നിഴലറിയാതെ നിറമണിയും - Honey Bee


 
നിഴലറിയാതെ നിറമണിയും
ഒരുപിടി കനവിലായ് നിൻ മുഖം
മനമറിയാതെ നിനവുകളിൽ
ഇരവിലെ കുളിരുപോൽ നീ വരും
 നിഴലറിയാതെ നിറമണിയും
ഒരുപിടി കനവിലായ് നിൻ മുഖം
മനമറിയാതെ നിനവുകളിൽ
ഇരവിലെ കുളിരുപോൽ നീ വരും

ഇനിയൊരു ജന്മമെൻ മനസ്സിലായ് ചേരുമോ
ചിരിമഴയുമായ് പുലരൊളിയുമായ്‌ വീണ്ടും

നീയോ മിഴി നിറയുമീറൻ കണം
നീയോ കാർമുകിലുമൂടും തിങ്കളോ 
നീയോ പുതുമഴ തരുന്നീ സുഖം
പോരൂ തിരി താഴുമൊരീ നേരം

നറുമഴപോലെ ചെറു ചിരിയായ്
ഇനിയവൾ അകലെ മായും ദിനം
വഴിയറിയാതിന്നലയുകകായ്
ഒരുപിടി കനലിലാളും മനം
പുലരിയിൽ ആർദ്രമായ്‌ തലോടുവാൻ പോരുമോ
മിഴിയിണയിലെ പുതുപുലരിയായ് വീണ്ടും
നീയോ മിഴി നിറയുമീറൻ കണം
നീയോ കാർമുകിലുമൂടും തിങ്കളോ
നീയോ പുതുമഴ തരുന്നീ സുഖം
പോരൂ തിരി താഴുമൊരീ നേരം

വിരൽ‌ത്തുമ്പു തേടുമേതോ
മോഹം അകലെ മായവേ
പാടാത്ത പാട്ടായ് നീയും
തീ കായുമീ നേരമായ്
ചാരത്തു ഞാനെന്നാലും
നീ ആരെ തേടും ദൂരെയായ്
തിര പുൽകുമ്പോൽ ഈ മണ്ണും അലിഞ്ഞീടുമോ

നീയോ മിഴി നിറയുമീറൻ കണം
 നീയോ കാർമുകിലുമൂടും തിങ്കളോ
നീയോ പുതുമഴ തരുന്നീ സുഖം
പോരൂ തിരി താഴുമൊരീ നേരം

LYRICS IN ENGLISH

Post a Comment

Previous Post Next Post