Monday, March 25, 2013

Lucky Star - Parayu Njanoru

PLAY THIS SONG

പറയൂ ഞാനൊരു സുന്ദരിയെന്നു്...
പറയൂ ഞാനൊരു സുന്ദരിയെന്നു്
പറയൂ എന്നോടിഷ്ടം എന്നു്...
പറയൂ ഞാനൊരു സുന്ദരിയെന്നു്
പറയൂ എന്നോടിഷ്ടം എന്നു്...
കിന്നാരം ചൊല്ലണ പോലെ
മന്ദാരം പൂത്തതു പോലെ
മൈലാഞ്ചിയണിഞ്ഞതുപോലെ..
പൂങ്കാറ്റിന്‍ മൂളലുപോലെ
ഒളികണ്ണാല്‍...ഒരു നോട്ടം...
കതിരോനെ കടഞ്ഞെടുത്തു്
ചിരാതിലേറ്റി കെടാതെ കാത്തേനേ...
ഞാന്‍ കിനാവിനോടൊരു കടം പറഞ്ഞേനേ....
പറയൂ ഞാനൊരു സുന്ദരിയെന്നു്
പറയൂ എന്നോടിഷ്ടം എന്നു്...

ആ....ആ....ആ....
ആ....ആ....ആ....
പറയാം നീയൊരു സുന്ദരിയെന്നു്
പറയാം നിന്നോടിഷ്ടം എന്നു്...
കണ്ണിമകളില്‍ ഉന്മാദവുമായ്
കാല്‍‌ത്തളകളില്‍ ആവേശവുമായ്
കാതോരം ചൊല്ലിയ ശീലിനു്
കതിരോലച്ചുവടും വെച്ചു്
കടമിഴിയില്‍...കനലാട്ടം
മഴവില്ലിനെ വളച്ചെടുത്തു്
പൂത്തിരിവെട്ടം കണ്ണിലണിഞ്ഞോളേ...
നിറഞ്ഞു തൂകാന്‍ തുളുമ്പി നില്പോളേ.....
പറയൂ ഞാനൊരു സുന്ദരിയെന്നു്
പറയൂ എന്നോടിഷ്ടം എന്നു്...

പറയൂ ഞാനൊരു സുന്ദരിയെന്നു്
പറയാം നീയൊരു സുന്ദരിയെന്നു്
പറയൂ എന്നോടിഷ്ടം എന്നു്...
പറയാം നിന്നോടിഷ്ടം എന്നു്...
കൊഞ്ചാതെ കൊഞ്ചണതല്ലേ...
കാണാതെ കാണണതല്ലേ...
വാതോരാ പാട്ടുകള്‍ പാടി
അകതാരില്‍ കുളിരണതല്ലേ...
കനവില്‍ നീ....വരുമെങ്കില്‍
പൂവിതളില്‍ കുറിച്ചു വെച്ചു്
കാത്തിരുപ്പിനു കൂട്ടിരുന്നേനേ....
ഞാന്‍ വിലാസനൃത്തമിതാടിത്തീര്‍ന്നേനേ....
വിലാസനൃത്തമിതാടിത്തീര്‍ന്നേനേ....
വിലാസനൃത്തമിതാടിത്തീര്‍ന്നേനേ....


malayalamsonglyrics.net

No comments:

Post a Comment

Note: Only a member of this blog may post a comment.