രാകേന്ദു പോകയായ് - വൂൺ‌ട്


രാകേന്ദു പോകയായ് രാവിന്റെ നോവുമായ്
രാകേന്ദു പോകയായ് രാവിന്റെ നോവുമായ്
വേനല്‍ തീക്കാലമായ് പൂനിലാവേ
വേനല്‍ തീക്കാലമായ് പൂനിലാവേ

രാകേന്ദു പോകയായ് രാവിന്റെ നോവുമായ്

വിങ്ങാതെ വിങ്ങിയോ മുള്ളാലെ നീറിയോ
തിങ്കള്‍പ്പൂമ്പൈതലേ നെഞ്ചിന്നുള്ളില്‍
മുകിലിനണിവിരലിനാല്‍ വരയുമൊരു മറുകുമായ്
പനിമതീ താനെ നീ അലയുന്നുവോ
കനലാളും കിനാവിന്‍ മുറിവാണോ നീ

രാകേന്ദു പോകയായ് രാവിന്റെ നോവുമായ്

മായുന്നോരോര്‍മ്മയായ് മൂവന്തിപ്പായയില്‍
മിണ്ടാതെ സൂര്യനോ നിണമാര്‍ന്നു വീഴേ
തുഴതിരയും തോണിയായ് മനമിടറും ആഴിയില്‍
അകലെയോ കാറ്റിലായ് മറയുന്നുവോ
മിഴിനീരിന്‍ കടലാഴം അറിയുന്നോ നീ

രാകേന്ദു പോകയായ് രാവിന്റെ നോവുമായ്
വേനല്‍ തീക്കാലമായ് പൂനിലാവേ
വേനല്‍ തീക്കാലമായ് പൂനിലാവേ

LYRICS IN ENGLISH

Post a Comment

Previous Post Next Post