Pacha Velicham Malayalam Movie Songs Lyrics - Athimara Kombathu Lyrics
മുല്ലപ്പൂങ്കാവുകളില് ചെല്ലക്കുയില്‍ പാടുന്നല്ലോ
നിന്റെ കരിമിഴിയില്‍ കവിതയും വിരിഞ്ഞല്ലോ
നിന്റെ കരിമിഴിയില്‍ കവിതയും വിരിഞ്ഞല്ലോ
കരിവരിവണ്ടിന്റെ കൂട്ടം പോലെ
കുറുനിര ആടിയാടി നില്ക്കുന്നല്ലോ
അത്തിമരക്കൊമ്പത്തു് തത്തക്കിളി വന്നല്ലോ
മുല്ലാപ്പൂങ്കാവുകളില്‍ ചെല്ലക്കുയില്‍ പാടുന്നല്ലോ
എന്നാശ പോലെ പൂത്തു് നില്ക്കുന്ന
പൊന്നിലഞ്ഞിച്ചോട്ടില്‍ ആമോദമായു്
എന്നാശ പോലെ പൂത്തു് നില്ക്കുന്ന
പൊന്നിലഞ്ഞിച്ചോട്ടില്‍ ആമോദമായു്
ആതിരാക്കുളിരു പോല്‍ ആവണിപ്പുലരി പോല്‍
ആതിരാക്കുളിരു പോല്‍ ആവണിപ്പുലരി പോല്‍
പ്രിയസഖി നീയും വന്നു ചേര്‍ന്നാല്‍
മമ മനമെന്നുമെന്നും ഗാനം പാടും
അത്തിമരക്കൊമ്പത്തു് തത്തക്കിളി വന്നല്ലോ
മുല്ലാപ്പൂങ്കാവുകളില്‍ ചെല്ലക്കുയില്‍ പാടുന്നല്ലോ
മണിയറയില്‍ നീ മധുരവുമായി
അകതാരില്‍ പൊന്‍കിനാവായു് വന്നാല്‍
മണിയറയില്‍ നീ മധുരവുമായി
അകതാരില്‍ പൊന്‍കിനാവായു് വന്നാല്‍
മൃത്യുവിന്നപ്പുറം നില്ക്കുമാ സ്വര്‍ഗ്ഗവും
മൃത്യുവിന്നപ്പുറം നില്ക്കുമാ സ്വര്‍ഗ്ഗവും
ഒരു മൃദുസ്മേരം ചുണ്ടില്‍ തൂകി
നിനക്കായു് ഞാനോ എന്നും വെടിഞ്ഞിടാം
അത്തിമരക്കൊമ്പത്തു് തത്തക്കിളി വന്നല്ലോ
മുല്ലപ്പൂങ്കാവുകളില് ചെല്ലക്കുയില്‍ പാടുന്നല്ലോ
നിന്റെ കരിമിഴിയില്‍ കവിതയും വിരിഞ്ഞല്ലോ
കരിവരിവണ്ടിന്‍ കൂട്ടം പോലെ
കുറുനിര ആടിയാടി നില്ക്കുന്നല്ലോ
No comments
Note: Only a member of this blog may post a comment.