വിജനതയിൽ പാതിവഴി ഗാനത്തിന്റെ വരികള്‍ - ഹൗ ഓൾഡ്‌ ആർ യൂ


വിജനതയിൽ പാതിവഴി തീരുന്നു
ചൊരിമണലിൽ വീണു വെയിലാറുന്നു
ആഴമറിയാ സാഗരങ്ങൾ നീന്തി നീന്തി
തീരമണയാം കൂരിരുളിൽ ഏകയായൊരോടമാകയോ
ചുവടുകളേ തളരരുതേ
ഇടറരുതേ വരൂ വരൂ പോകാമകലേ
വിജനതയിൽ പാതിവഴി തീരുന്നു
ചൊരിമണലിൽ വീണു വെയിലാറുന്നു

ഓടിമറയും കാലമെങ്ങോ
ഓർ‌ത്തുനിൽക്കാതങ്ങു ദൂരേ
എങ്ങോ പോയതെങ്ങോ
എൻകിനാവിൻ വെൺപിറാക്കൾ
എന്തേ മാഞ്ഞതെന്തേ
മൺചിരാതിൽ പൂത്ത നാളം
പുലരികളേ ഇതു വഴിയേ
ഇനിയുണരൂ വരൂ വരൂ വിൺ‌വീഥിയിലായ്

വിജനതയിൽ പാതിവഴി തീരുന്നു
ചൊരിമണലിൽ വീണു വെയിലാറുന്നു

നീലമുകിലായ് വാനിലേറാൻ
മേലെമേലേ പാറിനീങ്ങാൻ
ഉള്ളിൽ ഉള്ളിന്നുള്ളിൽ പണ്ടുപണ്ടേ നെയ്ത സ്വപ്നം
വീണ്ടും തേടിവന്നു കണ്ണിലാളാൻ നിദ്ര നീന്തി
നിഴലുകളേ ഇനി മറയൂ
പകലൊളികൾ നിറം തരും മൺപാതയിലായ്‌

വിജനതയിൽ പാതിവഴി തീരുന്നു
ചൊരിമണലിൽ വീണു വെയിലാറുന്നു
ആഴമറിയാ സാഗരങ്ങൾ നീന്തി നീന്തി
തീരമണയാം കൂരിരുളിൽ ഏകയായൊരോടമാകയോ
ചുവടുകളേ തളരരുതേ
ഇടറരുതേ വരൂ വരൂ പോകാമകലേ

LYRICS IN ENGLISH

Post a Comment

Previous Post Next Post