കൃസ്ത്യാനിപ്പെണ്ണു്....
കിഴക്കേ മലയിലെ വെണ്ണിലാവൊരു
കൃസ്ത്യാനിപ്പെണ്ണു്....
കഴുത്തില്‍ മിന്നും പൊന്നും ചാര്‍ത്തിയ
കൃസ്ത്യാനിപ്പെണ്ണു്....
കഴുത്തില്‍ മിന്നും പൊന്നും ചാര്‍ത്തിയ
കൃസ്ത്യാനിപ്പെണ്ണു്....
കിഴക്കേ മലയിലെ വെണ്ണിലാവൊരു
കൃസ്ത്യാനിപ്പെണ്ണു്....
വെൺപിറാവായ് വന്നൂ നീയെന്‍
ഷാരോണ്‍ താഴ്വരയില്...
ആത്മാവിന് പനിനീര്പ്പൂവിന്
ഇതളുകള്‍ വിതറീ നീ...
വള്ളിക്കുടിലില്‍ തേന്‍ മുന്തിരി
നുള്ളിത്തന്നിടാം വന്നാലും...
എന്‍ പ്രേമം നല്‍കാം ഞാന്‍...
മന്ദാരപ്പൂപോലെ...ഓ...ഓ..ഓ..
ഒഒഓ ഓ...ഓ....ഓ...
കിഴക്കേ മലയിലെ വെണ്ണിലാവൊരു
കൃസ്ത്യാനിപ്പെണ്ണു്....
ദേവദാരത്തണലുകളില്
നിന്നെ തേടീ ഞാന്‍...
കാലത്തെ തൂമഞ്ഞണിയും
ചില്ലകള്‍ പോൽ ഇടറി....
ലില്ലിപ്പൂക്കള്തന് പൂക്കുടയില്‍
തുള്ളിത്തേനായ് നീ നിന്നാലും
ഏദനില്‍ പൂത്തുലയും
വാസന്തശ്രീ പോലെ...ഓ...ഓ..ഓ..
ഒഒഓ ഓ...ഓ....ഓ...
കിഴക്കേ മലയിലെ....
Post a Comment