Maniyilanjikal Lyrics In Malayalam - മണിയിലഞ്ഞികൾ ഗാനത്തിന്റെ വരികള്‍
മധുനിലാവിൻ അരികെ കിടന്നു ഞാൻ
ചടുലമെൻ ശ്വാസവേഗത്തിനാലതിൻ
സുഖദനിദ്ര മുറിക്കാതെയന്തിയിൽ
നെറുകയിൽ മഞ്ഞുതുള്ളികൾ ചൂടുന്ന
പുലരിയോടൊത്തു പുന്നിലത്തിന്നലെ
ഹൃദയനാദത്തിനാൽപോലും അവളുടെ
നടനലാസ്യം മുടക്കാതെയങ്ങനെ
ഇടവമാസം മുറുക്കും കടുംതുടി
കുരവ കേട്ടൊരു പെരുമഴപ്പായയിൽ
ഒരു വിരൽ ഞൊടി കൊണ്ടുപോലും
രൗദ്രലയമിടയ്ക്കു് നിലച്ചിടാതങ്ങനെ
LYRICS IN ENGLISH
CHANGE LYRICS - വരികള്‍ തിരുത്താം
No comments
Note: Only a member of this blog may post a comment.