നിന്‍ മൌനവും എന്‍ മൌനവും - Entry Malayalam Movie Song Lyrics


 
നിന്‍ മൌനവും എന്‍ മൌനവും
ഇന്നൊന്നു പോല്‍ ചൊല്ലീലയോ
തനിച്ചു നീ എന്നതോ തോന്നലല്ലേ
നിനക്കു ഞാന്‍ സ്നേഹമായ് കൂടെയില്ലേ
പകലില്‍ ഇരവില്‍
നിന്‍ മൌനവും എന്‍ മൌനവും

മൊട്ടിട്ടതല്ലേ ഉള്ളിന്റെയുള്ളില്‍
ഒരു നാള്‍. പ്രണയം
ചാലിച്ചതല്ലേ സ്വപ്നരസമോടെ
പലനാള്‍ പറയാന്‍
മനസ്സെന്നുമെന്നും മധുരങ്ങളോടെ
മനസ്സെന്നുമെന്നും മധുരങ്ങളോടെ
മണമുള്ള മലരായി വിടരുന്നു ചേലോടെ
നീയുള്ളൊരീ വാടിയില്‍
നിന്‍ മൌനവും എന്‍ മൌനവും

കൈനീട്ടി നിന്നു മോഹങ്ങളേതോ
കനവിന്‍ കൊമ്പില്‍
കൈനീട്ടമോടെ വന്നു കണിയേകി
കുളിരിന്‍ കിളികള്‍
പറയാതെ ഇന്നും പറയുന്നു നമ്മള്‍
പറയാതെ ഇന്നും പറയുന്നു നമ്മള്‍
കൊതിയോടെ വിടരുന്ന കരളിന്റെ ചുണ്ടത്തു്
ചേരുമീ തേന്‍ വാക്കുകള്‍
നിന്‍ മൌനവും എന്‍ മൌനവും
ഇന്നൊന്നു പോല്‍ ചൊല്ലീലയോ
തനിച്ചു നീ എന്നതോ തോന്നലല്ലേ
നിനക്കു ഞാന്‍ സ്നേഹമായ് കൂടെയില്ലേ
പകലില്‍ ഇരവില്‍
നിന്‍ മൌനവും എന്‍ മൌനവും

LYRICS IN ENGLISH

Post a Comment

Previous Post Next Post