കടലിൽ കണ്മഷി പോലെ - Buddy Malayalam Movie Songs Lyrics


 
കടലിൽ കണ്മഷി പോലെ 
കനവിൽ പെണ്‍ വിളിപോലെ
കാത്തിരിക്കാൻ കൂട്ടുപോകും കുരുവികളേ
വയലിൽ നെന്മണിപോലെ 
ചിമിഴിൽ ചെറു തിരിപോലെ
ഓർത്തുവെയ്ക്കാൻ കൂട്ടുപോരും കുയിലുകളേ
ഒരു കിളിമകളോടു വെറുതേ 
കഥ പറയുകയാണു മിഴികൾ
നറു നിലവൊളി വീണ കുളിരല ചൂടി 
രാവിൽ ഈറനോളമിളകിയ

കടലിൽ കണ്മഷി പോലെ 
കനവിൽ പെണ്‍ വിളിപോലെ
കാത്തിരിക്കാൻ കൂട്ടുപോകും കുരുവികളേ
വയലിൽ നെന്മണിപോലെ 
ചിമിഴിൽ ചെറു തിരിപോലെ
ഓർത്തുവെയ്ക്കാൻ കൂട്ടുപോരും കുയിലുകളേ

കാറ്റിൽ ചേരും ഗന്ധം 
അത് ഏതോ ജന്മബന്ധം
മൺവീണാനാദം പുൽകും
കളിവീണപ്പെണ്ണേ ചൊല്ലൂ 
ഇവനെന്നെൻ കാതിൽ മൂളും
ശ്രുതിചേരാഗാനം ഏതോ

നിഴലുകൾ കുറുകും നെഞ്ചിൽ 
കുളിരല വരവായി
നിറചിരിയുതിരും ചുണ്ടിൽ 
പകലൊളി വരവായി
അണിവിരലിൻ‌ തുമ്പിൽ ചേരും 
ചെറുതണുവിൻ സ്നേഹത്തൂവൽ
ഒരു മായാജാലം തീർക്കും 
കാണാസൂര്യൻ നീ

നിറമാനത്തിൻ ചോട്ടിൽ 
നറുമാ മുന്തിരി നീരിൽ
ഇനി ഞാനും നീയും മാത്രം
നഗരം നീന്തും രാവിൽ 
നടനം തുടരും കാറ്റിൽ
ഇനി എന്നും നീയും കൂടെ

കടലിൽ കണ്മഷി പോലെ 
കനവിൽ പെണ്‍ വിളിപോലെ
കാത്തിരിക്കാൻ കൂട്ടുപോകും കുരുവികളേ
വയലിൽ നെന്മണിപോലെ 
ചിമിഴിൽ ചെറു തിരിപോലെ
ഓർത്തുവെയ്ക്കാൻ കൂട്ടുപോരും കുയിലുകളേ

ഒരു കിളിമകളോടു വെറുതേ 
കഥ പറയുകയാണു മിഴികൾ
നറു നിലവൊളി വീണ കുളിരല ചൂടി 
രാവിൽ ഈറനോളമിളകിയ

കടലിൽ കണ്മഷി പോലെ 
കനവിൽ പെണ്‍ വിളിപോലെ
കാത്തിരിക്കാൻ കൂട്ടുപോകും കുരുവികളേ
വയലിൽ നെന്മണിപോലെ 
ചിമിഴിൽ ചെറു തിരിപോലെ
ഓർത്തുവെയ്ക്കാൻ കൂട്ടുപോരും കുയിലുകളേ
കാത്തിരിക്കാൻ കൂട്ടുപോകും കുരുവികളേ
ഓർത്തുവെയ്ക്കാൻ കൂട്ടുപോരും കുയിലുകളേ

LYRICS IN ENGLISH

Post a Comment

Previous Post Next Post