ഈ പൂവെയിലിൽ വരികൾ - പകിട


ഈ പൂവെയിലിൽ, മഴയിൽ
കുളിരല വിതറും രാവുകളിൽ - ഇതിലെ ഇതിലേ
ആകാശമൊരെ കുടയായ്
നിവരുകയാണീവഴിയിൽ, തണലായ്
പല മോഹം, പല പല ഭാവനകൾ
മിഴികളിലാളി   പോകാം ദൂരെ

മൌനം - ഇതളുകളാം മിഴിയടഞ്ഞ സൂനം
വിടരാനൊരുങ്ങുന്നു മൌനം
തിരമറിയും അലകടലിൻ തീരം
അലിയാൻ തുടങ്ങുന്നു ആരോരുമോരാതെ
ഏതോ വിചാരങ്ങൾ ചിരിയതിൻ മുഖപടമോ
പിറകിലെ ഇരുളറകൾ കാണാനാരോ

ഈ പൂവെയിലിൽ, കുളിരല വിതറും രാവുകളിൽ - ഇതിലേ

പാടാം .. മറവിയിലൊരു മഴ വിതറും ഗാനം പലരാഗഭേദങ്ങൾ പാടാം
മിഴികളിലൊരു നനവുണരും ഗാനം
അതിഗൂഢ ലോകം - എകാകികൾ നമ്മൾ
താനേ തിരഞ്ഞീടും കഥയിതു തുടരുകയോ
അടിയിലെ കനലറകൾ - കാണാനാരോ

ഈ പൂവെയിലിൽ, മഴയിൽ
കുളിരല വിതറും രാവുകളിൽ - ഇതിലെ ഇതിലേ
ആകാശമൊരെ കുടയായ്
നിവരുകയാണീവഴിയിൽ, തണലായ്
പല മോഹം, പല പല ഭാവനകൾ
മിഴികളിലാളി   പോകാം ദൂരെ

LYRICS IN ENGLISH

Post a Comment

Previous Post Next Post