Thenoorum Chundinu Lyrics - തേനൂറും ചുണ്ടിനു് പാട്ടിന്റെ വരികള്‍
തേനൂറും ചുണ്ടിനു് ചോപ്പേറും രാവിനായ്
പൂവള്ളിക്കയ്യിലു് മൈലാഞ്ചി അണിഞ്ഞു വാ
ആരുടെ ഖൽബിലെ ഹൂറി നീ വാഹിദാ
മാരനെ തേടിയോ മാൻമിഴി വാഹിദാ
ഓ വാഹിദാ വാഹിദാ വിണ്ണിലെ പൂവൊന്നിത
ഓ വാഹിദാ വാഹിദാ ഇന്നു താഴെ വന്നിതാ
തേനൂറും ചുണ്ടിനു് ചോപ്പേറും രാവിനായ്
പൂവള്ളിക്കയ്യിലു് മൈലാഞ്ചി അണിഞ്ഞു വാ
ഓ അരുമയായ് ഗസലുകൾ വിരിയുമീ രാത്രിയിൽ
അസർമണിമുല്ലകൾ നിറയുമീ ശയ്യയിൽ
അണിയുവാൻ പുടവയായ് നറുനിലാവിഴകളോ
പനിമതീ ഇനിയവൻ കവരുമീ പരിഭവം
ദാഹവും മോഹവും കവിയുമീ മിഴികളിൽ
ഉണരുമോ നീർകണം ലഹരിയായ് വാഹിദാ
തേനൂറും ചുണ്ടിനു് ചോപ്പേറും രാവിനായ്
ഓ സുറുമയാൽ എഴുതുമാ മിഴിയിലെ കവിതയിൽ
ബഹറിലെ തിരകൾപോൽ കനവുകൾ കിലുകിലെ
ആയിരം രാവിലെ പരിമളം നുകരുവാൻ
ആരൊരാൾ ഇന്നുനിൻ പുളകമായ് വാഹിദാ
താലിയും മാലയും കാഞ്ചിയും വളകളും
ഉലയവേ അവനെ നീ പുണരുമോ വാഹിദാ
തേനൂറും ചുണ്ടിനു് ചോപ്പേറും രാവിനായ്
അള്ളാഹു അള്ളാഹു അള്ളാഹു അള്ളാഹു
LYRICS IN ENGLISH
CHANGE LYRICS - വരികള്‍ തിരുത്താം
No comments
Note: Only a member of this blog may post a comment.