Header Ads

Udayam Valkannezhuthi Lyrics In Malayalam - Njangal Santhushtaranu Malayalam Movie Songs Lyrics


 
ഉദയം വാല്‍ക്കണ്ണെഴുതി കമലദളം ചൂടി
കളഹംസം പാല്‍ക്കടലില്‍ നീരാടി
ഉദയം വാല്‍ക്കണ്ണെഴുതി കമലദളം ചൂടി
കളഹംസം പാല്‍ക്കടലില്‍ നീരാടി
മാമഴത്തിരുകാവില്‍ നിറമാരിവില്‍‌ക്കൊടിയേറ്റം
ദേവദാരുവനങ്ങളില്‍ മദനോത്സവനാളുകളായ്

ഉദയം വാല്‍ക്കണ്ണെഴുതി കമലദളം ചൂടി
കളഹംസം പാല്‍ക്കടലില്‍ നീരാടി

ഋതുവിലാസമായ് ശലഭഗീതലഹരിയായ്
ഋതുവിലാസമായ് വനശലഭഗീതലഹരിയായ്
സ്വരം മധുകണം ശ്രുതിലയമനുപമസുഖം
ഹിമലതയായ് നീ 
ഹിമലതയായ് നീ തളിരണിയുന്നുവോ
നിറപുത്തരിയൂണിനു പത്തുവെളുപ്പിനു പോരുമോ
ഇളവെയില്‍ കായുമോ

ഉദയം വാല്‍ക്കണ്ണെഴുതി കമലദളം ചൂടി
കളഹംസം പാല്‍ക്കടലില്‍ നീരാടി

ഹൃദയശാരികേ മധുരമിന്നു തികയുമോ
ഹൃദയശാരികേ തിരുമധുരമിന്നു തികയുമോ
സുഖം സുഖകരം പുതിയൊരു തപസ്സിനു വരം
വനശിലയായ് നീ
വനശിലയായ് നീ മിഴിതടയുന്നുവോ
പദപത്മപരാഗമണിഞ്ഞൊരഹല്യാമോക്ഷമോ
ഇനി ശുഭമാകുമോ

ഉദയം വാല്‍ക്കണ്ണെഴുതി കമലദളം ചൂടി
കളഹംസം പാല്‍ക്കടലില്‍ നീരാടി
മാമഴത്തിരുകാവില്‍ നിറമാരിവില്‍‌ക്കൊടിയേറ്റം
ദേവദാരുവനങ്ങളില്‍ മദനോത്സവനാളുകളായ്

ഉദയം വാല്‍ക്കണ്ണെഴുതി കമലദളം ചൂടി
കളഹംസം പാല്‍ക്കടലില്‍ നീരാടി
 


No comments

Note: Only a member of this blog may post a comment.

Theme images by imacon. Powered by Blogger.