Rebecca Uthup Kizhakkemala - Neelamizhi


 
അനുരാഗം സാഗരോപമം
തിരകൾ സ്വപ്നതരംഗ മേളനം 
പ്രിയ ദേവീ മമ ഹൃദ്ത്തടങ്ങളിൽ
തുടരാവൂ തവ നിത്യനർത്തനം 

നീൾ നീലമിഴിയിമ മെല്ലെ ചിമ്മി
ഞാൻ മോഹനദികളിലെങ്ങോ നീന്തി 
തെന്നിത്തെന്നി ഒഴുകീ  
എന്നും നിന്നിൽ ഒരു തോണിയായ്  
വരവായ്  വരവായ്  ആദ്യാനുരാഗം 
വേനലിൽ മാരിപോൽ പൂക്കളിൽ മഞ്ഞുപോൽ 
തിരിമുറിയാത്തൊരു ഞാറ്റുവേലതൻ മേളമായ്
ചിറകണിയുന്നൊരു താളമായ് ഓളമായ് 
തിരിമുറിയാത്തൊരു ഞാറ്റുവേലതൻ മേളമായ്
ചിറകണിയുന്നൊരു താളമായ് ഓളമായ് 

ഹൃദയം നിറയെ വഴിയും നിനവിൻ
നിലാ പാലാഴി നീ 
ഓ അവളാം കടലിൽ കലരാൻ ഉഴറും
വെറും പാഴ്ച്ചോല ഞാൻ 
ഓരോരോ നേരം നീ പോകുമ്പോഴും
ഓരത്തായ്‌ നിൽക്കുന്നു ഞാൻ 
ഏതേതോ ഭാവം നീ ചൂടുമ്പോഴും
ആകെ പൂക്കുന്നു ഞാൻ  
തിരിമുറിയാത്തൊരു ഞാറ്റുവേലതൻ മേളമായ്
ചിറകണിയുന്നൊരു താളമായ് ഓളമായ് 
തിരിമുറിയാത്തൊരു ഞാറ്റുവേലതൻ മേളമായ്
ചിറകണിയുന്നൊരു താളമായ് ഓളമായ് 

തളിരിൽ മലരിൽ കുളിരായ് പൊഴിയും
നിശാ നീഹാരമായ് 
ഓഹോ ഹോ അവളാം പനിനീർ മലരിൽ വീഴും
വെറും നീർത്തുള്ളി ഞാൻ 
ഓർമ്മയ്ക്കായ് എന്നുള്ളിൽ തന്നാലും നീ
വർണ്ണങ്ങൾ ചാലിക്കും പൂത്താലം
എന്നെന്നും വാടാതെ നിന്നാലും നീ
കാണാ പൂച്ചില്ലയിൽ  
തിരിമുറിയാത്തൊരു ഞാറ്റുവേലതൻ മേളമായ്
ചിറകണിയുന്നൊരു താളമായ് ഓളമായ് 
തിരിമുറിയാത്തൊരു ഞാറ്റുവേലതൻ മേളമായ്
ചിറകണിയുന്നൊരു താളമായ് ഓളമായ് 

Post a Comment

Previous Post Next Post