ഈറന്‍ കാറ്റിന്‍ വരികൾ - സലാല മൊബൈൽസ്

ഈറൻ കാറ്റിൻ ഈണം പോലെ തോരാമഞ്ഞിൻ തൂവൽ പോലെ
നോവും നെഞ്ചിൻ രാക്കൂട്ടിൽ വാ വാ മെല്ലെ മെല്ലെ
ഈറൻ കാറ്റിൻ ഈണം പോലെ തോരാമഞ്ഞിൻ തൂവൽ പോലെ
നോവും നെഞ്ചിൻ രാക്കൂട്ടിൽ വാ വാ മെല്ലെ മെല്ലെ

ഈ മഴ ജനലിനഴിയിൽ പൊഴിയും മധുരതാളം
നിലാമഴ മുഴുകി വിടരും അരുണമലരായ് ഞാൻ
ഖയാൽ പാടാൻ പ്രിയാ കാതോർക്കാൻ
വരൂ മെല്ലെ മെല്ലെ മെല്ലെ

ഈറൻ കാറ്റിൻ ഈണം പോലെ തോരാമഞ്ഞിൻ തൂവൽ പോലെ
നോവും നെഞ്ചിൻ രാക്കൂട്ടിൽ വാ വാ മെല്ലെ മെല്ലെ

ഇശലിനിതളിൽ എഴുതുമീ പ്രണയം അലിയും മൊഴികളിൽ
മനസ്സിൻ കൊലുസ്സു പിടയവേ കനവിലിനിയുമറിയു നീ
 മണിമുകിലിൻ മറവിലൊളിയും മിഴിയിലാരോ നീലിമ പോൽ
കളി ചിരിതൻ ചിറകിൽ പതിയെ തഴുകവേ സ്വരമായ്
ഖയാൽ പാടാൻ പ്രിയാ കാതോർക്കാൻ
വരൂ  മെല്ലെ മെല്ലെ മെല്ലെ

ഈറൻ കാറ്റിൻ ഈണം പോലെ തോരാമഞ്ഞിൻ തൂവൽ പോലെ
നോവും നെഞ്ചിൻ രാക്കൂട്ടിൽ വാ വാ മെല്ലെ മെല്ലെ

നനവുപൊഴിയും പുലരിയിൽ ഇലകൾ ചിതറും വഴികളിൽ
വെയിലിൻ മണികൾ അലസമായ് തനുവിൽ പുണരും പുളകമായ്
നിറശലഭമായെന്റെ അരികിൽ വന്നെന്നെ നുകരൂ തേനലയായ്
ഒരു നിനവിൻ കുളിരിൽ തരളമൊഴുകി ഞാൻ നദിയായ്
ഖയാൽ പാടാൻ പ്രിയാ കാതോർക്കാൻ
വരൂ മെല്ലെ മെല്ലെ

ഈറൻ കാറ്റിൻ ഈണം പോലെ തോരാമഞ്ഞിൻ തൂവൽ പോലെ
നോവും നെഞ്ചിൻ രാക്കൂട്ടിൽ വാ വാ മെല്ലെ മെല്ലെ
ഈ മഴ ജനലിനഴിയിൽ പൊഴിയും മധുരതാളം
നിലാമഴ മുഴുകി വിടരും അരുണമലരായ് ഞാൻ
ഖയാൽ പാടാൻ പ്രിയാ കാതോർക്കാൻ
വരൂ മെല്ലെ മെല്ലെ
ഈറൻ കാറ്റിൻ  മെല്ലെ മെല്ലെ
 മെല്ലെ മെല്ലെ  മെല്ലെ മെല്ലെPost a Comment

Previous Post Next Post