Thaikkudam Bridge Chathe Song Lyrics
തിയ്യാട്ടാം കോമരം പിന്‍പേ
ഞാനെ തന്നേ കണ്ടാരൻ കാവേൽ
ചേരുന്നേ കണ് നീറി കൊണ്ടേ
പൊള്ളും മുന്നേ കരിന്തിരി കണ്ടേൻ
നോവിൻ വായ്ത്താരി കേട്ടേൻ
ഉൾ കയ്യിൽ കാലൻ വായ്ക്കരി തന്നേ
ചൊല്ലുന്നേ ഞാൻ പണ്ടേ ചത്തേ
തെണ്ടാൻ നാൾ നോക്കി തന്നേ
വേവും ചങ്കും തോലേൽ പൊള്ളുന്നീ
പുണ്ണും നീ നക്കി തിന്നേ
മന്തായ് മാറുന്നേ മാവായ് പൂഴുന്നേ
എല്ലെല്ലാം നീറി പൊടിഞ്ഞേ
പിണ്ഡമിരുത്തീട്ടു കാവീന്നൊഴിച്ചിട്ടു
നാട്ടാർ കൂവി ഞാൻ ചത്തെ
കലികൊണ്ടേ വാളൂരി ചെന്നേ
പ്രാകായ് മുള്ളായ് ഊരാകുടുക്കായ്
പെറ്റമ്മേ നീ യും പിടഞ്ഞേ
ഈതായ് വായേൽ കാമം വെറി കൊള്ളും
നാവേ ഞാൻ കീറി കൊണ്ടേൻ
കാണാ ലോകം ഇരുമ്പഴിക്കുള്ളിൽ
കൈ വന്നേ, ഞാൻ അന്ന് കരഞ്ഞേ
കണ്ണീർ തുപ്പീട്ടു കൗപീനമെറിഞ്ഞിട്ടു
പേയായ് തുള്ളുന്നു പണ്ടേ
വെട്ടി മുറിച്ചിട്ട് കോരികുടിക്കെടാ
അണ്ടാണി കടവിൽ ഞാൻ ചത്തേ
LYRICS IN ENGLISH
CHANGE LYRICS - വരികള്‍ തിരുത്താം
No comments
Note: Only a member of this blog may post a comment.