എന്നും നിന്നെ ഓർക്കാനായ് ഉള്ളിൽ - ലണ്ടൻ ബ്രിഡ്ജ്


എന്നും നിന്നെ ഓർക്കാനായ് ഉള്ളിൽ
എന്നോ പിറന്നൊരു വരിയോ
ഇന്നീ മഞ്ഞിൽ വീഴും പൊൻവെയിലിൽ
മിന്നി കിനാവായ് കവിതേ
പ്രണയമെന്നൊരു പുലരൊളിയാൽ
ഇലവിരിഞ്ഞ തരുനിരകളുമായ്
അലിഞ്ഞു പാടുന്നു
വെറുതേ കേൾക്കുവാൻ ഹായ്
പതിയേ മൂളുവാൻ ഹായ്
ചേരാൻ മോഹമായ് ചേരാൻ മോഹമായ്

കണ്ടു ഞാൻ ഇന്നൊരു മഞ്ഞുനീർ തുള്ളിയിൽ
പ്രഭാതമായ്‌ പ്രണയം
വന്നു ഞാൻ ഇന്നിതാ വർഷസന്ധ്യാംബരം
തിരഞ്ഞു നിൻ അരികിൽ
അരികിലായ് ഞാൻ നിന്നേകാന്തമാകും ലോകം
പകരാതെ വയ്യെന്നാത്മാവിലാളും ദാഹം
എന്നും നിന്നെ ഓർക്കാനായ് ഉള്ളിൽ
എന്നോ പിറന്നൊരു വരിയോ

നിന്നു ഞാൻ ഇന്നു നിൻ കണ്മുനത്തുമ്പിലായ്
തിളങ്ങുവാൻ അഴകേ
പൊൻവെയിൽപ്പീലിയാൽ തൊട്ടുഴിഞ്ഞീടുകീ
വിഷാദവീണകളിൽ
അണയാതെ കാറ്റിൽ തെളിയേണം
ഈ വെൺനാളം
അരുളുന്നു ഞാൻ എൻ കൈകൾ
നിൻ നേർക്കു മൂകം

എന്നും നിന്നെ ഓർക്കാനായ് ഉള്ളിൽ
എന്നോ പിറന്നൊരു വരിയോ
ഇന്നീ മഞ്ഞിൽ വീഴും പൊൻവെയിലിൽ
മിന്നി കിനാവായ് കവിതേ
പ്രണയമെന്നൊരു പുലരൊളിയാൽ
ഇലവിരിഞ്ഞ തരുനിരകളുമായ്
അലിഞ്ഞു പാടുന്നു
വെറുതേ കേൾക്കുവാൻ ഹായ്
പതിയേ മൂളുവാൻ ഹായ്
ചേരാൻ മോഹമായ് ചേരാൻ മോഹമായ്
 
LYRICS IN ENGLISH

Post a Comment

Previous Post Next Post