയേ കണ്മണിയേ പാട്ടു മൂളുകില്ലേ
കണ്മണിയേ കണ്മണിയേ പാട്ടു മൂളുകില്ലേ
കണ്മുന്നിൽ കാണുന്ന ദേവാംശമല്ലേ 
നോവിൽ തലോടാനായ് നിൻ സ്നേഹമില്ലേ 
കണ്ണിൻ കണ്ണായ് എന്നും നീയേ

കണ്മണിയേ കണ്മണിയേ പാട്ടു മൂളുകില്ലേ

ഏതോ മൊഴിയാൽ പറയും
ഓരോ വരിയും മധുരം 
കൊഞ്ചിക്കാൻ തോന്നുന്ന 
കുഞ്ഞിക്കുറുമ്പല്ലേ നീ
അരികേ
എന്നെന്നും നെഞ്ചോടു 
ചേർക്കുന്നൊരീണം നീയേ
കനവേ
കണ്ണിൻ കണ്ണായ് എന്നും നീയേ

കണ്മണിയേ കണ്മണിയേ പാട്ടു മൂളുകില്ലേ

ഓരോ ഹൃദയം തേടും
മായാ കിരണം നീയേ
വാനത്തിൽ നിന്നെത്തും 
മാലാഖയാണല്ലൊ നീ
അഴകേ
ഞാൻ കൈകൂപ്പും 
ദൈവത്തിൻ കൈനീട്ടമാണല്ലൊ നീ
നിധിയേ
കണ്ണിൻ കണ്ണായ് എന്നും നീയേ

കണ്മണിയേ കണ്മണിയേ നീയുറങ്ങുകില്ലേ
കണ്മണിയേ കണ്മണിയേ നീയുറങ്ങുകില്ലേ
കണ്മുന്നിൽ കാണുന്ന ദേവാംശമല്ലേ 
നോവിൽ തലോടാനായ് നിൻ സ്നേഹമില്ലേ
കണ്ണിൻ കണ്ണായ് എന്നും നീയേ

LYRICS IN MALAYALAM

No comments:

Post a Comment

Note: Only a member of this blog may post a comment.